ലുലു മാളിൽ സീ ഫുഡ് ഫെസ്റ്റ്

ഒക്ടോബർ 8 വരെയാണ് ഫെസ്റ്റ്

…………………….

തിരുവനന്തപുരം : ഇനിയുള്ള പത്ത് നാൾ കടൽക്കാഴ്ചകളുടെ തലസ്ഥാനമാകാൻ ലുലു മാൾ. കടല്‍ വിഭവങ്ങളുടെ വേറിട്ട കാഴ്ചകളും രുചികളുമായി മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ സീഫുഡ് ഫെസ്റ്റിന് തുടക്കമായി. ഫിഷറീസ് വകുപ്പ് സൗത്ത് സോൺ ജോയിൻ്റ് ഡയറക്ടര്‍ സ്മിത ആർ നായർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

– ലുലു സീഫുഡ് ഫെസ്റ്റ് ഫിഷറീസ് സൗത്ത് സോണ്‍ ജോയിന്‍റ് ഡയറക്ടര്‍ സ്മിത ആര്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. ലുലു റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ രാജേഷ് ഇ വി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ആദര്‍ശ്, ഷീജേഷ്, ഫ്രഷ് ഫുഡ് മാനേജര്‍ ഉല്ലാസ് തുടങ്ങിയവര്‍ സമീപം.

ഹൈപ്പര്‍മാര്‍ക്കറ്റിൽ പ്രത്യേക പവലിയനുകളിലായാണ് സീ ഫുഡ് ഫെസ്റ്റിന്‍റെ ഭാഗമായുള്ള പ്രത്യേക മത്സ്യ പ്രദര്‍ശന-വിപണന കേന്ദ്രങ്ങള്‍. 75 ലധികം വൈവിധ്യം നിറഞ്ഞ മത്സ്യങ്ങളാണ് ഫെസ്റ്റിലുള്ളത്. കേരളത്തിന്‍റെ നാടന്‍ മത്സ്യ വിഭവങ്ങള്‍ക്ക് പുറമെ കോണ്‍ടിനന്‍റല്‍, ചൈനീസ്, ഉത്തേരന്ത്യന്‍ അടക്കം 25 ലധികം കറി വിഭവങ്ങള്‍ ഫെസ്റ്റിന്‍റെ പ്രത്യേകതയാണ്. ഫിഷ് സ്നാക്സുകള്‍, അച്ചാറുകള്‍ എന്നിവയുടെ വൈവിധ്യമാണ് മറ്റൊരു പ്രധാനാകര്‍ഷണം. ബോട്ടിന്‍റെ മാതൃകയില്‍ തീര്‍ത്ത പ്രത്യേക സീഫുഡ് പവലിയനും, ഫ്രൂട്ട് കാര്‍വിംഗിലൂടെ ഒരുക്കിയ മത്സ്യരൂപങ്ങളും ഫെസ്റ്റിലെ കൗതുക കാഴ്ചക്കളാണ്. പത്ത് ദിവസം നീളുന്ന ഫെസ്റ്റ് ഒക്ടോബര്‍ 8ന് അവസാനിയ്ക്കും. മത്സ്യവിഭവങ്ങളെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതൽ അവബോധമുണ്ടാക്കുന്നതടക്കം ലക്ഷ്യമിട്ടാണ് ലുലു സീഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചിരിയ്ക്കുന്നത്.
ചടങ്ങില്‍ ലുലു റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ രാജേഷ് ഇ വി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ആദര്‍ശ്, ഷീജേഷ്, ഫ്രഷ് ഫുഡ് മാനേജര്‍ ഉല്ലാസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.