Category: Pravasam

 • റിയാദില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ വളര്‍ച്ച; ഓഫിസ് കെട്ടിടങ്ങള്‍ കിട്ടാനില്ല

  റിയാദില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ വളര്‍ച്ച; ഓഫിസ് കെട്ടിടങ്ങള്‍ കിട്ടാനില്ല

  കോവിഡ് കാലത്ത് 9000 റിയാലിന് ലഭിച്ചു കൊണ്ടിരുന്ന ഫാമിലി ഫ്‌ലാറ്റുകള്‍ ഇപ്പോള്‍ 12000 റിയാലിന് മുകളില്‍ നല്‍കണം.

 • സൗദിയില്‍ പുതിയ എയര്‍പ്പോര്‍ട്ട്; ചെലവ്‌ 738 കോടി രൂപ

  സൗദിയില്‍ പുതിയ എയര്‍പ്പോര്‍ട്ട്; ചെലവ്‌ 738 കോടി രൂപ

  അറാര്‍: സൗദി അറാറിലെ പുതിയ വിമാനത്താവളം പ്രവിശ്യ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു. പ്രവിശ്യ ഗവര്‍ണര്‍ ആയ ഫൈസല്‍ ബിന്‍ ഖാലിദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരനാണ് പുതിയ വിമാനത്താവളം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. ഗതാഗത മന്ത്രിയും ജനറല്‍ അതോരിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിറും ചടങ്ങിലെത്തി. ഓൺലൈൻ സ്വിച്ചിങിലൂടെയായിരുന്നു ഉദ്ഘാടനം. അറാര്‍ എയര്‍പോര്‍ട്ടിലെ തിരക്ക് കണക്കിലെടുത്താണ് പുതിയ എയര്‍പോര്‍ട്ട് നിര്‍മിച്ചത്. പ്രവിശ്യയുടെ സാമ്പത്തിക വികസനത്തില്‍ പുതിയ വിമാനത്താവളം വലിയ പങ്ക് വഹിക്കുമെന്നാണ്…

 • വിദേശ നിക്ഷേപകര്‍ക്കും പ്രഫഷണലുകള്‍ക്കും പൗരത്വം അനുവദിച്ച് യുഎഇ

  വിദേശ നിക്ഷേപകര്‍ക്കും പ്രഫഷണലുകള്‍ക്കും പൗരത്വം അനുവദിച്ച് യുഎഇ

  അബുദാബി: യുഎഇയുടെ പൗരത്വ നിയമത്തില്‍ ചരിത്രപരമായ മാറ്റം പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.തിരഞ്ഞെടുക്കപ്പെടുന്ന വിദേശികള്‍ക്കു പൗരത്വം നല്‍കാനാണ് തീരുമാനം. വിദേശ നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, കലാകാരന്‍മാര്‍, എഴുത്തുകാര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കു യുഎഇ പൗരത്വം അനുവദിക്കും.പൗരത്വം സംബന്ധിച്ച നിയമ ഭേദഗതി യുഎഇ അംഗീകരിച്ചു. മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ഇതിന്റെ ഗുണംലഭിക്കും. നിലവില്‍ നിരവധി മലയാളികള്‍ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വീസ ലഭ്യമായിട്ടുണ്ട്.

 • സൗദി ഉടമസ്ഥതയിലുള്ള കമ്പനികളുടെ നടത്തിപ്പിനു വിദേശികള്‍ക്ക് അനുമതി

  റിയാദ് : സൗദി ഉടമസ്ഥതയിലുള്ള കമ്പനികളുടെ നടത്തിപ്പിനു വിദേശികള്‍ക്ക് അനുമതി നല്‍കാന്‍ സൗദി അറേബ്യ തീരുമാനിച്ചു.ഒരു വിദേശിക്ക് സൗദി കമ്പനി കൈകാര്യം ചെയ്യുന്നതിനോ ജുഡീഷ്യല്‍ ഉത്തരവിലൂടെ സൗദി പൗരന്റെ അധികാരങ്ങള്‍ കൈമാറുന്നതിനോ അനുവാദമില്ലെന്ന മുന്‍ മന്ത്രിസഭാ തീരുമാനം നീതിന്യായ മന്ത്രാലയം റദ്ദാക്കി. ഈ വിഷയം പഠിക്കാന്‍ വാണിജ്യ മന്ത്രാലയം രൂപീകരിച്ച ഒരു വര്‍ക്കിംഗ് ടീം നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സൗദി കമ്ബനികളുടെ മാനേജര്‍മാരായി വിദേശികളെ നിയമിക്കുന്നതിലും അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതിലും എതിര്‍പ്പില്ലെന്ന നിഗമനത്തിലെത്തിയതിനെ തുടര്‍ന്നാണ് സുപ്രധാന…

 • ആര്‍ക്കും വേണ്ടാത്ത 461 കോടി രൂപ തിരുവല്ലയിലെ ബാങ്കുകളില്‍ മാത്രം

  ആര്‍ക്കും വേണ്ടാത്ത 461 കോടി രൂപ തിരുവല്ലയിലെ ബാങ്കുകളില്‍ മാത്രം

  ന്യൂഡല്‍ഹി : ഇന്ത്യയില്‍ അവകാശികളില്ലാത്ത നിക്ഷേപങ്ങളില്‍ ആദ്യ പത്തിലെ അഞ്ചു സ്ഥാനങ്ങളും കേരളത്തിലെ നഗരങ്ങള്‍ക്ക്‌. റിസര്‍വ് ബാങ്ക് പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ബാങ്കുകളിലെ അവകാശികളില്ലാത്ത പണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം തിരുവല്ലയ്ക്ക്.  461 കോടി രൂപയാണ് തിരുവല്ലയിലെ വിവിധ ബാങ്കുകളില്‍ അനാഥമായി കിടക്കുന്നത്. കോടികള്‍ നിക്ഷേപിച്ച ശേഷം മരണപ്പെട്ടവരുടെയും, അവകാശികളെ അറിയിച്ചിട്ടും പണം പിന്‍വലിക്കാന്‍ വരാത്തവരുടെയും പണം ഈ ഗണത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തരത്തില്‍ രാജ്യത്തെ വിവിധ ബാങ്കുകളില്‍ കിടക്കുന്ന രൂപയുടെ മൂല്യം ആര്‍.ബി.ഐ പുറത്തു…

 • റാസല്‍ഖൈമയില്‍ വീട് വാങ്ങിയാല്‍ യു.എ.ഇ വിസയും ബിസിനസ് ലൈസന്‍സും

  റാസല്‍ഖൈമയില്‍ വീട് വാങ്ങിയാല്‍ യു.എ.ഇ വിസയും ബിസിനസ് ലൈസന്‍സും

  നിക്ഷേപകരെയും വ്യാപാരികളെയും ആകര്‍ഷിക്കാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ച് യുഎഇയിലെ നിര്‍മ്മാണ കമ്പനി. റാസല്‍ ഖൈമ ഇക്കണോമിക് സോണുമായി ചേര്‍ന്ന് യുഎഇയിലെ ആദ്യത്തെ ഫ്രീഹോള്‍ഡ് പ്രൊജക്ടുകളിലൊന്നായ റാസല്‍ ഖൈമയിലെ അല്‍ ഹംറ പ്രൊജക്ട് നിര്‍മ്മാതാക്കളാണ് പുതിയ വിസ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. അല്‍ ഹംറ വില്ലേജിലോ ബാബ് അല്‍ ബഹ്‌റിലോ റെഡി ടു മൂവ് സീഫ്രെണ്ട്അല്ലെങ്കില്‍ ഗോള്‍ഫ് കോഴ്സ് വ്യൂ പ്രോപ്പര്‍ട്ടി വാങ്ങുമ്പോള്‍ നിക്ഷേപകര്‍ക്ക് 12 വര്‍ഷത്തെ യുഎഇ റെസിഡന്‍സി വിസയും ബിസിനസ് ലൈസന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകന്റെ…

 • ഖത്തറില്‍ പ്രവാസികള്‍ ഇനി വെള്ളത്തിന് വലിയ വില കൊടുക്കേണ്ടിവരും

  ഖത്തറില്‍ പ്രവാസികള്‍ ഇനി വെള്ളത്തിന് വലിയ വില കൊടുക്കേണ്ടിവരും

  ഖത്തറില്‍ അടുത്ത വര്‍ഷം മുതല്‍ പ്രവാസികളുടെ വെള്ളത്തിന്റെ ബില്‍തുക 20 ശതമാനം വര്‍ധിക്കും.2021 ജനുവരി മുതല്‍ പുതിയ നടപടി പ്രാബല്യത്തിലാകും. പൊതുമരാമത്ത് വകുപ്പും ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പറേഷനും(കഹ്‌റാമ) ചേര്‍ന്നാണ് പുതിയ നടപടി എടുത്തത്.കഹ്‌റാമയുടെ പ്രതിമാസ വെള്ളത്തിന്റെ ബില്‍ തുകയില്‍ മലിനജലം നീക്കുന്നതിനുള്ള സേവന ഫീസ് കൂടി ഉള്‍പ്പെടുത്തുന്നതിനാലാണ് ഈ വര്‍ധനവ് വരുന്നത്.ഫെബ്രുവരി മുതല്‍ ബില്‍തുകയില്‍ 20 ശതമാനം വര്‍ധനയുണ്ടാകും.പ്രവാസി താമസക്കാര്‍ക്കും പ്രവാസികളുടെ വാണിജ്യ സ്ഥാപനങ്ങള്‍ക്കുമാണ് (എല്ലാത്തരം) വെള്ളത്തിന്റെ ബില്‍തുകയില്‍ വര്‍ധനവ് വരുന്നത്.പൊതുജനങ്ങള്‍ക്കായി അഷ്ഗാല്‍…

 • ദുബായില്‍ ഇനി രണ്ടു മണിക്കൂര്‍ കൊണ്ട് വിസ സ്റ്റാമ്പ് ചെയ്യാം

  ദുബായില്‍ ഇനി രണ്ടു മണിക്കൂര്‍ കൊണ്ട് വിസ സ്റ്റാമ്പ് ചെയ്യാം

  ദുബായ്: ദുബായിയില്‍ ഇനി രണ്ടു മണിക്കൂര്‍ കൊണ്ട് വിസ സ്റ്റാമ്പ് ചെയ്യാം. പ്രവാസികള്‍ക്ക് അടക്കം ഗുണകരമാകുന്നതാണ് പുതിയ പദ്ധതി. അല്‍ നഹ്ദ സെന്റര്‍ വഴിയാണ് നൂതന സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.ഇതോടെ നിലവിലുള്ള വിസ പുതുക്കാനായോ, അതല്ലെങ്കില്‍ പുതുതായി എത്തുന്നവര്‍ക്കോ വിസ അടിക്കാന്‍ ദുബായില്‍ രണ്ട് മണിക്കൂര്‍ കൊണ്ട് സാധിക്കും. പുതിയൊരു സ്ഥലത്തെത്തി ബുദ്ധിമുട്ടുന്നവര്‍ക്കും പ്രവാസികള്‍ക്കും ഇത് ഗുണകരമാകും. ഇന്ത്യക്കാര്‍ക്കടക്കമുള്ളവര്‍ക്കാണ് ഇത് ഏറ്റവും ഗുണം ചെയ്യുക.മെഡിക്കല്‍ പരിശോധന അടക്കം പൂര്‍ത്തിയാക്കിയ ശേഷം എമിറേറ്റ്‌സ് ഐഡിക്ക് അപേക്ഷ നല്‍കി സാധാരണ സാഹചര്യത്തില്‍…

 • ഒമാനില്‍ 100 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി വീസ വേണ്ട

  ഒമാനില്‍ 100 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി വീസ വേണ്ട

  ഒമാനില്‍ നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ പ്രവേശനം അനുവദിക്കും. ധനകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച ഇടക്കാല ധന സന്തുലന പദ്ധതിയിലാണ്നിര്‍ദേശം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദേശീയ സമ്പദ്ഘടനയില്‍ ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിന് വീസാ രഹിത പ്രവേശനം അനുവദിക്കുന്നത് ഗുണം ചെയ്യും. നിലവില്‍ ജിസിസി പൗരന്‍മാര്‍ക്ക് മാത്രമാണ് ഒമാനിലേക്ക് വീസയില്ലെതെ പ്രവേശന അനുമതിയുള്ളത്. ന്യൂസിലാന്റ് പൗരന്‍മാര്‍ക്കും വീസ ഇല്ലാതെ രാജ്യത്ത് മൂന്ന് മാസം വരെ തുടരാന്‍ സാധിക്കും. എന്നാല്‍, പുതുതായി വീസ ഇല്ലാതെ പ്രവേശനം അനുവദിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടിക അധികൃതര്‍…

 • ദുബായ് പാം ഫൗണ്ടേന്‍ ലോകത്തിലെ ഏറ്റവും വലിയ ജലധാര

  ദുബായ് പാം ഫൗണ്ടേന്‍ ലോകത്തിലെ ഏറ്റവും വലിയ ജലധാര

  ദുബായിലെ പാം ഫൗണ്ടന്‍ ലോകത്തിലെ ഏറ്റവും വലിയ ജലധാരയ്ക്കുള്ള ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി.നക്കീല്‍ മാളിന്റെ ദ് പോയിന്റെയ്ക്ക് സമീപമാണ് വിവിധ നിറത്തിലുള്ള ജലധാര. പാം ഫൗണ്ടന്‍ 14,000 ചതുരശ്രയടി കടല്‍ വെള്ളത്തില്‍ വ്യാപിച്ചു കിടക്കുന്നു. മാത്രമല്ല നഗരത്തിലെ ഏക ബഹുവര്‍ണ്ണ ജലധാരയുമാണിത്. ഇതിന്റെ സൂപ്പര്‍ ഷൂട്ടര്‍ 105 മീറ്ററോളം ഉയരത്തില്‍ നില്‍ക്കുന്നു. മൂവായിരത്തിലധികം എല്‍ഇഡി ലൈറ്റുകളുണ്ട്.വര്‍ഷം മുഴുവനും സൂര്യാസ്തമയം മുതല്‍ അര്‍ധരാത്രി വരെ ഈ ജലധാര പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. ഖലീജി, പോപ്പ്, ക്ലാസിക്, ഇന്റര്‍നാഷനല്‍ എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ…