Category: Market

 • റേഷൻ വിതരണം: സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ചു

  റേഷൻ വിതരണം: സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ചു

  തിരുവനന്തപുരംറേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാന സർക്കാർ 185.64 കോടി രൂപ അനുവദിച്ചു. റേഷൻ സാധനങ്ങൾ വിതരണത്തിന്‌ എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്. ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സർക്കാർ വിഹിതം ഒമ്പത് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഈ ഇനത്തിൽ ഒരു വർഷത്തേയ്ക്ക് ബജറ്റിൽ നീക്കിവച്ച തുക മുഴുവൻ കോർപറേഷന് നൽകാൻ തീരുമാനിച്ചത്.ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരവും അല്ലാതെയുമുള്ള…

 • അംഗീകാരമില്ലാത്ത ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിൽ വ്യക്തത വരുത്താൻ പരിശോധന

  അംഗീകാരമില്ലാത്ത ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയിൽ വ്യക്തത വരുത്താൻ പരിശോധന

  കേന്ദ്രസർക്കാരിന്റെ അംഗീകാരമില്ലാതെയും മതിയായ രേഖകളില്ലാതെയും പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ പട്ടികയിൽ വ്യക്തത വരുത്തുന്നതിന് കൂടുതൽ പരിശോധനകൾ നടത്തിവരുന്നതായി ക്രൈംബ്രാഞ്ച് എ ഡി ജി പി അറിയിച്ചു. കമ്പനി രജിസ്ട്രാർ ഔദ്യോഗികമായി ലഭ്യമാക്കിയ പട്ടിക പുന:പരിശോധിക്കണമെന്ന് നിധി കമ്പനികളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് കമ്പനി രജിസ്ട്രാർ അറിയിച്ചിട്ടുമുണ്ട്. ഇതിനെത്തുടർന്ന് പട്ടിക പോലീസിന്റെ വെബ്സൈറ്റിൽ നിന്ന് നീക്കി.

 • ഗൃഹോപകരണങ്ങളുടെ പഴയ മോഡലുകള്‍ സപ്ലൈകോ പകുതി വിലയ്ക്കു വില്‍ക്കുന്നു

  ഗൃഹോപകരണങ്ങളുടെ പഴയ മോഡലുകള്‍ സപ്ലൈകോ പകുതി വിലയ്ക്കു വില്‍ക്കുന്നു

  തിരുവനന്തപുരം: ഗൃഹോപകരണങ്ങളുടെ പഴയ മോഡലുകള്‍ സപ്ലൈകോ പകുതി വിലയ്ക്കു വില്‍ക്കുന്നു.വിവിധ വില്‍പനശാലകളിലായി ഏതാനും വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഗൃഹോപകരണങ്ങളാണ് 50 ശതമാനം വിലക്കിഴിവില്‍ വിറ്റഴിക്കുന്നത്. 2018-ലാണ് ഗൃഹോപകരണ വിപണന രംഗത്തേക്ക് സപ്ലൈകോ കടന്നത്. കൊറോണ പ്രതിസന്ധി വന്നതോടെ വില്‍പന കുറഞ്ഞു. പ്രധാന വില്‍പനശാലകള്‍ വഴി വിറ്റഴിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സാങ്കേതികമായി മെച്ചപ്പെട്ട മോഡല്‍ വിപണിയിലിറങ്ങിയതും വിലയില്‍ വന്ന മാറ്റങ്ങളും ചില ബ്രാന്‍ഡുകളോടുള്ള ഉപയോക്താക്കളുടെ താല്‍പര്യം കുറഞ്ഞതും ഉത്പന്നങ്ങള്‍ കെട്ടികിടക്കാന്‍ കാരണമായി. കമ്ബനികളോട് തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല.…

 • സ്വര്‍ണവില കുറയുന്നു; പവന് 44360 രൂപ

  സ്വര്‍ണവില കുറയുന്നു; പവന് 44360 രൂപ

  കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ കുറഞ്ഞ് വിപണി നിരക്ക് 44,360 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 5545 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4600 രൂപയുമാണ്.സ്വര്‍ണ വില ശനിയാഴ്ച 360രൂപ കുറഞ്ഞ് 44,440 രൂപയിലേക്ക് എത്തിയിരുന്നു.കഴിഞ്ഞ ആഴ്ചയില്‍ മാത്രം 640 രൂപയുടെ കുറവാണ് ഉണ്ടായത്. 45,080 രൂപയില്‍ നവംബര്‍ ആറിന് വ്യാപാരം ആരംഭിച്ച സ്വര്‍ണം 44,440…

 • അല്‍ മുക്താദിര്‍ പുതിയ ഷോറൂം മുംബൈയില്‍

  അല്‍ മുക്താദിര്‍ പുതിയ ഷോറൂം മുംബൈയില്‍

  മുംബൈ: അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന്റെ മുംബൈയിലെ കല്‍ബാദേവി, സവേരി ബസാര്‍ ഷെയ്ക്ക് മേമൻ സ്ട്രീറ്റിലെ പുതിയ ഷോറൂം ‘അല്‍ മുതകബ്ബിര്‍’ ഓള്‍ ഇന്ത്യ മുസ്‍ലിം പേഴ്സനല്‍ ലോ ബോര്‍ഡംഗം അബ്ദുല്‍ ഷുക്കൂര്‍ മൗലവിയും അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ് ഫൗണ്ടര്‍ ചെയര്‍മാനും സി.ഇ.ഒയുമായ ഡോ. മുഹമ്മദ് മൻസൂര്‍ അബ്ദുല്‍ സലാമും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. അല്‍മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന്റെ 28ാമത്തെ ഷോറൂമാണിത്. സ്വര്‍ണാഭരണങ്ങളുടെയും വിവാഹാഭരണങ്ങളുടെയും വള, മാല, കമ്മല്‍, മോതിരം തുടങ്ങിയവയുടെയും ഏറ്റവും പുതിയതും ആകര്‍ഷകവുമായ…

 • സ്വര്‍ണവില 45,080 രൂപ

  സ്വര്‍ണവില 45,080 രൂപ

  കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,080 രൂപയായി. ഗ്രാമിന് 15 രൂപയാണ് താഴ്ന്നത്. 5635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞമാസം 28ന് 45,920 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 840 രൂപയാണ് കുറഞ്ഞത്.

 • ടാറ്റാ ഗ്രൂപ്പ് ഓഹരികള്‍ ഇനിയും മുന്നേറുമോ?

  ടാറ്റാ ഗ്രൂപ്പ് ഓഹരികള്‍ ഇനിയും മുന്നേറുമോ?

  മുംബൈ- ടാറ്റാ ഗ്രൂപ്പ് ഓഹരികള്‍ ഇനിയും മുന്നേറുമോ? വിപണി വിദഗ്ധര്‍ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ് ഇക്കാര്യം.നവംബര്‍ മാസത്തില്‍ രണ്ടാം പാദഫലം പ്രഖ്യാപിച്ച മൂന്ന് ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ക്കും വിപണിയില്‍ മുന്നേറ്റമാണ്. രണ്ടാം പാദഫലം പരിശോധിച്ചാല്‍ മികച്ച വരുമാനം നേടിയ കമ്പനിയാണു ടാറ്റ മോട്ടോഴ്സ്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ കമ്പനിയാണ് ടൈറ്റന്‍ . അതേസമയം 2024 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ടാറ്റ സ്റ്റീല്‍ നഷ്ടത്തിലാണ്. എന്നിട്ടും ബ്രോക്കറേജുകള്‍ മൂന്ന് ടാറ്റ ഓഹരികളിലും മുന്നേറ്റ സാധ്യത കാണുന്നുണ്ട്.ബ്രോക്കറേജ് കമ്പനികളായ മോത്തിലാല്‍…

 • ഉള്ളി വില വര്‍ധിക്കുന്നു

  ഉള്ളി വില വര്‍ധിക്കുന്നു

  രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഉള്ളി വില കുത്തനെ മുകളിലേക്ക്. ദീപാവലി വിപണി ലക്ഷ്യമിട്ടാണ് ഉള്ളി വില കുതിക്കുന്നത്. നവരാത്രിക്ക് മുൻപ് വരെ ഒരു കിലോ ഉള്ളിക്ക് 20 രൂപ മുതല്‍ 40 രൂപ രൂപ. വരെയായിരുന്നു നിരക്ക്. എന്നാല്‍, ഉത്സവ സീസണ്‍ എത്തിയതോടെ വെറും ദിവസങ്ങള്‍ കൊണ്ട് ഒരു കിലോ ഉള്ളിക്ക് 80 രൂപ വരെ ഉയര്‍ന്നിട്ടുണ്ട്. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ ദിവസം 70 രൂപയ്ക്ക് മുകളിലായിരുന്നു വില. വരും ദിവസങ്ങളില്‍ ഒരു കിലോ ഉള്ളിക്ക് 100…

 • ഇന്ത്യയുടെ മാമ്പഴ കയറ്റുമതി കൂടി

  ഇന്ത്യയുടെ മാമ്പഴ കയറ്റുമതി കൂടി

  ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ കയറ്റുമതിയില്‍ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 19 ശതമാനമാണ് വര്‍ധന. നിലവില്‍ 41 രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ കയറ്റുമതി ചെയ്യപ്പെടുന്നത്. 2023 ഏപ്രിലിനും ഓഗസ്റ്റിനുമിടയില്‍ നാലു കോടി ഡോളര്‍ വിലവരുന്ന 27,330 മെട്രിക് ടണ്‍ മാമ്പഴമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യന്‍ മാമ്ബഴത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ കൃഷി വകുപ്പ് അധികൃതരെ ഇന്ത്യയിലെ നാസിക്, ബംഗലുരു, അഹമ്മദാബാദ് തുടങ്ങിയ…

 • സ്വര്‍ണവില; പവന് 45,920 രൂപ

  സ്വര്‍ണവില; പവന് 45,920 രൂപ

  കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വൻ വര്‍ധന. ഗ്രാമിന് 60 രൂപ വര്‍ധിച്ച്‌ വില 5740 രൂപയായി. പവന് 480 രൂപ കൂടി 45,920 രൂപയിലെത്തി. സര്‍വകാല റെക്കോര്‍ഡിലാണ് സ്വര്‍ണനിരക്ക് ഇപ്പോള്‍. 2023 മെയ് അഞ്ചിലായിരുന്നു സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. അന്ന് 45,760 രൂപയായിരുന്നു പവന്റെ വില. സ്പോട്ട് ഗോള്‍ഡിന്റെ വിലയും വൻതോതില്‍ ഉയരുകയാണ്. വെള്ളിയാഴ്ച സ്പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 2000 ഡോളറായി ഉയര്‍ന്നു. ഔണ്‍സിന് 2006 ഡോളറിലാണ് സ്പോട്ട് ഗോള്‍ഡ് വ്യാപാരം അവസാനിപ്പിച്ചത്. മള്‍ട്ടി…