ധ്രുവ നച്ചത്തിരം(ധ്രുവ നക്ഷത്രം) നവംബര്‍ 24 ന്

ഗൗതം മേനോന്റെ വിക്രം നായകനായ ‘ധ്രുവനച്ചത്തിരം’ നവംബര്‍ 24 ന് പ്രദര്‍ശനത്തിനെത്തും.

ധ്രുവ നക്ഷത്രം എന്ന് മലയാളത്തില്‍ പരിഭാഷപ്പെടുത്താന്‍ കഴിയുന്ന ധ്രുവ നച്ചത്തിരം എന്ന ചിത്രത്തിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. നിരവധി കാരണങ്ങളാല്‍ വര്‍ഷങ്ങളായി നീണ്ടു പോയ സിനിമയാണിത്. വിക്രം, റിഥു വര്‍മ, ഐശ്വര്യ രാജേഷ് എന്നിവരാണു മുഖ്യ അഭിനേതാക്കള്‍.
മെയില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും നടന്നില്ല. 2019ലാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് 2016 ല്‍ ആരംഭിച്ചു.

റിതു വര്‍മ്മ, സിമ്രാൻ, ആര്‍ പാര്‍ത്ഥിപൻ, വിനായകൻ, രാധിക ശരത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണൻ എന്നിവരും ഉള്‍പ്പെടുന്ന ചിത്രത്തില്‍ സീക്രട്ട് ഏജന്റ് ജോണായി വിക്രം അഭിനയിക്കുന്നു.