കൊച്ചിന്‍ വിമാനത്താവളത്തില്‍ ലുലു ഫോറെക്സിന്‍റെ നാല് കൗണ്ടറുകള്‍

കൊച്ചി: വിദേശ കറൻസി വിനിമയത്തിനായുള്ള ലുലു ഫോറെക്സിന്‍റെ നാല് കൗണ്ടറുകള്‍ കൊച്ചിൻ വിമാനത്താവളത്തിലെ ടി 3 ടെര്‍മിനലില്‍ ആരംഭിച്ചു.സിയാല്‍ എംഡി എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.

ലുലു ഫോറെക്സ് ഡയറക്ടര്‍ ഷിബു മുഹമ്മദ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു, കൊമേഴ്സ്യല്‍ മാനേജര്‍ ജോസഫ് പീറ്റര്‍, ഡെപ്യൂട്ടി മാനേജര്‍ ജോര്‍ജ് ഇലഞ്ഞിക്കല്‍, ലുലു ഫിൻസെര്‍വ് എംഡി സുരേന്ദ്രൻ അമ്മിറ്റത്തൊടി, ഡയറക്ടര്‍ മാത്യു വിളയില്‍ എന്നിവര്‍ പ്രസംഗിച്ചു. നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലുലു ഫിനാൻഷല്‍ ഹോള്‍ഡിംഗ്സ് എംഡി അദീബ് അഹമ്മദ് പറഞ്ഞു.

ഇന്ത്യയില്‍ ലുലു ഫോറെക്സിന്‍റെ ശാഖകളുടെ എണ്ണം 29 ഉം ആഗോള തലത്തില്‍ ലുലു ഫിനാൻഷല്‍ ഹോള്‍ഡിംഗ്സിനു കീഴില്‍ 308 ശാഖകളുമായി.