കിറ്റെക്‌സ് തെലങ്കാനയില്‍ ഫാക്ടറിയ്ക്ക് തറക്കല്ലിട്ടു

സീതാരാംപൂര്‍: കുട്ടികളുടെ വസ്ത്രങ്ങളില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ നിര്‍മ്മാതാക്കളായ കിറ്റെക്‌സ് ഗ്രൂപ്പ്, തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ സീതാരാംപൂരില്‍ 1.2 കിലോമീറ്റര്‍ വീതം നീളമുള്ള മൂന്നു ഫാക്ടറികള്‍, മൊത്തം 3 .6 കിലോമീറ്റര്‍ നീളമുള്ള ഫൈബര്‍-ടു-അപ്പരല്‍ നിര്‍മ്മാണ കേന്ദ്രം ഒരുക്കുന്നു.

തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവു തെലങ്കാനയിലെ സീതാരാംപൂരില്‍ പുതിയ ഫാക്റ്ററിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു.

250 ഏക്കര്‍ വിസ്തൃതിയുള്ള സീതാരാംപൂര്‍ കാമ്ബസില്‍ 3 .6 കിലോമീറ്റര്‍ നീളമുള്ള ഫാക്ടറിക്ക് മറ്റു സൗകര്യങ്ങള്‍ ഉള്‍പ്പെടെ 4.5 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണം വരുമെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സാബു എം.ജേക്കബ് പറഞ്ഞു.

ടെക്‌സാസിലെ ടെസ്ലയുടെ ജിഗാഫാക്ടറിക്ക് 1,166 മീറ്റര്‍ നീളവും, ബുര്‍ജ് ഖലീഫ 838 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും, ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോര്‍ഡ് 7.1 ദശലക്ഷം ചതുരശ്ര അടിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടവുമാണ്. 2024 സെപ്റ്റംബറില്‍ ഈ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുമ്ബോള്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറി ആയി കിറ്റെക്‌സ് മാറും.