സ്വര്‍ണവില കുറയുന്നു; പവന് 44360 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ കുറഞ്ഞ് വിപണി നിരക്ക് 44,360 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5545 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4600 രൂപയുമാണ്.
സ്വര്‍ണ വില ശനിയാഴ്ച 360രൂപ കുറഞ്ഞ് 44,440 രൂപയിലേക്ക് എത്തിയിരുന്നു.
കഴിഞ്ഞ ആഴ്ചയില്‍ മാത്രം 640 രൂപയുടെ കുറവാണ് ഉണ്ടായത്. 45,080 രൂപയില്‍ നവംബര്‍ ആറിന് വ്യാപാരം ആരംഭിച്ച സ്വര്‍ണം 44,440 രൂപയിലാണ് ക്ലോസ് ചെയ്തത്.
അതേസമയം നവംബര്‍ രണ്ടിന് 45,280 രൂപയിലേക്ക് എത്തിയ് സ്വര്‍ണ വില പിന്നീട് ഇടിയാന്‍ തുടങ്ങി.