ഇന്ത്യ മേധാവിയായും ഇൻസൈഡ് സെയിൽസ് സർവീസസ് മേധാവിയായും ജിം പീറ്ററിനെ പിക്വൽ നിയമിച്ചു

കൊച്ചി: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പിക്വല്‍ എന്ന ബി2ബി ലീഡ് ജനറേഷന് കമ്പനി തങ്ങളുടെ കൊച്ചിയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. കൊച്ചിയിലെ പ്രവർത്തനങ്ങളുടെ വികസനം ലക്ഷ്യമാക്കിക്കൊണ്ട് കമ്പനി അതിന്റെ ഇന്ത്യയിലെ മേധാവി, ഹെഡ്ഇ ഓഫ്ന്ത്യ ഇൻസൈഡ് സെയിൽസ് സർവീസസ് എന്നീ തസ്തികകളിലേയ്ക്ക് ജിം പീറ്ററിനെ നിയമിച്ചു.
നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള സേവനങ്ങളുടെ നടത്തിപ്പിൽ ജിം പീറ്റർ ഭാഗമാവുകയും വ്യാപാര സേവനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മുന്നോട്ട് പോവുകയും ചെയ്യും. ടീമിന്റെ വളര്‍ച്ചയ്ക്കൊപ്പം പിക്വലിന്റെ ഇന്ത്യയിലെ വിപുലീകരണ പദ്ധതികള്‍ക്കും കൊച്ചിയിലെ പിക്വൽ കേന്ദ്രത്തിന്റെ വിപുലീകരണത്തിനും അദ്ദേഹം നേതൃത്വം കൊടുക്കും. ജിം പീറ്ററുടെ നിയമനം പിക്വലിന്റെ മാതൃ കമ്പനിയായ ന്യൂവിയോ വെന്ചേഴ്സിലും മാറ്റങ്ങളുണ്ടാക്കും. നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഉടമകള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് പരിചിതമാക്കി കൊടുക്കുന്നതിനുള്ള ഉത്തമ മാതൃകയാണ് ന്യൂവിയോ വെന്‍ചേഴ്സ്.
വില്‍പ്പന സേവനങ്ങളിലും വാണിജ്യ പ്രക്രിയയിലും അനുഭവസമ്പത്തുള്ള ജിം പീറ്റർ പിക്വലിലേക്ക് വരുന്നത് വലിയ പ്രതീക്ഷയോടെയാണ് ബിസിനസ് ലോകം കാണുന്നത്. ഇന്‍മൊബി എന്ന കമ്പനിയിലാണ് ജിം തന്റെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കാപ്പിലാരി, പാന്‍ ആപ്സ്, സുയതി എന്നീ സോഫ്റ്റ് വെയറുകളുടെ വിപണന ശൃംഘലയ്ക്കായി പ്രയത്നിച്ചു. യുഎസ്, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ഉല്‍പ്പന്ന വികസനത്തിനും വിപണനത്തിനും നേതൃത്വം കൊടുത്തു. ഉല്‍പ്പന്ന വികസനവും വിപണനവും ഉള്‍പ്പെടെയുള്ള ടീമുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .
“പിക്വലിൽ ജിം പീറ്റർ എത്തുന്നതിൽ ഞങ്ങള്‍ അതീവ സന്തുഷ്ടരാണെന്ന്,” ന്യൂവിയോ വെന്ചേഴ് സി.ഇ.ഒ ജോസഫ് ഒളശ്ശ വ്യക്തമാക്കി. “സംരംഭങ്ങള്‍ക്ക് സ്ഥിരതായുള്ള മുന്നേറ്റം ഉറപ്പാക്കുക എന്ന പിക്വലിന്റെ കാഴചപ്പാടിന്, ഓണ്‍ലൈന്‍ വില്‍പ്പന മേഖലയിലെ ജിം പീറ്ററിന്റെ വൈദഗ്ദ്ധ്യം മുതല്‍ക്കൂട്ടാകും. പിക്വല്‍ ബിസിന്സ ടു ബിസിനസ് ലീഡ് ജനറേഷനെ നയിക്കുന്ന നിര്‍മിതബുദ്ധി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ജിമ്മിന്റെ അനുഭവ സമ്പത്ത് കമ്പനിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് സഹായകമാകും എന്നതില്‍ സംശയമില്ലെന്നും,” അദ്ദേഹം ചൂണ്ടിക്കാട്ടി.
“ജിമ്മിന്റെ വരവ് കമ്പനിയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ആക്കം കൂട്ടുമെന്ന് പിക്വല്‍ ഇടക്കാല സി.ഇ.ഒ സ്കോട്ട് ന്യൂജെന്റ് പ്രതികരിച്ചു. “ഉപഭോക്താക്കളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. അത് കൈവരിക്കുന്നതില്‍ ജിം പീറ്റർ സുപ്രധാന പങ്ക് വഹിക്കുമെന്നും,” അദ്ദേഹം വ്യക്തമാക്കി.
വളരെ ആവേശത്തോടെയാണ് ന്യൂവിയോ വെഞ്ചേഴ്സിന്റെയും പിക്വലിന്റെയും ഭാഗമാകുന്നതെന്ന് ജിം പീറ്റര്‍ പറഞ്ഞു. “ആഗോള വിപണികളിലുടനീളമുള്ള ഒന്നിലധികം എന്റര്‍പ്രൈസ് സോഫ്റ്റ്വെയര് ഉല്‍പ്പന്നങ്ങളില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഒരു കമ്പനിയുടെ ഡ്രൈവിംഗ് സീറ്റില്‍ ഇടം പിടിക്കുന്നത്. അതുകൊണ്ട്, ബിസിനസില്‍ വലിയ വിജയമാണ് ആഗ്രഹിക്കുന്നത്. ന്യൂവിയോയ്ക്ക് നേതൃത്വം നല്കുന്ന ടീമും അവരുടെ സംരംഭ നിര്‍മ്മാണ മാതൃകയുമാണ് എനിക്ക് ആത്മവിശ്വാസം നല്‍കുന്നതെന്നും,” അദ്ദേഹം വ്യക്തമാക്കി