Category: Market

  • കേരളാഗ്രോ ബ്രാൻഡിൽ ഓണ്‍ലൈനിലെത്തിച്ചത് 191 മൂല്യവര്‍ധിത ഉത്പന്നങ്ങള്‍

    കേരളാഗ്രോ ബ്രാൻഡിൽ ഓണ്‍ലൈനിലെത്തിച്ചത് 191 മൂല്യവര്‍ധിത ഉത്പന്നങ്ങള്‍

    തിരുവനന്തപുരം. കേരളാഗ്രോ ബ്രാന്‍ഡിന്റെ 191 മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് അടക്കമുള്ള ഓണലൈന്‍ വിപണികളില്‍ വില്‍പനക്കെത്തിച്ചതായി കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് . കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പിന്റെ പന്തളം കരിമ്പ് വിത്തുത്പാദന കേന്ദ്രത്തില്‍ ശര്‍ക്കര ഫില്ലിംഗ് മെഷീനിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.         കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം നേടാനാവുന്ന ഒരു പ്രധാന മാര്‍ഗം കാർഷിക വിളകളിൽ നിന്നും  മൂല്യവര്‍ധിത ഉത്പന്നങ്ങൾ തയ്യാറാക്കുക എന്നതാണ്. വിപണിയിലെത്തുന്ന വസ്തുക്കളുടെ ഗുണമേന്മയും ബ്രാന്‍ഡിന്റെ പേരും പ്രധാന ഘടകങ്ങളാണെന്ന് തിരിച്ചറിഞ്ഞാണ്…

  • ലോഞ്ജീന്‍  കേരള വിപണിയിലേക്ക്

    ലോഞ്ജീന്‍ കേരള വിപണിയിലേക്ക്

    ആദ്യ ബൊട്ടീക്ക് തിരുവനന്തപുരത്ത് തുറന്നു തിരുവനന്തപുരം: വര്‍ഷങ്ങളോളം കേരള വിപണിയിലെ പഠനങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്ത് തങ്ങളുടെ ആദ്യത്തെ ബോട്ടിക് തുറന്ന് ലോഞ്ജീന്‍. തിരുവനന്തപുരം ലുലു മാളിന്റെ പ്രധാന സെക്ഷനില്‍ സ്ഥിതി ചെയ്യുന്ന ഇത് ലോഞ്ജീന്റെ ഇന്ത്യയിലെ ഏഴാമത്തെ ബൊട്ടീക്കാണ്. പ്രശസ്ത നടി തമന്ന ഭാട്ടിയ, ലോഞ്ജീന്‍ ഇന്ത്യ മേധാവി അച്‌ല ചൗള, സ്വിസ് ടൈം ഹൗസ് ഡയറക്ടര്‍ ഹാഫിസ് സലാഹുദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ബൊട്ടീക്ക് ഉദ്ഘാടനം നിര്‍വഹിച്ചത്. ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ ഉത്പന്നമായ ലോഞ്ജീന്‍ കോണ്‍ക്വസ്റ്റ്…

  • കേരള സോപ്‌സ് ഇനി സൗദിയിലും ലഭിക്കും

    കേരള സോപ്‌സ് ഇനി സൗദിയിലും ലഭിക്കും

    തിരുവനന്തപുരം: സൗദി അറേബ്യയിലെ വിവിധയിടങ്ങളിൽ അടുത്ത മാസം മുതല്‍ കേരള സോപ്സ് ലഭ്യമായി തുടങ്ങുമെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. സൗദി അറേബ്യയിലെ പ്രധാന സൂപ്പർ മാർക്കറ്റുകളിൽ കേരള സോപ്സ് ഉത്പന്നങ്ങൾ ലഭ്യമാക്കാനുള്ള ധാരണാപത്രം 2023 മെയ് മാസത്തിൽ ഒപ്പുവയ്ക്കാൻ കേരള സോപ്സിന് സാധിച്ചിരുന്നു. കൂടാതെ യു എ ഇ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി സംബന്ധിച്ചുള്ള നടപടികളും അവസാന ഘട്ടത്തിലാണെന്നും പി രാജീവ് പറഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അറ്റാദായം നേടിയെടുക്കാൻ സാധിച്ച…

  • ഇറക്കുമതിയും കയറ്റുമതിയും കുറഞ്ഞു

    ഇറക്കുമതിയും കയറ്റുമതിയും കുറഞ്ഞു

    രാജ്യത്തിന്റെ കയറ്റുമതി തുടർച്ചയായ നാലാമത്തെ മാസവും ഇടിഞ്ഞു. മേയിലെ കയറ്റുമതി 10.3 ശതമാനം ഇടിഞ്ഞ് 3498 കോടി ഡോളറിലെത്തി. ഇറക്കുമതിയും കുറഞ്ഞു; 6.6 ശതമാനം ഇടിഞ്ഞ് 5710 കോടി ഡോളർ. മുൻവർഷം ഇതേ കാലയളവിൽ ഇറക്കുമതി 6113 കോടി ഡോളറായിരുന്നു. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരമായ വ്യാപാരക്കമ്മി 5 മാസത്തെ ഉയർന്ന നിലവാരമായ 2212 കോടി ഡോളറിലെത്തി. ഏപ്രിൽ–മേയ് മാസത്തെ കയറ്റുമതി 11.41 ശതമാനം ഇടിഞ്ഞ് 6972 കോടി ഡോളറാണ്. ഇറക്കുമതി 10.24 ശതമാനം കുറഞ്ഞ് 10700…

  • മോട്ടോറോളയുടെ എഡ്ജ് 40 ഈ മാസം വിപണിയിലെത്തും

    മോട്ടോറോളയുടെ എഡ്ജ് 40 ഈ മാസം വിപണിയിലെത്തും

    തിരുവനന്തപുരം: മോട്ടോറോളയുടെ 5ജി മൊബൈല്‍ ഫോണ്‍ എഡ്ജ് 40 മെയ് 30ന് വിപണിയിലെത്തും. വാട്ടര്‍ റെസിസ്റ്റന്റോടുകൂടിയ ലോകത്തിലെ തന്നെ ഏറ്റവും കനം കുറഞ്ഞ 5ജി സ്മാര്‍ട്ട് ഫോണ്‍ ആണിത്. സാന്‍ഡ് ബ്ലാസ്റ്റഡ് അലൂമിനിയം മെറ്റല്‍ ഫ്രെയിമോടുകൂടിയ പിയു വീഗെന്‍ ലെതര്‍ ഫിനിഷിങ് ആണ് ആകര്‍ഷണീയമാക്കുന്നത്. അതിവേഗതയിലുള്ള  മീഡിയടെക് ഡിമെന്‍സിറ്റി 8020 പ്രോസസറും 144 എച്ച് സെഡ് 3ഡി കര്‍വ്ഡ് ഡിസ്‌പ്ലേയും നല്‍കുന്ന ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ആണ് മോട്ടോറോള എഡ്ജ് 40. വയര്‍ലെസ് ചാര്‍ജിങ്, ഇ-സിം…

  • മലബാർ ഗോൾഡിന് ബുള്ള്യന്‍ എക്‌സ്‌ചേഞ്ച് വഴി സ്വര്‍ണം ഇറക്കുമതി ചെയ്യാം

    മലബാർ ഗോൾഡിന് ബുള്ള്യന്‍ എക്‌സ്‌ചേഞ്ച് വഴി സ്വര്‍ണം ഇറക്കുമതി ചെയ്യാം

    കോഴിക്കോട്: ഇന്ത്യ ഇന്റർനാഷണൽ ബുള്ള്യൻ എക്സ്ചേഞ്ച് വഴി (ഐ.ഐ.ബി.എക്സ്.) സ്വർണം ഇറക്കുമതി ചെയ്യാനുള്ള ടി.ആർ.ക്യു. ലൈസൻസ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ ജ്വല്ലറി ഗ്രൂപ്പായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാറി. ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡാണ് ലൈസൻസ് നൽകുന്നത്. ഇന്ത്യ-യു.എ.ഇ. സമഗ്ര പങ്കാളിത്ത കരാറിന് കീഴിൽ ഇന്ത്യ ഇന്റർനാഷണൽ ബുള്ള്യൻ എക്സ്ചേഞ്ച് വഴി സ്വർണം ഇറക്കുമതി ചെയ്യാൻ ഇതിലൂടെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് കഴിയും. ഇത്തരത്തിലുള്ള അനുമതി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജ്വല്ലറി ഗ്രൂപ്പാണ്…

  • 40 ശതമാനം വരെ കിഴിവ്; സ്റ്റുഡന്റ് മാര്‍ക്കറ്റുമായി കണ്‍സ്യൂമര്‍ ഫെഡ്

    40 ശതമാനം വരെ കിഴിവ്; സ്റ്റുഡന്റ് മാര്‍ക്കറ്റുമായി കണ്‍സ്യൂമര്‍ ഫെഡ്

    തിരുവനന്തപുരം. സ്‌കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ബുക്ക്, ബാഗ്, പേന, കുട, മഴക്കോട്ട്, ലഞ്ച് ബോക്‌സ് എല്ലാം 20 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ കനകക്കുന്നില്‍ ഒരുക്കിയിരിക്കുന്ന കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്‍സ് മാര്‍ക്കറ്റ് വഴി വാങ്ങാം. കുട്ടികളുടെ ആഗ്രഹപ്രകാരം സ്‌കൂള്‍ ബാഗും, വര്‍ണ കുടകളും, നോട്ട്ബുക്കുകളും വാങ്ങാനും ഇനി കടകള്‍ തോറും കേറിയിറങ്ങേണ്ട. എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ നിന്ന് 50 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം…

  • നവീകരിച്ച ജോസ്‌കോ ഷോറൂം ഉദ്ഘാടനം നാളെ

    നവീകരിച്ച ജോസ്‌കോ ഷോറൂം ഉദ്ഘാടനം നാളെ

    തിരുവനന്തപുരം: നവീകരിച്ച കിഴക്കേക്കോട്ട ഷോറൂം നാളെ രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും.നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു കോളജ് വിദ്യാര്‍ഥിനികളാണ് ഹോള്‍സെയില്‍ വിലയില്‍ റീട്ടെയില്‍ ഷോറൂം എക്‌സിക്യൂട്ടീവ് ഡിസൈനര്‍ സെന്റര്‍, ഡയമണ്ട് & അണ്‍കട്ട് ഡയമണ്ട് ഗ്യാലറികളുടെ ഉദ്ഘാടകരാകുക. രണ്ടു പവന്‍ വീതമുള്ള സ്വര്‍ണ്ണനാണയമാണ് ഉദ്ഘാടകരെ കാത്തിരിക്കുന്നത്. കൂടാതെ ഭാഗ്യശാലികളായ 10 കോേളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രോത്‌സാഹന സമ്മാനമായി നാലു ഗ്രാം വീതമുള്ള സ്വര്‍ണ്ണനാണയവും ലഭിക്കും.17000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഇരു നിലകളിലായാണ് ഹോള്‍സെയില്‍ വിലയില്‍ റീട്ടെയില്‍ ഷോറൂം, എക്‌സിക്യൂട്ട’ീവ് ഡിസൈനര്‍…

  • ബാങ്കില്‍ പോകേണ്ട; 10000 രൂപ വരെ ഇനി റേഷന്‍ കടകളില്‍ നിന്ന് കിട്ടും

    ബാങ്കില്‍ പോകേണ്ട; 10000 രൂപ വരെ ഇനി റേഷന്‍ കടകളില്‍ നിന്ന് കിട്ടും

    തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇനി മുതല്‍ സ്മാര്‍ട്ട് ആകുന്നു. റേഷന്‍ കടകള്‍ വഴി കൂടുതല്‍ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോര്‍ പദ്ധതി ഞായറാഴ്ച യാത്ഥാര്‍ഥ്യമാകും. മില്‍മ,ശബരി, ഉത്പന്നങ്ങള്‍ വാങ്ങാനും ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും കെ സ്റ്റോറുകള്‍ വഴി സാധിക്കും. മില്‍മയുടെയും ശബരിയുടെയും ഉത്പന്നങ്ങളും ഡിജിറ്റല്‍ ഇടപാടുകളും ഇനി കേ സ്റ്റോറുകള്‍ വഴി ലഭ്യമാകും. 10,000 രൂപയില്‍ താഴെയുള്ള ബാങ്കിങ് ഇടപാടുകള്‍, എടിഎം സേവനം എന്നിവയും റേഷന്‍ കടയിലുണ്ടാകും. കെ സ്റ്റോറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ്…

  • ഇഞ്ചിയുടെ നല്ല കാലം; കർഷകർ സന്തോഷത്തിൽ

    ഇഞ്ചിയുടെ നല്ല കാലം; കർഷകർ സന്തോഷത്തിൽ

    ഇഞ്ചി കര്‍ഷകരുടെ സമയം തെളിഞ്ഞു. ചരിത്രത്തിൽ ആദ്യമായി ഏപ്രിൽ–മേയ് മാസത്തിലെ ഏറ്റവും ഉയർന്ന വിലയിലെത്തി ഇഞ്ചി. ഇന്നലെ മാനന്തവാടിയിൽ 7,000 രൂപയ്ക്കാണ് 60 കിലോയുടെ ഒരു ചാക്ക് ഇഞ്ചി വിറ്റുപോയത്. 2012ൽ കുറച്ചുകാലം ഒരു ചാക്കിന് 6,000 രൂപ വരെ എത്തിയതാണ് ഇതിനു മുൻപുള്ള ഏറ്റവും ഉയർന്നവില. വിപണിയിൽ ഇഞ്ചി ആവശ്യത്തിനു ലഭ്യമല്ലാതായതാണ് വിലയിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിനു കാരണം. ഓഗസ്റ്റിലാണ് സാധാരണയായി ഇഞ്ചിക്ക് ഉയർന്ന വില ലഭിക്കാറുള്ളത്. എന്നാൽ, ഇത്തവണ ഉൽപാദനം കുത്തനെ കുറഞ്ഞതോടെ ഈ സീസണിലും…