2000 രൂപയുടെ കള്ള നോട്ട് 55 ശതമാനം വര്‍ധിച്ചു; നാലുവര്‍ഷമായി നോട്ട് പ്രിന്റ് ചെയ്യുന്നില്ല, നോട്ട് നിരോധിക്കുമോ?

അതേസമയം 2000 രൂപയുടെ വ്യാജ നോട്ടുകള്‍ 55 ശതമാനം വര്‍ധിച്ചതായും സെന്‍ട്രല്‍ ബാങ്ക് കണ്ടെത്തി.

ന്യൂഡല്‍ഹി: ആര്‍.ബി.ഐ പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകള്‍ ഇനി എത്ര നാളുകള്‍ കൂടി. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ലഭിക്കാത്തതിനെത്തുടര്‍ന്ന് 2000 രൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് അച്ചടിച്ചിട്ടേ ഇല്ല. നിലവില്‍ 2000 രൂപയുടെ നോട്ടുകള്‍രാജ്യത്ത് പ്രചാരത്തിലുള്ളത് 13.8 ശതമാനമാണ് ആര്‍ബിഐ വ്യക്തമാക്കി.
ഇ-പണമിടപാട് വര്‍ധിച്ചതാണ് നോട്ടുകളുടെ ഉപയോഗം കുറഞ്ഞതിന്റെ പ്രധാന കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം 2000 രൂപയുടെ വ്യാജ നോട്ടുകള്‍ 55 ശതമാനം വര്‍ധിച്ചതോടെ നോട്ട് പിന്‍വലിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നോട്ടുകള്‍ പ്രിന്റ് ചെയ്യാത്തതെന്നും സൂചനയുണ്ട്.
2016ല്‍ അമ്പതു ശതമാനമായിരുന്നു 2000 രൂപയുടെ പ്രചാരണം. തൊട്ടടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപ നോട്ടിന്റെ പ്രചാരം വന്‍ തോതില്‍ കുറഞ്ഞിരുന്നു.
2016-നവംബര്‍ 8നാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനം നിലവില്‍ വരുന്നത്. തുടര്‍ന്നാണ് 2000 രൂപയുടെ നോട്ട് ഇറക്കുന്നത്. അതുവരെ വിപണിയില്‍ 80 ശതമാനവും പ്രചാരത്തിലുണ്ടായിരുന്ന 1000 രൂപയുടേയും 500 രൂപയുടേയും നോട്ടുകള്‍ നിരോധിക്കുകയും പുതിയ 500ന്റെയും 2000ന്റേയും നോട്ടുകള്‍ പുറത്തിറക്കുകയുമായിരുന്നു.
ആര്‍ബിഐയുമായി കൂടിയാലോചിച്ചു കേന്ദ്ര സര്‍ക്കാരാണ് ഏതൊക്കെ മൂല്യത്തിലുള്ള നോട്ടുകളാണ് അച്ചടിക്കേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ 2000 രൂപയുടെ നോട്ട് അച്ചടിക്കാനുള്ള കരാര്‍ നല്‍കിയിട്ടില്ല. ഇതേത്തുടര്‍ന്ന് രണ്ടായിരത്തിന്റെ 21420 ലക്ഷം കറന്‍സി നോട്ടുകള്‍ മാത്രമേ ഇപ്പോള്‍ വിപണിയിലുള്ളൂ.
അതേസമയം 2000 രൂപയുടെ വ്യാജ നോട്ടുകള്‍ 55 ശതമാനം വര്‍ധിച്ചതായും സെന്‍ട്രല്‍ ബാങ്ക് കണ്ടെത്തി.