Author: Admin

  • മെഷീനറി-ടെക് എക്സ്പോയില്‍ പങ്കെടുക്കാന്‍ അവസരം

    മെഷീനറി-ടെക് എക്സ്പോയില്‍ പങ്കെടുക്കാന്‍ അവസരം

    *കോണ്‍ക്ളേവില്‍ പങ്കെടുക്കുന്നത് ആയിരത്തി അഞ്ഞൂറിലേറെ സൂക്ഷ്മസംരംഭകര്‍*സംരംഭകര്‍ക്ക് ആധുനിക യന്ത്രോപകരണങ്ങള്‍, പ്രവര്‍ത്തനരീതികള്‍,നൂതന സാങ്കേതിക വിദ്യ എന്നിവ പരിചയപ്പെടുത്താന്‍ മെഷീന്‍ നിര്‍മാതാക്കള്‍ക്ക് അവസരം തിരുവനന്തപുരം: കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസ് കോണ്‍ക്ളേവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ മെഷീനറി-ടെക് എക്സ്പോയില്‍ പങ്കെടുക്കാന്‍ പ്രമുഖ മെഷീനറി നിര്‍മ്മാതാക്കള്‍ക്ക് അവസരം. എറണാകുളം കളമശേരിയിലെ സമ്ര ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററില്‍ ഏപ്രില്‍ 22, 23 തീയതികളിലാണ് പരിപാടി. കുടുംബശ്രീ സംരംഭങ്ങളെ സമഗ്ര പുരോഗതിയിലേക്ക് നയിക്കുക എന്നതാണ് കോണ്‍ക്ളേവിലൂടെ ലക്ഷ്യമിടുന്നത്. ആയിരത്തി അഞ്ഞൂറിലേറെ സൂക്ഷ്മസംരംഭകര്‍ കോണ്‍ക്ളേവില്‍…

  • എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 20 മുതല്‍ 27 വരെ കനകക്കുന്നില്‍; വിപുലമായ ഒരുക്കം

    എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 20 മുതല്‍ 27 വരെ കനകക്കുന്നില്‍; വിപുലമായ ഒരുക്കം

    by

    in

    സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി മെയ് 20 മുതല്‍ 27 വരെ കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് വിപുലമായ ഒരുക്കം. മേളയുടെ നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ‘യുവതയുടെ കേരളം, കേരളം ഒന്നാമത്’ എന്ന പ്രമേയം മുന്‍നിര്‍ത്തിയാണ് മേള ഒരുക്കുന്നത്. മെയ് 20 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും.…

  • ലൈഫ് സയന്‍സ് പാര്‍ക്ക് അഡ്മിന്‍ ആന്‍ഡ് ബയോടെക് ലാബ്  ഏപ്രില്‍ 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    ലൈഫ് സയന്‍സ് പാര്‍ക്ക് അഡ്മിന്‍ ആന്‍ഡ് ബയോടെക് ലാബ് ഏപ്രില്‍ 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    തിരുവനന്തപുരം:  തോന്നയ്ക്കല്‍ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നിര്‍മാണം പൂര്‍ത്തിയായ അഡ്മിന്‍ ആന്‍ഡ് ബയോടെക് ലാബ് കെട്ടിടം ഏപ്രില്‍ 19ന് വൈകീട്ട് 4ന്് ലൈഫ് സയന്‍സ് പാര്‍ക്കില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിക്ക് (ഐഎവി) മുഖ്യമന്ത്രി കെട്ടിടം കൈമാറും. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയില്‍ ഐ.എ.വി പൂര്‍ത്തീകരിച്ച  വിവിധ പദ്ധതികളുടെ സമര്‍പ്പണവും ബി.എസ്.എല്‍ III ലാബ് സമുച്ചയം, ട്രാന്‍സ്ജിനിക് അനിമല്‍ ഫെസിലിറ്റി എന്നിവയുടെ നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി ഇതോടൊപ്പം…

  • ബേസിൽ ജോസഫിന്റെ  “കഠിന കഠോരമി അണ്ഡകടാഹം” ട്രൈലെർ പുറത്തിറങ്ങി

    ബേസിൽ ജോസഫിന്റെ “കഠിന കഠോരമി അണ്ഡകടാഹം” ട്രൈലെർ പുറത്തിറങ്ങി

    : അഭിനേതാവ് എന്ന നിലയിൽ ബേസിൽ ജോസെഫിന്റെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ പെരുന്നാൾ റിലീസ് ചിത്രം കഠിന കഠോരമി അണ്ഡകടാഹത്തിന്റെ ട്രൈലെർ റിലീസായി. ചിരിയും ചിന്തയും സംഗീർണത നിറഞ്ഞ പ്രശ്നങ്ങളും നിറഞ്ഞ ചിത്രത്തിന്റെ ട്രൈലെർ അഭിനയ ജീവിതത്തിൽ ബേസിലിന്റെ മികച്ച പ്രകടനങ്ങൾ സമ്മാനിക്കുമെന്നുറപ്പ് നൽകുന്നു. കോഴിക്കോട് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം.നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹഷിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രിൽ 21നാണ് പെരുന്നാൾ റിലീസായി ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.പെരുന്നാളിന് കുടുംബസമേതം ആസ്വദിക്കാൻ പറ്റിയ ചിത്രത്തിന് ഗോവിന്ദ് വസന്തയാണ്…

  • വനിതകള്‍ക്ക് സിനിമാ സാങ്കേതിക രംഗത്ത് തൊഴില്‍ പരിശീലനം: ഏപ്രില്‍ 19ന് തുടക്കമാകും

    വനിതകള്‍ക്ക് സിനിമാ സാങ്കേതിക രംഗത്ത് തൊഴില്‍ പരിശീലനം: ഏപ്രില്‍ 19ന് തുടക്കമാകും

    വനിതകള്‍ക്ക് സിനിമയുടെ വിവിധ സാങ്കേതിക മേഖലകളില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഏപ്രില്‍ 19 ബുധനാഴ്ച നിര്‍വഹിക്കും. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളില്‍ വൈകിട്ട് നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍ അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ ആര്യാ രാജേന്ദ്രന്‍ വിശിഷ്ടാതിഥിയായിരിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തിലെ നൂറു ദിനകര്‍മ്മപരിപാടിയുടെ ഭാഗമായ പദ്ധതിയുടെ രൂപരേഖ, സാംസ്‌കാരിക വകുപ്പ്…

  • “യാതിസൈ” ഏപ്രിൽ 21 ന്

    “യാതിസൈ” ഏപ്രിൽ 21 ന്

    ഡോ.ജാനറ്റിന്റെ ദൈവിക് പ്രൊഡക്ഷൻസ് LLP, “യാതിസൈ”, ഏപ്രിൽ 21 ന് കേരളത്തിൽ റിലീസ് ചെയ്യും. ധരണി രസേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന തമിഴ് പിരീഡ് ഡ്രാമ ചിത്രമാണ് “യാതിസൈ”.പ്രമുഖരുടെ വലിയ താരനിര ഇല്ലാത്ത യാത്തിസൈയുടെ ട്രയ്ലറും പരസ്യ ചിത്രങ്ങളും അമ്പരപ്പിക്കുന്നതാണ്.  പൊന്നിയിന്‍ സെൽവൻ ചോളന്മാരുടെ കഥയാണ് പറയുന്നതെങ്കില്‍ യാതിസൈ, പാണ്ഡ്യ രാജവംശത്തെയാണ് കഥാപശ്ചാത്തലമാക്കുന്നത്.   ട്രെയ്‍ലര്‍ പുറത്തെത്തിയ തോടെ ഈ ചിത്രം സിനിമാപ്രേമികള്‍ ക്കിടയില്‍ സജീവ ചര്‍ച്ച ആയിരിക്കുന്നു. ചിത്രം ഏപ്രിൽ 21 ന് കേരളത്തിൽ റിലീസ് ചെയ്യുന്നത് “നന്നായിക്കൂടേ”…

  • പൊലീസ് കഥ പറയുന്ന പോലീസ് ഡേ ആരംഭിച്ചു

    പൊലീസ് കഥ പറയുന്ന പോലീസ് ഡേ ആരംഭിച്ചു

    ……………………….സമ്പൂർണ്ണമായ ഒരു പൊലീസ് കഥ പറയുന്നപോലീസ് ഡേ- എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.നവാഗതനായ സന്തോഷ് മോഹൻ പാലോടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് .കരകുളത്തെ എം.ആർ. ഹൗസിംഗ് വില്ലയിലാണ് ഈ ചിത്ത്തിന്റെ ചിത്രീകരണം ഇക്കഴിഞ്ഞ ഏപ്രിൽ പതിനൊന്ന് ചൊവ്വാഴ്ചയാണ് ചിത്രീകരണംആരംഭിച്ചത്.ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് ഇവിടെ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് സംവിധായകനായ സന്തോഷ് മോഹൻ പറഞ്ഞു. ഒഴിഞ്ഞ സ്ഥലത്തുള്ള ഈ വില്ല ചിതീകരണത്തിന് ഏറെ സഹായകരമാണ്. അത്രയും ഒരുങ്ങിയ സ്ഥലമാണിവിടം.ഡി.വൈ.എസ്.പി.ഇടിക്കുള മാത്യുവിന്റെ വീടാണ് ഈ വില്ലയിൽ ചിത്രീകരിക്കുന്നത്.നന്ദുവാണ്…

  • ജോഷിയുടെ ആന്റണിയില്‍ കല്യാണിയും നൈലാ ഉഷയും

    ജോഷിയുടെ ആന്റണിയില്‍ കല്യാണിയും നൈലാ ഉഷയും

    ജോഷിജോഷിയുടെ ആന്റണിയില്‍ കല്യാണിയും നൈലാ ഉഷയും. ഒപ്പം ജോജു ജോർജ്, വിജയരാഘവൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരും അഭിനയിക്കും. കമ്പനി ലോഗോ പ്രകാശനം പ്രമുഖ നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും ജോബി ജോർജും ചേർന്ന് നിർവ്വഹിച്ചു.ടൈറ്റിൽ പ്രകാശനം നൈലാ ഉഷയാണ് നിർവഹിച്ചത്. ഏ കെ.സാജനും, ബാദ്ഷയും ചേർന്ന് പോസ്റ്റർ പ്രകാശനവും നടത്തി.ഐൻസ്റ്റിൻ മീഡിയായുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.ബന്ധങ്ങളുടെ കെട്ടുറപ്പും, ഫാമിലി സംഘർഷങ്ങളും കോർത്തിണക്കിയ ഫാമിലി ത്രില്ലറാണ് ഈ ചിത്രം.ജോജു ജോർജും, കല്യാണി…

  • വിമാനത്താവളങ്ങളിലെ സൈബര്‍ ആക്രമണം തടഞ്ഞ് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ്

    വിമാനത്താവളങ്ങളിലെ സൈബര്‍ ആക്രമണം തടഞ്ഞ് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ്

    by

    in

    തിരുവനന്തപുരം: രാജ്യത്തെ ചില വിമാനത്താവളങ്ങളേയും ആശുപത്രികളേയും ലക്ഷ്യമാക്കി    സുഡാനില്‍ നിന്നുള്ള ഹാക്കര്‍ ഗ്രൂപ്പ് നടത്തിയ സൈബര്‍ ആക്രമണം തടഞ്ഞ് കേരള സ്റ്റാര്‍ട്ടപ്പ്  മിഷനു (കെഎസ് യുഎം) കീഴിലുള്ള സൈബര്‍ സെക്യൂരിറ്റി സ്റ്റാര്‍ട്ടപ്പായ പ്രൊഫേസ്  ടെക്നോളജീസ്.‘അനോണിമസ് സുഡാന്‍’ എന്ന ഹാക്കര്‍ ഗ്രൂപ്പ് നടത്തിയ സൈബര്‍ ആക്രമണമാണ് പ്രൊഫേസ് ടെക്നോളജീസിന്‍റെ വെബ് ആപ്ലിക്കേഷന്‍ ഫയര്‍വാള്‍ സെക്യൂരിറ്റി പ്ലാറ്റ്ഫോമിന്‍റെ ഉപയോഗത്തിലൂടെ തടയാനായത്.   രാജ്യത്തെ ചില വിമാനത്താവളങ്ങളുടേയും ആശുപത്രികളുടേയും വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം താറുമാറാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഏപ്രില്‍ 8 ന്…

  • സ്ലാവിയയുടേയും കുഷാഖിന്റേയും പുതിയ എഡിഷനുകൾ വിപണിയിൽ

    സ്ലാവിയയുടേയും കുഷാഖിന്റേയും പുതിയ എഡിഷനുകൾ വിപണിയിൽ

    മുംബൈ: വിപണിയിൽ ഒരു വർഷം പൂർത്തിയാക്കുന്ന  സ്ലാവിയയുടെ ആനിവേഴ്സറി സ്പെഷ്യൽ എഡിഷൻ സ്കോഡ ഇന്ത്യ അവതരിപ്പിച്ചു. ഏറ്റവുമൊടുവിൽ നടത്തിയ എൻകാപ്  ക്രാഷ് ടെസ്റ്റിൽ ഏറ്റവും ഉയർന്ന സ്കോർ കരസ്ഥമാക്കിയതിന് പിറകെയാണ് വിപണിയിൽ വൻ വിജയം നേടിയ സ്ലാവിയയുടെ വാർഷിക എഡിഷൻ വരുന്നത്. നേരത്തെ തന്നെ എൻകാപ് ക്രാഷ് ടെസ്റ്റിൽ വിജയിക്കുകയും വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കുകയും ചെയ്ത കുഷാഖിന്റെ സ്പെഷ്യൽ എഡിഷനും വിപണിയിലെത്തിയിട്ടുണ്ട്. ഒക്റ്റാവിയ സുപ്പർബിയിലും കോഡിയാക്കിലും മാത്രമുണ്ടായിരുന്ന പ്രീമിയം ലാവ ബ്ലൂ ഷെയ്ഡ് ഇന്ത്യ 2.0…