ദീപാവലി മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 12ന് നടക്കും

ഈ വര്‍ഷത്തെ ദീപാവലി മുഹൂര്‍ത്ത വ്യാപാരം നവംബര്‍ 12 ഞായറാഴ്ച വൈകുന്നേരം 6:00 മുതല്‍ 7:15 വരെ നടക്കും.

ഓഹരി വിപണിയില്‍ നിക്ഷേപം ഉള്‍പ്പെടെ പുതിയതെന്തും ആരംഭിക്കുന്നതിനുള്ള ശുഭകരമായ അവസരമായി ദീപാവലി ദിനം കണക്കാക്കുന്നതിലാനാണ് എക്‌സ്‌ചേഞ്ചുകള്‍ ഈ പ്രത്യേക ട്രേഡിംഗ് സെഷന്‍ നടത്തുന്നത്.

ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും വൈകുന്നേരം 6:00 മുതല്‍ 7:15 വരെ ഒരു മണിക്കൂറാണ് പ്രത്യേക വ്യാപാരം സംഘടിപ്പിക്കുക. മുഹൂര്‍ത്ത വ്യാപാര സമയമായ ഈ ഒരു മണിക്കൂറിനുള്ളില്‍ നടത്തുന്ന വ്യാപാരം നിക്ഷേപകര്‍ക്ക് സമൃദ്ധിയും സമ്പത്തും ഭാഗ്യവും നല്‍കുമെന്നാണ് വിശ്വസിച്ചു പോരുന്നത്.

മുഹൂര്‍ത്ത വ്യാപാരത്തില്‍ നടത്തിയ ട്രേഡ്ംഗ് അതേ ദിവസം തന്നെ തീര്‍പ്പാക്കും. 2022ലെ മുഹൂര്‍ത്ത വ്യാപാരത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും 0.88% വീതം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. 2021ല്‍ രണ്ട് സൂചികകളും 0.49% വീതം നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.