രണ്ട് വര്‍ഷത്തിനിടെ ലുലുമാള്‍ സന്ദര്‍ശിച്ചത് അഞ്ചരക്കോടി ഉപഭോക്താക്കള്‍

ലുലു മാളിന് രണ്ട് വയസ്സ് ; ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുകള്‍

ഒരു വര്‍ഷം സൗജന്യ ഷോപ്പിംഗ് , ലൈഫ് മാറ്റിമറിക്കാം അടക്കമുള്ള ബംപര്‍ പദ്ധതികള്‍ക്ക് തുടക്കം

തിരുവനന്തപുരം : രണ്ട് വര്‍ഷം പിന്നിടുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുകളും ബംപര്‍ സമ്മാനപദ്ധതികളുമായി ലുലു മാള്‍. ലുലു ടൂ ഗുഡ്, ടൂ ഇയര്‍ ആനിവേഴ്സറി ബൊണാന്‍സ എന്നിങ്ങനെ മാളില്‍ നടക്കുന്ന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സമ്മാനപദ്ധതികള്‍. പത്ത് ഭാഗ്യശാലികള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഷോപ്പിംഗ്, ലൈഫ് മാറ്റിമറിക്കാം ഉള്‍പ്പെടെയുള്ള ബംപര്‍ പദ്ധതികളും ഡിസംബര്‍ 16 രാവിലെ മുതല്‍ 17 രാത്രിവരെ അന്‍പത് ശതമാനം ഇളവില്‍ മിഡ്നൈറ്റ് ഷോപ്പിംഗുമാണ് ഒരുക്കിയിരിയ്ക്കുന്നത്.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിയ്ക്കുന്ന ടൂ ഇയര്‍ ആനിവേഴ്സറി ബൊണാന്‍സയുടെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, കണക്ട്, ഫാഷന്‍ സ്റ്റോര്‍ തുടങ്ങിയ ഷോപ്പുകളില്‍ നിന്ന് കുറ‌ഞ്ഞത് 2000 രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബംപര്‍ സമ്മാനപദ്ധതിയില്‍ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പത്ത് ഭാഗ്യശാലികള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് മാളിലെ ലുലു ഷോപ്പുകളില്‍ നിന്ന് സൗജന്യ ഷോപ്പിംഗ് നടത്താം. വിജയികള്‍ക്ക് ഒരു വര്‍ഷത്തില്‍ ഓരോ മാസവും പതിനായിരം രൂപയുടെ ഷോപ്പിംഗാണ് നടത്താന്‍ കഴിയുക. ഡിസംബര്‍ 16നും 31നുമിടയില്‍ ഷോപ്പിംഗ് ന‍ടത്തുന്നവര്‍ക്കാണ് ഇതിൽ പങ്കെടുക്കാന്‍ കഴിയുക. ഇതിന് പുറമെ ഇതേ കാലയളവില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, കണക്ട് എന്നീ ലുലു ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഷോപ്പ് ചെയ്യുന്നവര്‍ക്ക് ഓരോ മണിക്കൂറിലും സ്വര്‍ണ്ണനാണയങ്ങള്‍, ടിവി അടക്കം ആകര്‍ഷകമായ സമ്മാനങ്ങളും ലഭിയ്ക്കും.

ലുലുവിൻ്റെ ക്ഷണക്കത്ത് വീട്ടിലെത്തും

16, 17 തീയതികളിലെ മിഡ്നൈറ്റ് ഷോപ്പിംഗിന് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനായി തപാൽ വകുപ്പുമായി കൈകോർക്കുകയാണ് ലുലു ഹൈപ്പർമാർക്കറ്റ്. മിഡ്നൈറ്റ് ഷോപ്പിംഗിലേക്കുള്ള ക്ഷണക്കത്ത് തപാല്‍ വകുപ്പിന്‍റെ ഡയറക്ട് പോസ്റ്റ് സ്കീമിലൂടെ ഇത്തവണ ഉപഭോക്താക്കളുടെ വീട്ടുപടിക്കലെത്തും.

ലൈഫ് മാറ്റിമറിയ്ക്കാന്‍ ലുലു മാള്‍

ലുലു ടൂ ഗുഡ് എന്ന പേരിലുള്ള രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ലൈഫ് മാറ്റിമറിയ്ക്കാം ബംപര്‍ ഓഫറിനും മാളില്‍ തുടക്കമായി. 2024 ജനുവരി 14വരെ മാളിലെ ഏത് ഷോപ്പില്‍ നിന്നും 3000 രൂപയ്ക്ക് ഷോപ്പിംഗ് നടത്തുന്നവര്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിയ്ക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ഒരു ബംപര്‍ വിജയിക്ക് എസ് യു വി കാര്‍, സ്കൂട്ടര്‍, ഹോം അപ്ലയന്‍സ്, ഫര്‍ണീച്ചര്‍ അടക്കം വീട്ടിലേയ്ക്ക് ആവശ്യമായ എല്ലാം സമ്മാനമായി ലഭിയ്ക്കുമെന്നതാണ് ലൈഫ് മാറ്റി മറിയ്ക്കാം പദ്ധതിയുടെ പ്രത്യേകത.

രണ്ട് വര്‍ഷത്തിനിടെ മാള്‍ സന്ദര്‍ശിച്ചത് അഞ്ചരക്കോടി ഉപഭോക്താക്കള്‍

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ദീർഘവീക്ഷണത്തിൽ ഉയർന്നുപൊങ്ങിയ കേരളത്തിലെ ഏറ്റവും വലിയ മാളില്‍ രണ്ട് വര്‍ഷത്തിനിടെ എത്തിയ ഉപഭോക്താക്കളുടെ എണ്ണം അഞ്ചരക്കോടി പിന്നിട്ടു. ഇതിന് പുറമെ ആഭ്യന്തര വിനോദ സഞ്ചാരികളും, വിദേശ വിനോദ സഞ്ചാരികളും മാളിലെത്തി. സംസ്ഥാനത്ത് ആദ്യമായെത്തുന്ന അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അടക്കം 200 സ്റ്റോറുകൾ ഇതുവരെ തുറന്നു. പതിനായിരക്കണക്കിന് പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരം ലഭിച്ചു. തലസ്ഥാനത്തെ ആദ്യ മിഡ്നൈറ്റ് ഷോപ്പിംഗ്, കേരളത്തിലെ ആദ്യ പിങ്ക് പാര്‍ക്കിംഗ് സംവിധാനം, ഗിന്നസ് റെക്കോര്‍ഡ് അടക്കം നാല് ലോക റെക്കോര്‍ഡ് നേട്ടങ്ങളും ഈ ചുരുങ്ങിയ കാലയളവില്‍ തിരുവനന്തപുരം ലുലു മാളിനെ തേടിയെത്തിയിരുന്നു.