വട്ടിയൂര്‍ക്കാവിലെ ഡി.വൈ.എഫ്.ഐക്കാര്‍ ചായക്കുട തുടങ്ങി

തിരുവനന്തപുരം. വട്ടിയൂര്‍ക്കാവിലെ ഡി.വൈ.എഫ്.ഐക്കാര്‍ ചായക്കുട തുടങ്ങി. മുന്‍ മേയറും എംഎല്‍എയുമായ വി.കെ പ്രശാന്തിന്റെ അനുഗ്രഹാശിസുകളോടെയാണ് കഫേ ആരംഭിച്ചിരിക്കുന്നത്. വി.വൈ.ബി.ഇ കഫേ എന്നാണ് പേര്. വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് നേരിട്ടാണ് കഫേ നടത്തുന്നത്.
കഫേയില്‍ നിന്നുള്ള വരുമാനം വട്ടിയൂര്‍ക്കാവില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാനാണു പദ്ധതി.
സ്റ്റാച്യുവിന് സമീപം എം.ജി റോഡില്‍ സുഡിയോയ്ക്ക് എതിര്‍വശത്താണ് കഫേ ആരംഭിച്ചിരിക്കുന്നത്. ചായ, കോഫി സ്‌നാക്‌സ് തുടങ്ങിയവയാണ് പ്രധാന വിഭവങ്ങള്‍. അതേസമയം നല്ലൊരു ബ്രാന്‍ഡ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍. അധികം വൈകാതെ നഗരത്തില്‍ പല സ്ഥലങ്ങളിലും കഫേ ആരംഭിക്കും.
ബ്രാന്‍ഡ് പ്രമോട്ട് ചെയ്യാന്‍ എംഎല്‍എ രംഗത്തുണ്ട്. ഫോട്ടോ ഇട്ട ശേഷം ചായ കുടിച്ചോ എന്ന കമന്റിട്ട് മാര്‍ക്കറ്റിംഗിനും വി.കെ പ്രശാന്ത് എംഎല്‍എയുണ്ട്.