Category: News

 • റേഷൻ വിതരണം: സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ചു

  റേഷൻ വിതരണം: സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ചു

  തിരുവനന്തപുരംറേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാന സർക്കാർ 185.64 കോടി രൂപ അനുവദിച്ചു. റേഷൻ സാധനങ്ങൾ വിതരണത്തിന്‌ എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്. ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സർക്കാർ വിഹിതം ഒമ്പത് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഈ ഇനത്തിൽ ഒരു വർഷത്തേയ്ക്ക് ബജറ്റിൽ നീക്കിവച്ച തുക മുഴുവൻ കോർപറേഷന് നൽകാൻ തീരുമാനിച്ചത്.ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരവും അല്ലാതെയുമുള്ള…

 • സുരക്ഷക്ക് പ്രാധാന്യം നൽകി കിയ സോനെറ്റ്

  സുരക്ഷക്ക് പ്രാധാന്യം നൽകി കിയ സോനെറ്റ്

  തിരുവനന്തപുരം: സുരക്ഷക്ക് പ്രാധാന്യം നൽകി പുതിയ മോഡൽ “ദ ന്യൂ സോനെറ്റ്” കാറുകളുമായി പ്രമുഖ പ്രീമിയം കാർ നിർമ്മാതാക്കളായ കിയ. കുടുംബങ്ങളെയും പുതിയ സാങ്കേതിക വിദ്യകൾ ഇഷ്ടപ്പെടുന്നവരേയും ലക്ഷ്യമിട്ട് 10 പുതിയ ഫീച്ചറുകളോടെയാണ് വിപണിയിലേക്കെത്തുന്നത്. കൂടുതൽ ദൃഡതയോടെ നിർമ്മിക്കുന്ന കാറിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സാങ്കേതിക വിദ്യയും (എ.ഡി.എ.എസ്) ആറ് എയർബാഗുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം സുരക്ഷിതമായി വാഹനം ഓടിക്കുന്നവർക്ക് സമ്മാനം നൽകുന്ന പുതിയ ഫീച്ചറായ “കിയ ഇൻസ്പെയറിംഗ് ഡ്രൈവ് പ്രോഗ്രാമും” സോനെറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്. കിയ…

 • ട്രെന്‍ഡിംഗ് ഫാഷനും മേക്ക് ഓവറുകളുമായി ലോറിയല്‍ – ഗാര്‍ണിയര്‍ ലുലു ബ്യൂട്ടി ഫെസ്റ്റ്

  ട്രെന്‍ഡിംഗ് ഫാഷനും മേക്ക് ഓവറുകളുമായി ലോറിയല്‍ – ഗാര്‍ണിയര്‍ ലുലു ബ്യൂട്ടി ഫെസ്റ്റ്

  സിനിമതാരം ഫെമിന ജോര്‍ജ്ജ് ബ്യൂട്ടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു ഫെസ്റ്റില്‍ പ്രമുഖ ബ്രാന്‍ഡുകളുടെയടക്കം സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം ഇളവ് തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ ആശയങ്ങളും അതിശയിപ്പിയ്ക്കുന്ന മേക്ക് ഓവര്‍ മാതൃകകളുമായി തലസ്ഥാനത്ത് ലോറിയല്‍ – ഗാര്‍ണിയര്‍ ലുലു ബ്യൂട്ടി ഫെസ്റ്റിന് തുടക്കം. ലുലു മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ സിനിമതാരം ഫെമിന ജോര്‍ജ്ജ് ബ്യൂട്ടി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, റീജിയണല്‍ മാനേജർ…

 • ഷവര്‍മ; മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധന

  ഷവര്‍മ; മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ മിന്നല്‍ പരിശോധന

  1287 കേന്ദ്രങ്ങളില്‍ പരിശോധന; 148 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു തിരുവനന്തപുരം: കടയുടമകള്‍ ഷവര്‍മ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. മാനദണ്ഡങ്ങളില്‍ ലംഘനം വരുത്തിയ 148 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വില്‍പന നിര്‍ത്തിവയ്പ്പിച്ചു. 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി.…

 • അംഗീകാരമില്ലാത്ത ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിൽ വ്യക്തത വരുത്താൻ പരിശോധന

  അംഗീകാരമില്ലാത്ത ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിൽ വ്യക്തത വരുത്താൻ പരിശോധന

  കേന്ദ്രസർക്കാരിന്റെ അംഗീകാരമില്ലാതെയും മതിയായ രേഖകളില്ലാതെയും പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ പട്ടികയിൽ വ്യക്തത വരുത്തുന്നതിന് കൂടുതൽ പരിശോധനകൾ നടത്തിവരുന്നതായി ക്രൈംബ്രാഞ്ച് എ ഡി ജി പി അറിയിച്ചു. കമ്പനി രജിസ്ട്രാർ ഔദ്യോഗികമായി ലഭ്യമാക്കിയ പട്ടിക പുന:പരിശോധിക്കണമെന്ന് നിധി കമ്പനികളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് കമ്പനി രജിസ്ട്രാർ അറിയിച്ചിട്ടുമുണ്ട്. ഇതിനെത്തുടർന്ന് പട്ടിക പോലീസിന്റെ വെബ്സൈറ്റിൽ നിന്ന് നീക്കി.

 • സര്‍ക്കാരിന്റെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ശംഖുംമുഖത്ത്

  സര്‍ക്കാരിന്റെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ശംഖുംമുഖത്ത്

  തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം തിരുവനന്തപുരത്ത്. വിനോദസഞ്ചാരവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രം ശംഖുമുഖത്താണ് ഒരുങ്ങുന്നത്. ശംഖുമുഖം ബീച്ചിനോട് ചേര്‍ന്നുള്ള ബീച്ച്‌ പാര്‍ക്കിലാണ് കേന്ദ്രം. ഇതിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. ഇവിടുത്തെ ആദ്യ വിവാഹം 30ന് നടക്കും. ലോകോത്തര ഇവന്റ് മാനേജര്‍മാരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി. മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്രം ഉദ്ഘാടനം ചെയ്യും. അതിഥികള്‍ക്ക് താമസസൗകര്യം, കടല്‍ വിഭവങ്ങളും തനത് കേരള വിഭവങ്ങളും ഉള്‍പ്പെടുത്തി മെനു എന്നിവയുണ്ടാകും. ജില്ലാ ടൂറിസം…

 • യെസ് ബാങ്ക് ഓഹരി വീണ്ടും കയറിത്തുടങ്ങി

  യെസ് ബാങ്ക് ഓഹരി വീണ്ടും കയറിത്തുടങ്ങി

  മുംബൈ. ദീപാവലി പ്രത്യേക വ്യാപാര ദിനത്തിലെ ഉയര്‍ച്ച ഇന്നും തുടരാന്‍ ഓഹരിവിപണിക്കായില്ല. സെന്‍സെക്സ് 325.58 പോയിന്റ് താഴ്ന്ന് 64,933.87ലും നിഫ്റ്റി 82 പോയിന്റ് ഇടിഞ്ഞ് 19,443.50 ലും വ്യാപാരം അവസാനിപ്പിച്ചു.രാജ്യത്തെ ആഭ്യന്തര വിപണിയിലെ അരക്ഷിതാവസ്ഥയാണ് ഇന്ന് വിപണിയെ ബാധിച്ചത്. യു.എസ് ട്രഷറി യീല്‍ഡ് വര്‍ധിച്ചതും ഡോളര്‍ ശക്തമായതും അടക്കമുള്ള സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയിലാണ് ആഭ്യന്തര ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞത്. ഇടിവില്‍ ആരംഭിച്ച സൂചികകള്‍ വ്യാപാരാവസാനം വരെ ഇടിവ് തുടര്‍ന്നു.നിഫ്റ്റി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് നിലവാരമായ 19,525.55…

 • ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ക്ക് മികച്ച തുടക്കം

  ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ക്ക് മികച്ച തുടക്കം

  കൊച്ചി: ലിസ്റ്റു ചെയ്ത ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ക്ക് മികച്ച തുടക്കം. എക്‌സ്‌ചേഞ്ചില്‍ 20 ശതമാനം പ്രീമിയത്തോടെയാണ് ഓഹരികള്‍ തുടക്കം കുറിച്ചത്. ബിഎസ്‌ഇയില്‍ 71.90 രൂപയും എന്‍എസ്‌ഇയില്‍ 71 രൂപയുമായിരുന്നു വില. യഥാക്രമം 19.83 ശതമാനവും 18.33 ശതമാനവും പ്രീമിയം. ബിഎസ്‌ഇയില്‍ 15.08 ശതമാനം പ്രീമിയത്തില്‍ 69.05 രൂപയിലും എന്‍എസ്‌ഇയില്‍ 14.67 ശതമാനം പ്രീമിയത്തില്‍ 68.80 രൂപയിലുമാണ് കമ്ബനിയുടെ ഓഹരികള്‍ ക്ലോസ് ചെയ്തത്.      എന്‍എസ്‌ഇയില്‍ 689.52 ലക്ഷം ഓഹരികളാണ് ട്രേഡ് ചെയ്യപ്പെട്ടത്. ബിഎസ്‌ഇയില്‍ ഇത് 49.42 ലക്ഷം…

 • പഞ്ചായത്തുകള്‍ക്ക് കടിഞ്ഞാണ്‍; 50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ

  പഞ്ചായത്തുകള്‍ക്ക് കടിഞ്ഞാണ്‍; 50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ

  ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു തിരുവനന്തപുരം. 50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് തടസമില്ലാതെ പ്രവർത്തിക്കാൻ കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കും. ഇതിനുള്ള ചട്ടം ഭേദഗതി ചെയ്ത് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2020 ലെ കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഇതര വ്യവസായസ്ഥാപനങ്ങളും സുഗമമാക്കൽ ചട്ടങ്ങളിലാണ് ഭേദഗതി വരുത്തിയത്. കെ സ്വിഫ്റ്റ് മുഖേന വ്യവസായ സംരംഭത്തിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന കൈപ്പറ്റ് സാക്ഷ്യപത്രത്തിൽ രേഖപ്പെടുത്തിയ…

 • 4130 രൂപ മതി ഇടുക്കി ഇക്കോ ലോഡ്ജില്‍ താമസിക്കാന്‍

  4130 രൂപ മതി ഇടുക്കി ഇക്കോ ലോഡ്ജില്‍ താമസിക്കാന്‍

  ഇടുക്കി അണക്കെട്ടിനു സമീപത്തായി നിര്‍മാണം പൂര്‍ത്തീകരിച്ച ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. രാവിലെ 10 മണിയ്ക്ക് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ടൂറിസം പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, ജില്ലാ കളക്ടറും ഡി.ടി.പി.സി ചെയര്‍പേഴ്സണുമായ ഷീബാ ജോര്‍ജ്ജ്, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹ്യരംഗത്തുള്ള പൗരപ്രമുഖര്‍, ഇതര വകുപ്പുകളിലെ…