Category: New Products

 • ഫുഡ് കിയോസ്കിന്‍റെ വിജയത്തിനു ശേഷം ഡിജിറ്റല്‍ഹെല്‍ത്ത് കിയോസ്കുമായി വെര്‍സിക്കിള്‍ ടെക്നോളജീസ്

  ഫുഡ് കിയോസ്കിന്‍റെ വിജയത്തിനു ശേഷം ഡിജിറ്റല്‍ഹെല്‍ത്ത് കിയോസ്കുമായി വെര്‍സിക്കിള്‍ ടെക്നോളജീസ്

  തിരുവനന്തപുരം: കുറഞ്ഞ ചെലവില്‍ ഒരു മിനിറ്റിനുള്ളില്‍ രോഗനിര്‍ണയം നടത്തുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് കിയോസ്കുമായി വെര്‍സിക്കിള്‍ ടെക്നോളജീസ് രംഗത്തെത്തി. വന്‍ വിജയമായി മാറിയ വെന്‍ഡ് എന്‍ ഗോ എന്ന ഫുഡ് കിയോസ്കിന് പിന്നാലെയാണ് വിപ്ലവകരമായ പുതിയ ഉത്പന്നവുമായി കമ്പനി എത്തിയിട്ടുള്ളത്. പ്രോഗ്നോസിസ് എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം വിവിധ ഭാഷകളില്‍ പ്രവര്‍ത്തിക്കും. ടച്ച് സ്ക്രീനിലൂടെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വിവരങ്ങള്‍ നല്‍കുകയാണ് വേണ്ടത്. രക്തസമ്മര്‍ദ്ദം, ഹൃദയാരോഗ്യം(ഇസിജി റീഡര്‍), ശരീരഭാരം എന്നിവ ഇതിലൂടെ അറിയാം. നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയ ചാറ്റ് ബോട്ടിന്‍റെ…

 • കേരളത്തില്‍ ഇന്റര്‍നെറ്റ് വിപ്ലവം; 3000 ജി.ബി ഇന്റര്‍നെറ്റിന് മാസം 299 രൂപ മാത്രം

  കേരളത്തില്‍ ഇന്റര്‍നെറ്റ് വിപ്ലവം; 3000 ജി.ബി ഇന്റര്‍നെറ്റിന് മാസം 299 രൂപ മാത്രം

  കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കെ.ഫോണ്‍ തിരിച്ചടിയാകും അന്‍ഷാദ് കൂട്ടുകുന്നംതിരുവനന്തപുരം. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വിപ്ലവം സൃഷ്ടിച്ച് കെ.ഫോണ്‍ താരിഫ് പുറത്തിറക്കി. 299 രൂപയാണ് കുറഞ്ഞ മാസ നിരക്ക്. ആറു മാസം വാലിഡിറ്റിയുള്ള പാക്കേജിന് ചെലവാകുന്നത് 1794 രൂപയാണ്. നിലവില്‍ സംസ്ഥാനത്ത് സ്വകാര്യ കമ്പനികളും ബി.എസ്.എന്‍.എലും 28 ദിവസത്തേക്കു 250 രൂപയ്ക്കു മുകളില്‍ ചാര്‍ജ് ഈടാക്കുമെങ്കിലും 45 ജി.ബി മുതല്‍ 60 ജി.ബി വരെയാണ് നല്‍കുന്നത്.299 രൂപ പാക്കേജില്‍ 20 എംബിപിഎസ് (സെക്കന്‍ഡില്‍ 20 എംബി) അടിസ്ഥാന വേഗതയില്‍ ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ്…

 • റെസ്റ്റോറന്റ് ശൃംഖലയുമായി ഫിഷറീസ് വകുപ്പ്

  റെസ്റ്റോറന്റ് ശൃംഖലയുമായി ഫിഷറീസ് വകുപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ കായല്‍ വിഭവങ്ങളുടെ റെസ്റ്റോറന്റ് ശൃംഖല തുറക്കാനൊരുങ്ങി ഫിഷറിസ് വകുപ്പ്. ‘തീരമൈത്രി’ എന്ന് പേരിട്ടിരിക്കുന്ന റെസ്റ്റോറന്റ് ശൃംഖല9 തീരദേശ ജില്ലകളിലാണുണ്ടാവുക. 46 യൂണിറ്റുകള്‍ ആദ്യ ഘട്ടത്തില്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ 230ഓളം വനികള്‍ക്ക് വരുമാനമാര്‍ഗമാകും. തിരവനന്തപുരം, കൊല്ലം, എറമാകുളം എന്നീ ജില്ലകളില്‍ ആറും, ആലപ്പുഴ, തൃശൂര്‍, മലപ്പുറം കോഴിക്കോട് എന്നീ ജില്ലകളില്‍ അഞ്ചും, കണ്ണൂരില്‍ നാല് എന്നിങ്ങനെയാണ് ആദ്യ ഘട്ടത്തില്‍ തുറക്കുക അഞ്ച് പേരടങ്ങുന്ന മത്സ്യത്തൊഴിലാളി വനിത സഹകരണ സംഘങ്ങള്‍ക്കാണ് റസ്റ്റോറന്റ് തുടങ്ങാനുള്ള…

 • സൗദിയക്ക് ഫൈവ് സ്റ്റാര്‍ അംഗീകാരം

  സൗദിയക്ക് ഫൈവ് സ്റ്റാര്‍ അംഗീകാരം

  സൗദി ദേശീയ വിമാനക്കമ്പനിയായ സൗദിയക്ക് ആഗോള അംഗീകാരം. ലഭേതര എയര്‍ലൈന്‍ റേറ്റിങ് ഗ്രൂപ്പായ എയര്‍ ലൈന്‍ പാസഞ്ചര്‍ എക്‌സ്പീരിയന്‍സ് അസോസിയേഷന്റെ (അപെക്‌സ്) പഞ്ചനക്ഷത്ര പദവിയിലെത്തുന്ന ആഗോള വിമാനങ്ങളില്‍ സൗദിയയും തിരഞ്ഞെടുക്കപ്പെട്ടു.ആഗോള തലത്തില്‍ 600 വിമാനങ്ങളില്‍ യാത്ര ചെയ്ത ഒരു ദശലക്ഷത്തിലധികം യാത്രക്കാരില്‍ നിന്ന് നേരിട്ട് ശേഖരിച്ച റേറ്റിങ് അടിസ്ഥാനാമാക്കിയാണ് തിരഞ്ഞെടുപ്പ്. അപെക്‌സ് നടത്തിയ ഫ്യൂച്ചര്‍ ട്രാവല്‍ വെര്‍ച്വല്‍ എക്‌സ്‌പോയില്‍ സൗദിയക്ക് അവാര്‍ഡ് സമ്മാനിച്ചു.വ്യോമയാന മേഖലയെ പിടിച്ചുകുലുക്കിയ മഹാമാരിയുടെ കാലത്ത് ആഗോള റാങ്കിങില്‍ ഉള്‍പ്പെട്ടത് വലിയ നേട്ടമാണ്. ഓഫറുകള്‍,…

 • വാട്ട്‌സാപ്പ് പേയിലൂടെ എങ്ങനെ,എത്ര പണം കൈമാറാം?

  വാട്ട്‌സാപ്പ് പേയിലൂടെ എങ്ങനെ,എത്ര പണം കൈമാറാം?

  ഗൂഗിള്‍ പേ, പേടിഎം എന്നിവ ഉപയോഗിക്കുന്നതുപോലെ വാട്ട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് യുപിഐ സംവിധാനമുള്ള ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് പണംകൈമാറാന്‍ കഴിയുക.സന്ദേശമയക്കുന്നതുപോലെ പണം കൈമാറാന്‍ പറ്റും. ചാറ്റ് ബാറിലുള്ള പെയ്‌മെന്റ്ല്‍ ക്ലിക്ക് ചെയ്ത് നേരിട്ട് നിമിഷനേരംകൊണ്ട് പണംകൈമാറാം.യുപിഐ ഐഡി സജീവമാക്കിയിട്ടുള്ളവര്‍ക്കാണ് വാട്ട്‌സാപ്പ് കോണ്ടാക്ട്‌സിലുള്ളവര്‍ക്ക് ആദ്യഘട്ടത്തില്‍ പണംകൈമാറാന്‍ കഴിയുക. ക്യൂആര്‍ കോഡ് ഉപയോഗിച്ചും പണംകൈമാറ്റം സാധ്യമാണ്. ഇന്ത്യന്‍ നമ്പറുകളിലേയ്ക്കുമാത്രം രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഇന്ത്യക്കാരുടെ ഫോണ്‍ നമ്പറുകളിലേയ്ക്കുമാത്രമാണ് പണംകൈമാറാന്‍ സാധിക്കൂ.എല്ലാ പ്രമുഖ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്കും പണമിടപാട് നടത്താം. നടത്തിയിട്ടുള്ള ഇപാടുകള്‍,…

 • ഒരു കിലോ ചായപ്പൊടി; വില 75000 രൂപ

  ഒരു കിലോ ചായപ്പൊടി; വില 75000 രൂപ

  ഒരു കിലോ ചായപ്പൊടി വാങ്ങാന്‍ എത്ര രൂപ വരെ കൊടുക്കാം. 75000 രൂപ വരെ കൊടുക്കാന്‍ ആളുണ്ട് അങ്ങ് അസാമിലെ ഗുവാഹത്തിയില്‍. അസമിലെ മനോഹരി ടീ എസ്റ്റേറ്റ് നിര്‍മ്മിക്കുന്ന മനോഹരി ഗോള്‍ഡ് തേയില പൊടി കിലോഗ്രാമിന് 75,000 രൂപയ്ക്കാണ് കഴിഞ്ഞ ദിവസം ഗുവാഹത്തിയില്‍ ലേലം ചെയ്തു പോയത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് റെക്കോര്‍ഡ് വിലക്ക് ചായപ്പൊടി ലേലം ചെയ്യുന്നത്. 2018 ല്‍ മനോഹാരി ഗോള്‍ഡ് ടീ ആദ്യമായി ഒരു കിലോഗ്രാമിന് 39,001 രൂപയ്ക്ക് വിറ്റു. 2019 ല്‍…

 • പുതിയ സ്‌പോര്‍ട്‌സ് ബ്രായുമായി യാഹൂ ലൈഫ് സ്റ്റൈല്‍

  പുതിയ സ്‌പോര്‍ട്‌സ് ബ്രായുമായി യാഹൂ ലൈഫ് സ്റ്റൈല്‍

  യാഹൂ ലൈഫ് സ്‌റ്റൈല്‍ പുതിയ സ്‌പോര്‍ട്‌സ് ബ്രായും ഷോര്‍ട്ടും ലെഗ്ഗിങ്‌സും വില്പനയ്ക്കിറക്കി. ജോഡിക്ക് 100 ഡോളറാണ് വില. ഹിലാരി ഡഫ് ലെഗ്ഗിങ് ഉള്‍പ്പെടെ 70 ഡോളര്‍ വിലയ്ക്കും ലഭ്യമാണ്. അഞ്ച് നിറങ്ങളില്‍ പോപ്പുലര്‍ ലെഗ്ഗിങ്‌സ്, ബൈക്ക് ഷോര്‍ട്ട്‌സ്, സ്‌പോര്‍ട്‌സ് ബ്രാ എന്നിവ മാര്‍ക്കറ്റില്‍ ലഭിക്കും. ഇറ്റലിയിലാണ് നിര്‍മാണം. കൂടുതല്‍ ശരീരത്തിന് യോജിച്ചതാണ് വലിയ സൈസുകളില്‍ ലഭ്യമാണെന്നും കമ്പനി അവകാശപ്പെടുന്നു.

 • ‘ബ്ലേഡ് റണ്ണർ’; ഗെയിമിങ് ഫോണ്‍ പുറത്തിറക്കി റിയല്‍മി

  ‘ബ്ലേഡ് റണ്ണർ’; ഗെയിമിങ് ഫോണ്‍ പുറത്തിറക്കി റിയല്‍മി

  ചൈനീസ് സ്മാർട്ട്‌ഫോൺ നിർമാതാക്കളായ റിയൽമി അവരുടെ ആദ്യ ഗെയിമിംഗ് ഫോണായ ‘ബ്ലേഡ് റണ്ണർ’ പുറത്തിറക്കുന്നു. മെയ് 25ന് റിയൽമി എക്സ് 50 പ്രോ പ്ലെയർ എഡിഷൻ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ 35 ദശലക്ഷം ഉപയോക്താക്കളാണ് ഇപ്പോൾ കമ്പനിക്ക് ഉള്ളത്. അതിൽ 21 ദശലക്ഷം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. ഒരു ഓപ്പോ സ്പിൻ ഓഫ് ആയി 2018ൽ ആരംഭിച്ച കമ്പനിയുടെ ഉപഭോക്താക്കളുടെ എണ്ണം ചെറിയ കാലയളവിനുള്ളിലാണ് ഇത്രയും വളർന്നത്. ഈ ഗെയിമിംഗ് സ്മാർട്ട് ഫോൺ പുറത്തിറക്കി…

 • കോ- വർക്കിംഗ് സ്പേസിലൂടെ ലക്ഷങ്ങള്‍ വരുമാനം നേടി രോഷ്ന

  കോ- വർക്കിംഗ് സ്പേസിലൂടെ ലക്ഷങ്ങള്‍ വരുമാനം നേടി രോഷ്ന

  കൊച്ചി: അഭിഭാഷകയായാണ് കോഴിക്കോട് തിക്കോടി സ്വദേശിനി രോഷ്‌ന ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വ്യവസായ സംരംഭക എന്നത് മനസില്‍ സൂക്ഷിച്ചിരുന്ന സ്വപ്നം മാത്രം. എന്നാല്‍ വ്യത്യസ്തമായൊരു സംരംഭത്തിലൂടെ മാസം ലക്ഷങ്ങള്‍ വരുമാനം നേടുന്ന സംരംഭകയായാണ് രോഷ്‌ന അസെന്‍ഡ് 2020 ലോക നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തിയത്.കോ-വര്‍ക്കിംഗ് സ്‌പേസ് എന്ന ആരും പരീക്ഷിക്കാത്ത മേഖലയാണ് രോഷ്‌ന തിരഞ്ഞെടുത്ത് വിജയം നേടിയത്. കോഴിക്കോട് ആസ്ഥാനമായ സാമുറിന്‍ കമ്മ്യൂണ്‍ സ്‌പേസ് എന്ന സ്ഥാപനത്തിന്റെ സാരഥിയാണിന്ന് രോഷ്‌ന. കോ-വര്‍ക്കിംഗ് സ്‌പേസ് എന്നത് ആര്‍ക്കും…