Category: News

  • കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിനു വീണ്ടും അന്താരാഷ്ട്രപുരസ്ക്കാരം

    കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിനു വീണ്ടും അന്താരാഷ്ട്രപുരസ്ക്കാരം

    സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡ് ബംഗളൂരുവിൽ സമ്മാനിച്ചു ദക്ഷിണേഷ്യൻ ടൂറിസംരംഗത്തെ മികച്ച ഡെസ്റ്റിനേഷൻ പ്രൊമോഷനുള്ള 2023-ലെ സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡ് തിരുവനന്തപുരത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്. കരകൗശലകലാകാരർക്ക് ഉപജീവനം ഒരുക്കാനും കേരളീയകരകൗശലപാരമ്പര്യം സംരക്ഷിക്കാനും ടൂറിസത്തിൻ്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന ക്രാഫ്റ്റ്സ് വില്ലേജിനെ വിനോദസഞ്ചാരികളിലേക്ക് എത്തിക്കാൻ രണ്ടരക്കൊല്ലം നടത്തിയ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ്. തെക്കനേഷ്യയിലെ ഏറ്റവും വിലപ്പെട്ട പുരസ്ക്കാരമാണ് സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡ്. ബംഗളൂരുവിൽ കഴിഞ്ഞ ദിവസം ടൂറിസം വ്യവസായത്തിലെ പ്രാമാണികർ സമ്മേളിച്ച…

  • ഐ.ബി.എമ്മിന്റെ കൊച്ചി സോഫ്റ്റ് വെയര്‍ ലാബിനെ രാജ്യാന്തരതലത്തേക്ക് ഉയര്‍ത്തും

    ഐ.ബി.എമ്മിന്റെ കൊച്ചി സോഫ്റ്റ് വെയര്‍ ലാബിനെ രാജ്യാന്തരതലത്തേക്ക് ഉയര്‍ത്തും

    by

    in

    കൊച്ചി: ആഗോള തലത്തില്‍ തന്നെ വൻകിട ഐടി കമ്പനികളില്‍ ഒന്നായ ഐബിഎമ്മിന്റെ കൊച്ചിയിലെ സോഫ്റ്റ്‌വെയര്‍ ലാബിനെ രാജ്യത്തെ പ്രധാന ഡെവലപ്‌മെന്റ് സെന്ററാക്കി മാറ്റാൻ ഒരുങ്ങി കമ്പനി. ഇത് കേരളത്തിന് അഭിമാനനേട്ടമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മ്മലുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് പ്രവര്‍ത്തനം വിപുലീകരിക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഐബിഎം ലാബ് രാജ്യത്തെ പ്രധാന സോഫ്റ്റ്‌വെയര്‍ ലാബ് ആകുന്നതോടെ…

  • ഇനിയും 2000 നോട്ട് മാറാൻ അവസരം

    ഇനിയും 2000 നോട്ട് മാറാൻ അവസരം

    മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ച രണ്ടായിരം രൂപയുടെ നോട്ടുകൾ രാജ്യത്തെ ബാങ്കുകളിലൂടെ മാറിയെടുക്കാനുള്ള സമയ പരിധി അവസാനിച്ചു. പന്ത്രണ്ടായിരം കോടി രൂപ മൂല്യമുള്ള നോട്ടുകൾ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് ആർ ബി ഐയിൽ നിന്നും ഇന്ന് ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പോർട്ടുകൾ. ഇന്ന് എത്ര 2000 നോട്ടുകൾ തിരിച്ചെത്തി എന്നത് പരിശോധിക്കുമ്പോൾ കണക്കുകളിൽ മാറ്റമുണ്ടായേക്കും. 3.43 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ഇതിനോടകം തിരിച്ചെത്തിയെന്നും പന്ത്രണ്ടായിരം കോടി രൂപ മൂല്യമുള്ള നോട്ടുകൾ ഇനിയും തിരിച്ചെത്താനുണ്ടെന്നുമാണ് ആർ…

  • സാംസങ് പുതിയ ബെസ്‌പോക് ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ പുറത്തിറക്കി

    സാംസങ് പുതിയ ബെസ്‌പോക് ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ പുറത്തിറക്കി

    തിരുവനന്തപുരം- സാംസങ് പുതിയ ബെസ്‌പോക് ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ പുറത്തിറക്കി.കണ്‍വേര്‍ട്ടബിള്‍ 5-ഇന്‍-1, ട്വിന്‍ കൂളിംഗ് പ്ലസ്, ഒപ്റ്റിമല്‍ ഫ്രെഷ് പ്‌ളസ്, സ്മാര്‍ട്ട്തിംഗ്സ് എഐ എനര്‍ജി മോഡ്, പവര്‍ കൂള്‍ എന്നിവയാണ് ബെസ്‌പോകിന്റെ പ്രത്യേകതകള്‍. പ്രീമിയം കോട്ട സ്റ്റീല്‍, ഗ്ലാസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ബെസ്‌പോക് ലഭ്യമാണ്. പ്രീമിയം കോട്ട മോഡലിനു 30,500 രൂപ മുതല്‍ 42,500 വരെയാണ് വില. കോട്ട ബീജ് ചാര്‍ക്കോള്‍, കോട്ട ചാര്‍ക്കോള്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. ബെസ്‌പോക് ഗ്ലാസ്…

  • എംടിആര്‍ ഫുഡ്‌സ് ഓര്‍ക്ക്‌ല ഇന്ത്യ എന്ന പേരിലേക്ക് മാറും

    എംടിആര്‍ ഫുഡ്‌സ് ഓര്‍ക്ക്‌ല ഇന്ത്യ എന്ന പേരിലേക്ക് മാറും

    ജനപ്രിയ സുഗന്ധവ്യഞ്ജനങ്ങളുടെയും കറി പൗഡറിന്റെയും ബ്രാൻഡുകളായ എംടിആര്‍, ഈസ്റ്റേണ്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള എംടിആര്‍ ഫുഡ്‌സ് ഓര്‍ക്ക്‌ല ഇന്ത്യ എന്ന പേരിലേക്ക് മാറുന്നതായി നോര്‍വീജിയൻ വ്യാവസായിക നിക്ഷേപ സ്ഥാപനമായ ഒര്‍ക്‌ല എഎസ്‌എ അറിയിച്ചു. എംടിആറിന്റെ പ്രവര്‍ത്തനങ്ങളെ എംടിആര്‍, ഈസ്റ്റേണ്‍, ഇന്റര്‍നാഷണല്‍ ബിസിനസ് (ഐബി) എന്നിങ്ങനെ മൂന്ന് യൂണിറ്റുകളായി പുനഃക്രമീകരിക്കുമെന്നും ഓര്‍ക്ക്ല പ്രഖ്യാപിച്ചു. ഈ യൂണിറ്റുകള്‍ക്കെല്ലാം അവരുടേതായ സ്വതന്ത്ര സിഇഒമാര്‍ ഉണ്ടായിരിക്കും, എംടിആര്‍ സിഇഒ സഞ്ജയ് ശര്‍മ്മയെ ഇപ്പോള്‍ ഓര്‍ക്ക്ല ഇന്ത്യയുടെ സിഇഒ ആയി നിയമിച്ചിരിക്കുന്നു.ഓര്‍ക്ക്‌ലയുടെ മൊത്തത്തിലുള്ള പോര്‍ട്ട്‌ഫോളിയോ ശക്തിപ്പെടുത്തുന്നതില്‍…

  • ദുബായ് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്‌ പ്രവര്‍ത്തനമാരംഭിച്ചു

    ദുബായ് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്‌ പ്രവര്‍ത്തനമാരംഭിച്ചു

    by

    in

    ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ദുബായ് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്‌ പ്രവര്‍ത്തനമാരംഭിച്ചു. യുഎഇ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അല്‍ സിയൂദി ലുലു ഗ്രൂപ്പ് ചെയര്‍മാൻ എംഎ യൂസഫലിയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ഷോപ്പിംഗ് വിസ്മയമാണ് ദുബായ് മാള്‍. ലുലു ഗ്രൂപ്പിന്റെ 258- മത്തെതും യുഎഇയിലെ 104-മത്തേതുമാണ് ദുബായ് മാള്‍ ലുലു ഹൈപ്പര്‍മാക്കറ്റ്. 72,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള ദുബായ് മാള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഗ്രോസറി,…

  • ഹാക്കര്‍മാര്‍ക്ക് പൂട്ടിട്ട് യു.എസ്.ടി ടീമുകൾ; കൊക്കൂണ്‍ ഡോം സി.ടി.എഫ് ഹാക്കിംഗ് മത്സരങ്ങളിൽ വിജയികളായി

    ഹാക്കര്‍മാര്‍ക്ക് പൂട്ടിട്ട് യു.എസ്.ടി ടീമുകൾ; കൊക്കൂണ്‍ ഡോം സി.ടി.എഫ് ഹാക്കിംഗ് മത്സരങ്ങളിൽ വിജയികളായി

    by

    in

    തിരുവനന്തപുരം: കൊച്ചിയില്‍ നടന്ന പതിനാറാമത് അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനമായ കൊക്കൂണ്‍@16ൽ, യു. എസ്. ടിയുടെ ടീം ടാലോണ്‍ വിജയികളായി. ഹാക്കിംഗ് മത്സരമായ ഡോം സി.ടി.എഫില്‍ വിജയിച്ച കമ്പനിയുടെ ടീം അംഗങ്ങളായ ജിനീഷ് കുറിയേടത്ത്, സമീഹ് വാരിക്കുന്നത്ത് എന്നിവര്‍ ഒരു ലക്ഷം രൂപ സമ്മാനം നേടി. യു.എസ്.ടി ജീവനക്കാരായ ഡേവിസ് സോജനും മുഹമ്മദ് ഷൈനും ഉള്‍പ്പെട്ട ടീം നവംബര്‍_ ബ്രാവോ രണ്ടാം സമ്മാനം കരസ്ഥമാക്കി. ഒക്ടോബർ 4 മുതൽ 7 വരെ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ…

  • 222 റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നോട്ടിസ്‌

    222 റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നോട്ടിസ്‌

    തിരുവനന്തപുരം: രണ്ടാം ത്രൈമാസ പുരോഗതി (ക്വാര്‍ട്ടര്‍ലി പ്രോഗ്രസ് റിപ്പോര്‍ട്ട്) ഓണ്‍ലൈനായി സമര്‍പ്പിക്കാത്ത 222 റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ക്ക് കേരള റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. രണ്ടാം ത്രൈമാസ പുരോഗതി സമര്‍പ്പിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ ഏഴ് ആയിരുന്നു. അതിനു ശേഷവും പുരോഗതി സമര്‍പ്പിക്കാത്ത 222 പദ്ധതികളാണ് ഉള്ളത്. ആകെ 617 പദ്ധതികളാണ് ത്രൈമാസ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിയിരുന്നത്. അവയില്‍ 395 പദ്ധതികളുടെ ത്രൈമാസ പുരോഗതി കെ-റെറ പോര്‍ട്ടലില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയിട്ടുള്ള…

  • ലുലു മാളിൽ സീ ഫുഡ് ഫെസ്റ്റ്

    ലുലു മാളിൽ സീ ഫുഡ് ഫെസ്റ്റ്

    ഒക്ടോബർ 8 വരെയാണ് ഫെസ്റ്റ് ……………………. തിരുവനന്തപുരം : ഇനിയുള്ള പത്ത് നാൾ കടൽക്കാഴ്ചകളുടെ തലസ്ഥാനമാകാൻ ലുലു മാൾ. കടല്‍ വിഭവങ്ങളുടെ വേറിട്ട കാഴ്ചകളും രുചികളുമായി മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ സീഫുഡ് ഫെസ്റ്റിന് തുടക്കമായി. ഫിഷറീസ് വകുപ്പ് സൗത്ത് സോൺ ജോയിൻ്റ് ഡയറക്ടര്‍ സ്മിത ആർ നായർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഹൈപ്പര്‍മാര്‍ക്കറ്റിൽ പ്രത്യേക പവലിയനുകളിലായാണ് സീ ഫുഡ് ഫെസ്റ്റിന്‍റെ ഭാഗമായുള്ള പ്രത്യേക മത്സ്യ പ്രദര്‍ശന-വിപണന കേന്ദ്രങ്ങള്‍. 75 ലധികം വൈവിധ്യം നിറഞ്ഞ മത്സ്യങ്ങളാണ് ഫെസ്റ്റിലുള്ളത്. കേരളത്തിന്‍റെ…

  • യു എസ് ടി ജീവനക്കാർക്ക് കളരിപ്പയറ്റു പരിശീലനം

    യു എസ് ടി ജീവനക്കാർക്ക് കളരിപ്പയറ്റു പരിശീലനം

    ജീവനക്കാരിൽ ആരോഗ്യം, സാംസ്കാരിക ബോധം, ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി ഉള്ള പരിശീലന പരിപാടി തിരുവനന്തപുരം, സെപ്റ്റംബർ 28, 2023: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തങ്ങളുടെ തിരുവനന്തപുരം കാമ്പസിലെ ജീവനക്കാർക്ക് കളരിപ്പയറ്റ് പരിശീലനം നൽകുന്നു. കളരിപ്പയറ്റു പരിശീലനത്തിനായി ചേർന്ന 120-ലധികം ജീവനക്കാരിൽ 50 പേർ ഇതിനകം പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു. 127 വർഷക്കാലത്തെ പാരമ്പര്യമുള്ള അഗസ്ത്യം കളരിയിൽ നിന്നുള്ള ഡോ എസ് മഹേഷ് ഗുരുക്കളുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. ഈ പുരാതന ആയോധന…