Author: Admin

  • ഇസ്രായേൽ കൃഷിരീതികൾ കേരളത്തിൽ യാഥാർത്ഥ്യമാകുന്നു

    ഇസ്രായേൽ കൃഷിരീതികൾ കേരളത്തിൽ യാഥാർത്ഥ്യമാകുന്നു

    കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രായേലിലേക്ക് കൃഷി പഠിക്കാൻ പോയ കർഷകർ അവിടത്തെ നൂതന കൃഷിരീതികൾ കേരളത്തിൽ യാഥാർത്ഥ്യമാക്കുന്നു. സന്ദർശന സംഘത്തിലുണ്ടായിരുന്ന കർഷകർ സ്വന്തം സ്ഥലത്ത് ഇസ്രായേൽ കൃഷി രീതികൾ ആരംഭിക്കുകയും താത്പര്യമുള്ള കർഷകർക്ക് പരിശീലനം നൽകുകയും ചെയ്യും. കേരളത്തിലെവിടേയും ഇസ്രായേൽ മാതൃകകൾ പരിശീലിപ്പിക്കുന്ന മാസ്റ്റർ ട്രെയിനേഴ്സായി ഇസ്രായേൽ സന്ദർശിച്ച കർഷകർ പ്രവർത്തിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. ഇസ്രായേൽ കൃഷിരീതികൾ കേരളത്തിൽ ആരംഭിക്കുന്നതിന് ഇന്ന് (10/04/2023) തുടക്കമാകും. വൈകിട്ട് 4 മണിക്ക് ചേർത്തല കഞ്ഞിക്കുഴിയിൽ ഇസ്രായേൽ സന്ദർശിച്ച കർഷകൻ…

  • ലുലു മാള്‍ മനമറിഞ്ഞു കണ്ട് കാഴ്ച്ച പരിമിതര്‍; പ്രത്യേക സൗകര്യമൊരുക്കി അധികൃതര്‍

    ലുലു മാള്‍ മനമറിഞ്ഞു കണ്ട് കാഴ്ച്ച പരിമിതര്‍; പ്രത്യേക സൗകര്യമൊരുക്കി അധികൃതര്‍

    by

    in

    തിരുവനന്തപുരം: ലുലു മാളില്‍ സ്ഥാപിച്ചിരിയ്ക്കുന്ന ഫ്‌ലോര്‍ മാപ്പില്‍ വിരലോടിച്ച് വഴുതയ്ക്കാട് സര്‍ക്കാര്‍ ബ്ലൈന്‍ഡ് സ്‌കൂളിലെ വിദ്യാര്‍ഥിയായ അമീന്‍ കൂട്ടുകാരോട് പറഞ്ഞു  ‘ലുലു മാള്‍ ഞാന്‍ കണ്ടു’. തൊട്ടുപിന്നാലെ അമീന്റെ കൂട്ടുകാരും സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികളും ആകാംക്ഷയോടെ മാപ്പില്‍ വിരലോടിച്ച് ഇതേ അനുഭവം പങ്കുവെച്ചതോടെ കണ്ടുനിന്നവര്‍ ഒരു നിമിഷം ആശ്ചര്യപ്പെട്ടു. ഇതിന് ശേഷം വിദ്യാര്‍ഥികളെല്ലാവരും കാര്യമായ പരസഹായം ഇല്ലാതെ മാളില്‍ ഷോപ്പിംഗ് നടത്തുകയും, വിനോദ കേന്ദ്രമായ ഫണ്‍ടൂറയില്‍ റൈഡുകള്‍ ആസ്വദിയ്ക്കുകയും കൂടി ചെയ്തതോടെ  സംസ്ഥാന ചരിത്രത്തില്‍ തന്നെ പുതു…

  • ബെയ്‌ലി പാലങ്ങളുടെ നിര്‍മാണം; ജി.ആര്‍.എസ്.ഇയുമായി കെല്‍ ധാരണാപത്രം ഒപ്പിട്ടു

    ബെയ്‌ലി പാലങ്ങളുടെ നിര്‍മാണം; ജി.ആര്‍.എസ്.ഇയുമായി കെല്‍ ധാരണാപത്രം ഒപ്പിട്ടു

    by

    in

    തിരുവനന്തപുരം: അത്യാധുനിക യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണരംഗത്തു പ്രവര്‍ത്തിക്കുന്ന മിനിരത്‌ന കമ്പനിയായ ഗാര്‍ഡണ്‍ റീച്ച് ഷിപ്പ്ബില്‍ഡേഴ്‌സ് ആന്റ് എഞ്ചിനീയറിങ്ങ് ലിമിറ്റഡും(ജി.ആര്‍.എസ്.ഇ) സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിങ്ങ് ലിമിറ്റഡും (കെല്‍) തമ്മില്‍ വിവിധമേഖലകളില്‍ സഹകരിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യന്‍ നാവിക സേനയ്ക്കും കോസ്റ്റ് ഗാര്‍ഡിനും വേണ്ടി യുദ്ധക്കപ്പലുകളും മറ്റ് കപ്പലുകളും നിര്‍മ്മിക്കുന്നതില്‍ പ്രധാന പങ്കാണ് ജിആര്‍എസ്ഇ വഹിച്ചുകൊണ്ടിരിക്കുന്നത്. കപ്പലുകള്‍ക്കാവശ്യമായ പ്രീഫാബ്രിക്കേറ്റഡ് സ്റ്റീല്‍ ബ്രിഡ്ജുകള്‍, വിവിധ ഡെക്ക് മെഷിനറി ഉല്‍പ്പന്നങ്ങള്‍ എന്നിവയും നിര്‍മ്മിക്കുന്ന ജിആര്‍എസ്ഇയുമായി കെല്‍ ഒപ്പുവച്ചിരിക്കുന്ന…

  • സംസ്ഥാനത്ത് വനിതാ സംരംഭകരുടെ എണ്ണം വര്‍ധിച്ചു

    സംസ്ഥാനത്ത് വനിതാ സംരംഭകരുടെ എണ്ണം വര്‍ധിച്ചു

    തിരുവനന്തപുരം: കേരളത്തിലെ വനിതാ സംരംഭകരുടെ എണ്ണത്തില്‍ വര്‍ധനവ്. 2022ല്‍ 175 വനിതാ സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2023ന്റെ ആദ്യ പാദത്തില്‍ 233 കടന്നു. വനിതകള്‍ക്ക് സംരംഭം തുടങ്ങുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാമ്പത്തികസാങ്കേതിക സഹായം കെ.എസ് യു.എം നല്‍കുന്നുണ്ട്. വനിതകളെ സംരംഭകത്വത്തിലൂടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു. പുതിയ ഉൽപന്നങ്ങളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട 12 ലക്ഷത്തിന്റെ പ്രോഡക്ടൈസേഷന്‍ ഗ്രാന്റ്, നിലവിലെ സംരംഭം വികസിപ്പിക്കുന്നതിനായുള്ള 20 ലക്ഷത്തിന്റെ സ്‌കെയില്‍ അപ്പ് ഗ്രാന്റ് എന്നിവ…

  • ഫ്ലൈ ദുബായ് ലാഭം 32.7 കോടി ഡോളർ

    ഫ്ലൈ ദുബായ് ലാഭം 32.7 കോടി ഡോളർ

    തിരുവനന്തപുരം: 2022 ഡിസംബർ 31 ന് അവസാനിച്ച വർഷത്തിൽ ഫ്ലൈ ദുബായ്  32. 7 കോടി ഡോളർ (എമിറേറ്റ്സ് ദിറം 120 കോടി ) ലാഭം നേടി. 2021- ലേതിനേക്കാൾ 43 ശതമാനം കൂടുതലാണിത്. വാർഷിക മൊത്ത വരുമാനം 250 കോടി ഡോളറാണ്(910 കോടി ദിറം).2021-ൽ 140 കോടി ഡോളറായിരുന്നു വരുമാനം-72 ശതമാനത്തിന്റെ വളർച്ച. 2022-ൽ 1.06 കോടി ആളുകൾ ഫ്ലൈ ദുബായ് വിമാനങ്ങളിൽ യാത്ര ചെയ്തു. മുൻ വർഷത്തേക്കാൾ 89 ശതമാനം കൂട്ടതലാണിത്. പുതുതായി 17…

  • സായി ധരം തേജ, സംയുക്ത കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന വിരൂപാക്ഷയുടെ ടീസർ റിലീസായി

    സായി ധരം തേജ, സംയുക്ത കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന വിരൂപാക്ഷയുടെ ടീസർ റിലീസായി

    by

    in

    സുപ്രീം ഹീറോ സായി ധരംതേജയും സംയുക്തയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന വിരൂപാക്ഷയുടെ മലയാളം ടീസർ റിലീസ് ചെയ്തു. ധനുഷിനോടൊപ്പം വാത്തി സിനിമക്ക് ശേഷം സംയുക്ത അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഏപ്രിൽ 21ന് തിയേറ്ററുകളിലേക്കെത്തും . ശ്രീ വെങ്കടേശ്വര സിനി ചിത്രാ പ്രൊഡക്ഷൻ ഹൗസും സുകുമാർ വ്രയിറ്റിങ്ങ്സും ചേർന്ന് നിർമിക്കുന്ന പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലെർ ചിത്രമാണ് വിരൂപാക്ഷ. സുപ്രീം ഹീറോ സായി ധരം തേജയുടെ പതിനഞ്ചാമത് ചിത്രമാണ് വിരൂപാക്ഷ. കാർത്തിക് ദാന്തു ആണ് ചിത്രത്തിന്റെ സംവിധായകൻ. പ്രശസ്ത…

  • ടെക്‌നോപാര്‍ക്കിലെ പെര്‍ഫോമാറ്റിക്‌സിനെ യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി റൈസ് ഏറ്റെടുത്തു

    ടെക്‌നോപാര്‍ക്കിലെ പെര്‍ഫോമാറ്റിക്‌സിനെ യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി റൈസ് ഏറ്റെടുത്തു

    by

    in

    തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലും യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലുമായി പ്രവര്‍ത്തിക്കുന്ന ഐ.ടി സേവന കമ്പനിയായ പെര്‍ഫോമാറ്റിക്‌സിനെ യു.എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി റൈസ് ഏറ്റെടുത്തു. 10 വര്‍ഷത്തിലേറെയായി ഫുള്‍-സ്റ്റാക്ക് എഞ്ചിനീയറിംഗ്, മൊബൈല്‍ ആപ്പ് ഡെവലപ്മെന്റ്, മെഷീന്‍ ലേണിംഗ്, ഐ.ഒ.ടി, യു.എക്‌സ്/ യു.ഐ ഡിസൈന്‍, ക്ലൗഡ് തുടങ്ങിയ സേവനങ്ങളാണ് പെര്‍ഫോമാറ്റിക്സ് നടത്തിവരുന്നത്. ഏറ്റെടുക്കലിനുശേഷം നിലവിലുള്ള സേവനങ്ങളോടൊപ്പം പ്ലാറ്റ്ഫോം എഞ്ചിനീയറിംഗ്, ഡാറ്റ ആന്‍ഡ് അനലിറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൊല്യൂഷനുകള്‍ എന്നിവയിലും മറ്റും ഇന്ത്യ, യുഎസ്, സിംഗപ്പൂര്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ നൂറിലധികം പെര്‍ഫോമാറ്റിക്സ് ജീവനക്കാര്‍ വി…

  • മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരില്‍ ഒന്നാമന്‍ യൂസഫലി

    മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരില്‍ ഒന്നാമന്‍ യൂസഫലി

    ദുബായ്: മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ദുബായിലെ പ്രമുഖ വാണിജ്യ മാഗസീനായ അറേബ്യന്‍ ബിസിനസാണ് ഇത് സംബന്ധിച്ച പട്ടിക പുറത്തിറക്കിയത്.ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലിയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്.  ചോയിത്ത് റാം ഗ്രൂപ്പ് ചെയര്‍മാന്‍ എല്‍.ടി. പഗറാണിയാണ് രണ്ടാമതായി പട്ടികയിലുള്ളത്.   ദുബായ് ഇസ്ലാമിക് ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അഡ്‌നന്‍ ചില്‍വാനാണ് മൂന്നാമതായി പട്ടികയില്‍.ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ്…

  • നഗരത്തില്‍ തിരക്കില്‍ ഇവന് മുന്നേറാന്‍ രണ്ട് ബൈക്കിന്റെ സ്ഥലം മതി; ഇസ്രായേലിന്റെ ചെറിയ വാഹനം വരുന്നു

    നഗരത്തില്‍ തിരക്കില്‍ ഇവന് മുന്നേറാന്‍ രണ്ട് ബൈക്കിന്റെ സ്ഥലം മതി; ഇസ്രായേലിന്റെ ചെറിയ വാഹനം വരുന്നു

    സിറ്റി യാത്രകള്‍ക്കായി ഇതാ ഇസ്രായേലിന്റെ ചെറുവാഹനം വരുന്നു.ഇസ്രായേലി ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സിറ്റി ട്രാന്‍സ്‌ഫോര്‍മറാണ് CT-1 എന്നു പേരിട്ടിരിക്കുന്ന അര്‍ബന്‍ ഇവി രംഗത്തിറക്കിയത്. വെറും ഒരു മീറ്റര്‍ വീതി മാത്രമാണ് സിറ്റി ട്രാന്‍സ്ഫോര്‍മര്‍ CT-2 മൈക്രോ കാറിന് ഉള്ളത്. ഒരു പരമ്പരാഗത വാഹനത്തിന് പാര്‍ക്ക് ചെയ്യാന്‍ വേണ്ടി വരുന്ന സ്ഥലത്ത് സിറ്റി ട്രാന്‍സ്ഫോര്‍മറിന്റെ നാല് കാറുകള്‍ പാര്‍ക്ക് ചെയ്യാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.ഇതൊരു ഫാമിലി കാറായല്ല രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ഇസ്രായേലിയന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഡ്രൈവറിനൊപ്പം…

  • മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ ഫെബ്രുവരി ഒന്‍പതിന്

    മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ ഫെബ്രുവരി ഒന്‍പതിന്

    by

    in

    കൊച്ചി : മമ്മൂട്ടി-ബി ഉണ്ണി കൃഷ്ണന്‍- ഉദയകൃഷ്ണ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ക്രിസ്റ്റഫറിന്റെ റിലീസ് പ്രഖ്യാപിച്ചു. ക്രിസ്റ്റഫര്‍ ഫെബ്രുവരി 9ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയ യു/എ സര്‍ട്ടിഫിക്കേറ്റ് നല്‍കിയത്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമാണ് ചിത്രത്തിനുള്ളത്. ബി ഉണ്ണി കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ക്രിസ്റ്റഫറില്‍ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്. കഴിഞ്ഞ മാസം ഇറങ്ങിയ ചിത്രത്തിന്‍റെ ടീസര്‍ പ്രേക്ഷകരില്‍ വലിയ ആകാംക്ഷ ഉയര്‍ത്തിയിട്ടുണ്ട്. ഒരു കേസ്…