Category: Corporates

  • ശ്രീനഗറില്‍ ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യസംസ്‌കരണശാല വരുന്നു

    ശ്രീനഗറില്‍ ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യസംസ്‌കരണശാല വരുന്നു

    എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ശ്രീനഗറില്‍ ഭക്ഷ്യസംസ്‌കരണ ശാല തുറക്കും. ജമ്മു കശ്മീരില്‍നിന്ന് കാര്‍ഷികോത്പന്നങ്ങള്‍ സംഭരിക്കാനാണ് ശ്രീനഗറില്‍ ഭക്ഷ്യസംസ്‌കരണ ശാല ആരംഭിക്കുന്നത്.ദുബായില്‍ നടന്ന ‘യു.എ.ഇ. ഇന്ത്യ ഫുഡ് സെക്യൂരിറ്റി സമ്മിറ്റി’ന്റെ ഭാഗമായി ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി (കാര്‍ഷികോത്പാദനം) നവീന്‍ കുമാര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചര്‍ച്ചയില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്. ജമ്മുകശ്മീരില്‍ നിന്ന് വിവിധ ശ്രേണിയിലുള്ള പഴങ്ങളും പച്ചക്കറികളും മറ്റ് കാര്‍ഷികോത്പന്നങ്ങളും സംഭരിക്കുമെന്ന് യൂസഫലി വ്യക്തമാക്കി. നിലവില്‍ കശ്മീരില്‍നിന്ന്…

  • മാളവിക ഹെഗ്‌ഡെ കോഫിഡെയുടെ പുതിയ സിഇഒ

    മാളവിക ഹെഗ്‌ഡെ കോഫിഡെയുടെ പുതിയ സിഇഒ

    ബെംഗളൂരു കഫെകോഫിഡെ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ പുതിയ സിഇഒ ആയി മാളവിക ഹെഗ്‌ഡെ നിയമിതയായി. കോഫിഡെയുടെ ഡയറക്ടര്‍ കൂടിയായ മാളവിക കോഫിഡെ സ്ഥാപകന്‍ വിജി സിദ്ധാര്‍ഥയുടെ ഭാര്യയും കര്‍ണാടകയിലെ മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മകളുമാണ്.2019ല്‍ ദക്ഷിണ കന്നഡ ജില്ലയിലെ നേത്രാവതി പുഴയില്‍ മുങ്ങി മരിക്കുകയായിരുന്നു സിദ്ധാര്‍ഥ. ഏറെ ദുരൂഹത ആരോപിക്കപ്പെട്ടിരുന്ന സംഭവമായിരുന്നു ഇത്. എന്നാല്‍ സിദ്ധാര്‍ഥ ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിലാണ് ഒടുവില്‍ അന്വേഷണ സംഘങ്ങള്‍ എത്തിയത്.കമ്പനിയില്‍ നിന്ന് 3535 കോടി രൂപ മറ്റൊരു കമ്പനിക്ക് വേണ്ടി…

  • റോഷ്‌നി നാടാര്‍ മല്‍ഹോത്ര ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത

    റോഷ്‌നി നാടാര്‍ മല്‍ഹോത്ര ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത

    ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായി എച്ച്‌സിഎല്‍ ടെക്‌നോളജീസ് ചെയര്‍പേഴ്‌സണ്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്രയെ തിരഞ്ഞെടുത്തു. കൊട്ടക് വെല്‍ത്ത് മാനേജ്‌മെന്റും ഹുറന്‍ ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് റോഷ്‌നി ഒന്നാമതെത്തിയത്.ബയോകോണ്‍ ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ കിരണ്‍ മസുദാര്‍ഷാ, യുഎസ്‌വി പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ ലീന ഗാന്ധി തിവാരി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പട്ടികയിലെ ധനികരായ സ്ത്രീകളുടെ മൊത്തം സ്വത്ത് 2,72,540 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികയില്‍ 38 സ്ത്രീകള്‍ക്ക് 1,000 കോടി രൂപയും…

  • ഏഷ്യയിലെ ഏറ്റവും സമ്പന്നകുടുംബം അംബാനിയുടേത്

    ഏഷ്യയിലെ ഏറ്റവും സമ്പന്നകുടുംബം അംബാനിയുടേത്

    ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമായി അംബാനി കുടുംബത്തെ തിരഞ്ഞെടുത്തു. 76 ബില്യണ്‍ ഡോളറാണ് അംബാനി കുടുംബത്തിന്റെ ആകെ ആസ്തി. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം ഏഷ്യയിലെ 20 സമ്പന്ന കുടുംബങ്ങളുടെ പട്ടികയിലാണ് അംബാനി കുടുംബം മുന്‍നിരയിലെത്തിയത്. ഏഷ്യയിലെ മികച്ച 20 സമ്പന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള മൊത്തം ആസ്തിയായ 463 ബില്യണ്‍ ഡോളറില്‍ 17% അംബാനി കുടുംബമാണ് സ്വന്തമാക്കിയിരിക്കുന്നത്. കുടുംബത്തിലെ സമ്പത്തിലുള്ള വര്‍ദ്ധനവിന് പ്രധാന കാരണം റിലയന്‍സിന്റെ ധനസമാഹരണമാണ്.രണ്ടാമത്തെ സമ്പന്ന കുടുംബമായ ഹോങ്കോങ്ങിലെ ക്വോക്ക് കുടുംബത്തേക്കാള്‍ ഇരട്ടിയിലധികം സമ്പന്നരാണ്…

  • ലക്ഷ്മി വിലാസം ബാങ്കുമായുള്ള ലയനം; അതിവേഗ വളര്‍ച്ച ലക്ഷ്യമിട്ട് ഡി.ബി.എസ്. ബാങ്ക്

    ലക്ഷ്മി വിലാസം ബാങ്കുമായുള്ള ലയനം; അതിവേഗ വളര്‍ച്ച ലക്ഷ്യമിട്ട് ഡി.ബി.എസ്. ബാങ്ക്

    ലക്ഷ്മി വിലാസ് ബാങ്കുമായുള്ള ലയനത്തിലൂടെ ഇന്ത്യയിലെ ബിസിനസ് കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നാണ് ഡിബിസ് ബാങ്കിന്റെ കണക്കുകൂട്ടല്‍. സിംഗപ്പൂരിലെ ഡിബിഎസ് ബാങ്ക് ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് ഡിബിഎസ് ബാങ്ക് ഇന്ത്യ.പുതിയ സാഹചര്യത്തില്‍ ഡിബിഎസ് ഇന്ത്യയുടെ ഉപഭോക്തൃ നിക്ഷേപവും അറ്റ വായ്പയും 50 മുതല്‍ 70 ശതമാനം വരെ വര്‍ധിക്കുമെന്ന് ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ് പ്രവചിക്കുന്നു. 27 ശാഖകള്‍ മാത്രമാണ് ഡിബിഎസ് ബാങ്കിന് ഇന്ത്യയിലുള്ളത്. എന്നാല്‍ 563 ശാഖകള്‍ ലക്ഷ്മി വിലാസ് ബാങ്കിന് ഇന്ത്യയിലുടനീളമുണ്ട്.അഞ്ച് എക്‌സ്റ്റെന്‍ഷന്‍ കൗണ്ടറുകളും…

  • ബില്‍ഗേറ്റ്‌സിനൊപ്പം ചേര്‍ന്ന് അംബാനി

    ബില്‍ഗേറ്റ്‌സിനൊപ്പം ചേര്‍ന്ന് അംബാനി

    മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ നേതൃത്വത്തിലുള്ള ബ്രേക്ക് ത്രൂ എനര്‍ജി വെഞ്ച്വേഴ്‌സില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 50 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും. ബ്രേക്ക് ത്രൂ എനര്‍ജിയില്‍ നിലവിലുള്ള ഫണ്ടിന്റെ 5.75 ശതമാനം വരുന്ന തുകയാണിത്. അടുത്ത 810 വര്‍ഷം കൊണ്ടാകും ഇത്രയും തുക ഈ സംരംഭത്തില്‍ നിക്ഷേപിക്കുക.ക്ലീന്‍ എനര്‍ജി കമ്പനികളിലും കാര്‍ഷിക സാങ്കേതിക വിദ്യയിലും നിക്ഷേപം നടത്തുന്നതിലൂടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിനുള്ള കൂട്ടായ്മയാണ് ബ്രേക്ക് ത്രൂ എനര്‍ജി വെഞ്ചേഴ്‌സ്.ബില്‍ഗേറ്റ്‌സിന് പുറമെ ജെഫ് ബെസോസ്, മൈക്ക്ള്‍ ബ്ലൂംബെര്‍ഗ്,…

  • ഇ-കൊമേഴ്‌സ് മേഖലയും കൈയ്യടക്കാനുറച്ച് മുകേഷ് അംബാനി

    ഇ-കൊമേഴ്‌സ് മേഖലയും കൈയ്യടക്കാനുറച്ച് മുകേഷ് അംബാനി

    ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്തെ എതിരാളികളെ തറപറ്റിച്ച അതേ തന്ത്രങ്ങള്‍ പയറ്റി ഇ-കൊമേഴ്‌സ് മേഖലയും പിടിച്ചെടുക്കാനൊരുങ്ങുകയാണ് മുകേഷ് അംബാനി.ദീപാവലിയോടനുബന്ധിച്ച് നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് സീസണില്‍ വാള്‍മാര്‍ട്ടിന്റെ ഫ്‌ളിപ്കാര്‍ട്ടിനോടും ആമസോണിനോടും ഏറ്റുമുട്ടാനൊരുങ്ങുകയാണ് റിലയന്‍സിന്റെ റീട്ടെയില്‍ വെബ്‌സൈറ്റുകള്‍. ജിയോ മാര്‍ട്ടും റിലയന്‍സ് ഡിജിറ്റലും അതിനായി ഒരുങ്ങിക്കഴിഞ്ഞു.മത്സരത്തിന്റെ ഭാഗമായി മധുരപലഹാരങ്ങള്‍ക്കും സുഗന്ധ വ്യഞ്ജനങ്ങള്‍ക്കും 50 ശതമാനംവരെ കിഴിവാണ് ജിയോ മാര്‍ട്ടില്‍ വാഗ്ദാനം ചെയ്തിട്ടുള്ളത്. റിലയന്‍സ് ഡിജിറ്റല്‍ വെബ്‌സൈറ്റിലാകട്ടെ, സാംസങിന്റെ മുന്തിയ ഇനം സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 40 ശതമാനത്തിലേറെയാണ് വിലക്കിഴിവ്. എതിരാളികളായ ഇകൊമേഴ്‌സ്…

  • അമേരിക്കന്‍ കോഫി ബ്രാന്‍ഡ് ‘സ്റ്റാര്‍ ബക്‌സ്’ കേരളത്തിലും

    അമേരിക്കന്‍ കോഫി ബ്രാന്‍ഡ് ‘സ്റ്റാര്‍ ബക്‌സ്’ കേരളത്തിലും

    ലോകത്തിലെ ഏറ്റവും വലിയ കോഫി ഷോപ് ശൃംഖലയായ യു എസ് കോഫി ബ്രാന്‍ഡ് സ്റ്റാര്‍ ബക്‌സിന്റെ ഇരുന്നൂറ്റി ഒന്നാമത് സ്റ്റോറാണ് കൊച്ചിയില്‍ തുറന്നത്. ലുലുമാളിലാണ് പുതിയ സ്റ്റോര്‍ തുടങ്ങിയത്. കഴിഞ്ഞ എട്ട് വര്‍ഷമായി ഇന്ത്യയില്‍ ശക്തമായ സാന്നിധ്യമുള്ള ബ്രാന്‍ഡിന്റെ ആദ്യ കേരള ഷോപ്പാണിത്ഇന്ത്യയില്‍ ടാറ്റ ഗ്രൂപ്പുമായി ചേര്‍ന്ന് ടാറ്റ സ്റ്റാര്‍ബക്‌സ് എന്ന പേരില്‍ 50:50 ജോയ്ന്റ് വെഞ്ച്വര്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. ലോകത്തിന്റെ എല്ലായിടത്തെയും പോലെ റസ്റ്റിക് കളര്‍ തീം ആയി സമാനമായ ഇന്റീരിയറോടു കൂടിയ കോഫീ ഷോപ്പ്…

  • മംഗലാപുരം, അഹമ്മദാബാദ് ലഖ്നൗ വിമാനത്താവളങ്ങള്‍ അദാനി ഏറ്റെടുക്കും

    മംഗലാപുരം, അഹമ്മദാബാദ് ലഖ്നൗ വിമാനത്താവളങ്ങള്‍ അദാനി ഏറ്റെടുക്കും

    ന്യൂഡല്‍ഹി: മംഗലാപുരം, ലഖ്നൗ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, മാനേജുമെന്റ്, വികസന പ്രവര്‍ത്തനങ്ങള്‍ യഥാക്രമം ഒക്ടോബര്‍ 31, നവംബര്‍ 2, നവംബര്‍ 11 തീയതികളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യില്‍ നിന്ന് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് എഎഐ വ്യാഴാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. അഹമ്മദാബാദ്, മംഗളൂരു, ലഖ്നൗ എന്നീ മൂന്ന് സ്വകാര്യ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കാന്‍ എഎഐ നേരത്തെ അദാനി എന്റര്‍പ്രൈസിന്  നവംബര്‍ 12 വരെ സമയം നല്‍കിയിരുന്നു.2019 ഫെബ്രുവരിയില്‍ കേന്ദ്രാനുമതി നേടിയ…

  • യാഹൂ അടച്ചുപൂട്ടും

    യാഹൂ അടച്ചുപൂട്ടും

    യാഹൂ ഗ്രൂപ്പ് 2020 ഡിസംബര്‍ 15ന് അടച്ചുപൂട്ടുമെന്ന് യാഹൂ അറിയിച്ചു. ഇന്റര്‍നെറ്റ് വ്യവസായ രംഗത്ത് 19 വര്‍ഷം പഴക്കമുണ്ട് കമ്പനിക്ക്. ബിസിനസ്സിന്റെ മറ്റ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് യാഹൂ അടച്ചു പൂട്ടുന്നതെന്ന് വെരിസോണ്‍ ഉടമസ്ഥതയിലുള്ള കമ്പനി പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യാഹൂ ഗ്രൂപ്പുകളുടെ ഉപയോഗം ക്രമാതീതമായി കുറഞ്ഞിരുന്നു. ഡിസംബര്‍ 15 മുതല്‍ ഉപയോക്താക്കള്‍ക്ക് ഇനി പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനോ ഗ്രൂപ്പുകളില്‍ നിന്ന് മെയിലുകള്‍ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ല.