കിംസ് ഹെല്‍ത്ത് മാനേജുമെന്റിനെ ക്വാളിറ്റി കെയര്‍ ഏറ്റെടുക്കുന്നു

പ്പോളോ ഹോസ്പിറ്റല്‍സ്, മണിപ്പാല്‍ ഹെല്‍ത്ത്, ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍ എന്നിവയുടെ ഏറ്റെടുക്കലിന് ശേഷം കേരളത്തിലെ പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ഹെല്‍ത്ത് മാനേജുമെന്റി(കെ.എച്ച്‌.എം.എല്‍)നെ സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന്റെ ഉടമസ്ഥതയിലുള്ള ക്വാളിറ്റി കെയര്‍ ഏറ്റെടുക്കുന്നു.

3,300 കോടി രൂപയുടേതാണ് ഇടപാട് കരാറിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കിംസ് കൂടി സ്വന്തമാക്കുന്നതോടെ 3,800 കിടക്കകളുള്ള ആശുപ്രതി ശൃംഖല ക്വാളിറ്റി കെയറിന് സ്വന്തമാകും.

ബ്ലാക്ക്സ്റ്റോണിന്റെയും, ടിപിജി ഗ്രോത്തിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ് ക്വാളിറ്റി കെയര്‍. ബ്ലാക്ക്സ്റ്റോണിന് 73 ശതമാനവും ടിപിജിക്ക് 25 ശതമാനവും ഓഹരി പങ്കാളിത്തമാണ് സ്ഥാപനത്തിലുള്ളത്. കിംസിന്റെ 80-85 ശതമാനം ഓഹരികളാകും ക്വാളിറ്റി കെയറിന് ലഭിക്കുക. കിംസിന്റെ സ്ഥാപക പ്രൊമോട്ടറായ ഡോ.എം.ഐ സഹദുള്ളയുടെ കൈവശം 15-20 ശതമാനം ഓഹരികളും ഉണ്ടാകും.

തിരുവനന്തപുരം, കോട്ടയം, കൊല്ലം, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലായി കിംസിന് കേരളത്തില്‍ നാല് ആശുപത്രികളാണുള്ളത്. ഇവിടങ്ങളിലൊട്ടാകെ 1,378 കിടക്കകളുമുണ്ട്. 300 കിടക്കകളുള്ള നാഗര്‍കോവിലിലെ ആശുപത്രി അടുത്ത മാര്‍ച്ചോടെ പ്രവര്‍ത്തനം തുടങ്ങും.