Category: Career

 • വനിതകള്‍ക്ക് സിനിമാ സാങ്കേതിക രംഗത്ത് തൊഴില്‍ പരിശീലനം: ഏപ്രില്‍ 19ന് തുടക്കമാകും

  വനിതകള്‍ക്ക് സിനിമാ സാങ്കേതിക രംഗത്ത് തൊഴില്‍ പരിശീലനം: ഏപ്രില്‍ 19ന് തുടക്കമാകും

  വനിതകള്‍ക്ക് സിനിമയുടെ വിവിധ സാങ്കേതിക മേഖലകളില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഏപ്രില്‍ 19 ബുധനാഴ്ച നിര്‍വഹിക്കും. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളില്‍ വൈകിട്ട് നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍ അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ ആര്യാ രാജേന്ദ്രന്‍ വിശിഷ്ടാതിഥിയായിരിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തിലെ നൂറു ദിനകര്‍മ്മപരിപാടിയുടെ ഭാഗമായ പദ്ധതിയുടെ രൂപരേഖ, സാംസ്‌കാരിക വകുപ്പ്…

 • സമുദ്രവിഭവ ഉത്പന്നങ്ങളില്‍ സംരംഭത്തിന് അവസരം

  സമുദ്രവിഭവ ഉത്പന്നങ്ങളില്‍ സംരംഭത്തിന് അവസരം

  തിരുവനന്തപുരം: സമുദ്രവിഭവങ്ങളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളെക്കുറിച്ച് മനസിലാക്കാനും സംരംഭം തുടങ്ങുവാനും താല്പര്യം ഉള്ളവര്‍ക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) അവസരമൊരുക്കുന്നു.കെഎസ് യുഎമ്മിന്‍റെ നേതൃത്വത്തില്‍ ജനുവരി 27നു രാവിലെ 10.30 നു ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന ‘റിങ്ക് ഡെമോ ഡേ’ പ്രദര്‍ശന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇതിനുള്ള അവസരം ലഭിക്കും. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാണിജ്യവല്‍ക്കരിക്കാവുന്ന സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനമാണ് ഓണ്‍ലൈനായി നടത്തുന്നത്. സമുദ്രവിഭവങ്ങളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളെ കുറിച്ച് കുഫോസിലെ ഗവേഷകര്‍ സംസാരിക്കും. സംരംഭം തുടങ്ങുവാന്‍ താല്പര്യം…

 • ബ്രിട്ടീഷ് കൊട്ടാരത്തില്‍ വീട്ടുജോലി; ശമ്പളം 18.5 ലക്ഷം രൂപ

  ബ്രിട്ടീഷ് കൊട്ടാരത്തില്‍ വീട്ടുജോലി; ശമ്പളം 18.5 ലക്ഷം രൂപ

  ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് കുറച്ച് വീട്ടുജോലിക്കാരെ വേണം. 18.5ലക്ഷമാണ് തുടക്കശമ്പളം. ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന വിവരം രാജകുടുംബത്തിന്റെ ദ റോയല്‍ ഹൗസ്‌ഹോള്‍ഡ് എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. ജോലിക്ക് പ്രത്യേക പരിശീലനം നല്‍കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കൊട്ടാരത്തില്‍ താമസിച്ച് ജോലികള്‍ ചെയ്യണം. ആഴ്ചയില്‍ അഞ്ച് ദിവസം ജോലി ചെയ്താല്‍ മതി. ഭക്ഷണവും താമസവും യാത്രചെലവുകളും സൗജന്യം. 33 ദിവസത്തെ വാര്‍ഷിക അവധിയും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകും.കണക്കിലും ഇംഗ്ലീഷിലും വൈദഗ്ധ്യമുള്ളയാളായിരിക്കണം ജോലിക്കാരന്‍. വിന്‍സര്‍ കാസിലിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നതെങ്കിലും ആവശ്യമെങ്കില്‍…

 • തൊഴില്‍ സംരംഭ യൂണിറ്റുകള്‍ തുടങ്ങുന്നതിന് അപേക്ഷിക്കാം

  തൊഴില്‍ സംരംഭ യൂണിറ്റുകള്‍ തുടങ്ങുന്നതിന് അപേക്ഷിക്കാം

  ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (സാഫ്), തീരമൈത്രി പദ്ധതി പ്രകാരം ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ വരെ ഗ്രാന്‍റായി ലഭിക്കും. ഡ്രൈ ഫിഷ് യൂണിറ്റ്, സീ ഫുഡ് റസ്റ്ററന്റ് അല്ലെങ്കില്‍ ഹോട്ടല്‍, ഫ്രഷ് ഫിഷ് കിയോസ്ക്, ഫ്ളോര്‍ മില്‍, ഹൗസ് കീപ്പിംഗ്, ഡ്രൈ ക്ലീനിംഗ് സര്‍വീസ്, പ്രൊവിഷന്‍ സ്റ്റോര്‍, തയ്യല്‍ യൂണിറ്റ്,…

 • 75 ശതമാനം ഇന്ത്യക്കാരും വിരമിച്ചിട്ടും ജോലി ചെയ്യുന്നുവെന്ന് പഠന റിപ്പോര്‍ട്ട്

  75 ശതമാനം ഇന്ത്യക്കാരും വിരമിച്ചിട്ടും ജോലി ചെയ്യുന്നുവെന്ന് പഠന റിപ്പോര്‍ട്ട്

  ന്യൂഡല്‍ഹി: ആരോഗ്യമുള്ള കാലത്തോളം ജോലി ചെയ്യുക. ഇന്ത്യക്കാരുടെ തൊഴില്‍ രീതിയെക്കുറിച്ച് പുതിയ പഠനറിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ വിരമിക്കല്‍ പ്രായത്തിനപ്പുറവും ജോലി തുടരാന്‍ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ക്രെഡിറ്റ് സ്യൂയിസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനറിപ്പോര്‍ട്ടിലാണ് 75 ശതമാനം ഇന്ത്യക്കാരും വിരമിക്കല്‍ പ്രായത്തിനപ്പുറവും ജോലി തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്നത്. വിരമിക്കല്‍ പ്രായത്തിനുശേഷം ജോലി തുടരാന്‍ ആഗ്രഹിക്കുന്നവരില്‍ ഇന്ത്യ കഴിഞ്ഞാല്‍, ഇന്തൊനീഷ്യ (65%), ദക്ഷിണ കൊറിയ (63%) എന്നിവയാണ്.വര്‍ധിച്ചു വരുന്ന ആയുര്‍ദൈര്‍ഘ്യവും ഫെര്‍ട്ടിലിറ്റി നിരക്കും കുറയുന്നതാണ് ഇതിന് കാരണം. ക്രെഡിറ്റ് സ്യൂയിസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ…