അംഗീകാരമില്ലാത്ത ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിൽ വ്യക്തത വരുത്താൻ പരിശോധന

കേന്ദ്രസർക്കാരിന്റെ അംഗീകാരമില്ലാതെയും മതിയായ രേഖകളില്ലാതെയും പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ പട്ടികയിൽ വ്യക്തത വരുത്തുന്നതിന് കൂടുതൽ പരിശോധനകൾ നടത്തിവരുന്നതായി ക്രൈംബ്രാഞ്ച് എ ഡി ജി പി അറിയിച്ചു.

കമ്പനി രജിസ്ട്രാർ ഔദ്യോഗികമായി ലഭ്യമാക്കിയ പട്ടിക പുന:പരിശോധിക്കണമെന്ന് നിധി കമ്പനികളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് കമ്പനി രജിസ്ട്രാർ അറിയിച്ചിട്ടുമുണ്ട്. ഇതിനെത്തുടർന്ന് പട്ടിക പോലീസിന്റെ വെബ്സൈറ്റിൽ നിന്ന് നീക്കി.