Author: greeceman

 • ആര്‍ക്കാണിത്ര വേഗത്തില്‍ പോകേണ്ടത്? കെ.റയില്‍ തുടര്‍ ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍

  ആര്‍ക്കാണിത്ര വേഗത്തില്‍ പോകേണ്ടത്? കെ.റയില്‍ തുടര്‍ ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍

  തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ ആര്‍ക്കാണിത്ര വേഗത്തില്‍ പോകേണ്ടത് എന്ന വാചകം ഏറെ വൈറലായിരുന്നു. എന്നാലിപ്പോള്‍ വീണ്ടും കെ റെയില്‍ ചര്‍ച്ച തുടങ്ങുകയാണ്. തുടര്‍ ചര്‍ച്ചയ്ക്ക് നിര്‍ദേശിച്ചിരിക്കുന്നത് റെയില്‍വേ ബോര്‍ഡാണ്. ഭൂമിയുടെ വിനിയോഗം അടക്കം എല്ലാകാര്യങ്ങളും കെ റെയിലുമായി ആശയവിനിമയം നടത്താനാണ് റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുള്ളത്.അടിയന്തര പ്രധാന്യമുള്ള വിഷയമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.വിഷയം അടിയന്തര പ്രധാന്യത്തോടെ പരിഗണിക്കണമെന്നും റെയില്‍വേ മാനേജറോട് നിര്‍ദേശിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് ശേഷം എത്രയും വേഗം വിവരങ്ങള്‍ റെയില്‍വേ ബോര്‍ഡിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സില്‍വര്‍…

 • സി.എസ്.ആര്‍ മികവിനുള്ള മഹാത്മാ അവാര്‍ഡ് യു.എസ്.ടിക്ക്

  സി.എസ്.ആര്‍ മികവിനുള്ള മഹാത്മാ അവാര്‍ഡ് യു.എസ്.ടിക്ക്

  സമഗ്രമായ സിഎസ്ആർ പ്രവർത്തനങ്ങൾ, സാമൂഹിക പരിവർത്തനം എന്നിവയിലൂടെ യു.എസ്.ടിക്ക് വീണ്ടും പുരസ്‌ക്കാരത്തിളക്കം തിരുവനന്തപുരം: കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി മേഖലയിലെ സുസ്ഥിരവും ഫലപ്രദവുമായ സംഭാവനയ്ക്ക് നല്‍കുന്ന മഹാത്മ അവാര്‍ഡ് 2023, പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫമേഷന്‍സ് സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടിക്ക്. ഈ വലിയ അംഗീകാരത്തിലൂടെ ആഗോള വ്യവസായ രംഗത്തെ സി.എസ്.ആര്‍ മേഖലയില്‍ യു.എസ്.ടി മുന്‍പന്തിയിലെത്തിയിരിക്കുകയാണ്. ആദിത്യ ബിര്‍ള ഗ്രൂപ്പ് നല്‍കി വരുന്ന പുരസ്‌ക്കാരം മഹാത്മാ ഗാന്ധിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ സമ്മാനിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ജീവനോപാധി, പരിസ്ഥിതി, ദുരിതാശ്വാസം തുടങ്ങിയ സാമൂഹിക…

 • പിപിജി ഏഷ്യന്‍ പെയിന്റ്‌സ് ഇനി തലസ്ഥാനത്തും

  പിപിജി ഏഷ്യന്‍ പെയിന്റ്‌സ് ഇനി തലസ്ഥാനത്തും

  തിരുവനന്തപുരം, ഒക്ടോബർ 26: ഇന്ത്യയിലെ ഓട്ടോമോട്ടീവ് റിഫിനിഷ് ബിസിനസിൽ മുൻനിരയിൽ നിലകൊള്ളുന്ന പിപിജി ഏഷ്യൻ പെയിൻറ്റ്‌സ്, മികച്ച രീതിയിൽ ആഫ്റ്റർ മാർക്കറ്റ് സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനായി കാർ ഡീറ്റൈലിംഗ്, ഡെക്കോർ മേഖലയിൽ ചുവടുറപ്പിയ്ക്കുന്നു. ഇതിന്റെ ഭാഗമായി കമ്പനി തങ്ങളുടെ ആദ്യ കാർട്ടിസൻ തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു. പെയിന്റ് പ്രൊട്ടക്ഷൻ ഫിലിമുകൾ, സെറാമിക് കോട്ടിംഗുകൾ, പെയിന്റ് കറക്ഷൻ, ഇന്റീരിയർ ക്ലീനിംഗ്, സാനിറ്റൈസേഷൻ, ആന്റി കോറോഷൻ ട്രീറ്റ്‌മെന്റുകൾ തുടങ്ങി നിരവധി സേവനങ്ങൾ നൽകുന്ന അത്യാധുനിക ഡീറ്റൈലിംഗ് കേന്ദ്രമാണ് കാർട്ടിസൻ. കടകംപള്ളി…

 • കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിനു വീണ്ടും അന്താരാഷ്ട്രപുരസ്ക്കാരം

  കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിനു വീണ്ടും അന്താരാഷ്ട്രപുരസ്ക്കാരം

  സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡ് ബംഗളൂരുവിൽ സമ്മാനിച്ചു ദക്ഷിണേഷ്യൻ ടൂറിസംരംഗത്തെ മികച്ച ഡെസ്റ്റിനേഷൻ പ്രൊമോഷനുള്ള 2023-ലെ സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡ് തിരുവനന്തപുരത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്. കരകൗശലകലാകാരർക്ക് ഉപജീവനം ഒരുക്കാനും കേരളീയകരകൗശലപാരമ്പര്യം സംരക്ഷിക്കാനും ടൂറിസത്തിൻ്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന ക്രാഫ്റ്റ്സ് വില്ലേജിനെ വിനോദസഞ്ചാരികളിലേക്ക് എത്തിക്കാൻ രണ്ടരക്കൊല്ലം നടത്തിയ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ്. തെക്കനേഷ്യയിലെ ഏറ്റവും വിലപ്പെട്ട പുരസ്ക്കാരമാണ് സൗത്ത് ഏഷ്യൻ ട്രാവൽ അവാർഡ്. ബംഗളൂരുവിൽ കഴിഞ്ഞ ദിവസം ടൂറിസം വ്യവസായത്തിലെ പ്രാമാണികർ സമ്മേളിച്ച…

 • കൊച്ചിന്‍ വിമാനത്താവളത്തില്‍ ലുലു ഫോറെക്സിന്‍റെ നാല് കൗണ്ടറുകള്‍

  കൊച്ചിന്‍ വിമാനത്താവളത്തില്‍ ലുലു ഫോറെക്സിന്‍റെ നാല് കൗണ്ടറുകള്‍

  കൊച്ചി: വിദേശ കറൻസി വിനിമയത്തിനായുള്ള ലുലു ഫോറെക്സിന്‍റെ നാല് കൗണ്ടറുകള്‍ കൊച്ചിൻ വിമാനത്താവളത്തിലെ ടി 3 ടെര്‍മിനലില്‍ ആരംഭിച്ചു.സിയാല്‍ എംഡി എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. ലുലു ഫോറെക്സ് ഡയറക്ടര്‍ ഷിബു മുഹമ്മദ്, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു, കൊമേഴ്സ്യല്‍ മാനേജര്‍ ജോസഫ് പീറ്റര്‍, ഡെപ്യൂട്ടി മാനേജര്‍ ജോര്‍ജ് ഇലഞ്ഞിക്കല്‍, ലുലു ഫിൻസെര്‍വ് എംഡി സുരേന്ദ്രൻ അമ്മിറ്റത്തൊടി, ഡയറക്ടര്‍ മാത്യു വിളയില്‍ എന്നിവര്‍ പ്രസംഗിച്ചു. നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലുലു ഫിനാൻഷല്‍ ഹോള്‍ഡിംഗ്സ് എംഡി അദീബ്…

 • രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും കുറഞ്ഞു

  രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും കുറഞ്ഞു

  ന്യൂഡല്‍ഹി: രാജ്യത്തെ ചരക്ക് വ്യാപാര കമ്മി സെപ്റ്റംബറില്‍ 19.37 ബില്യണ്‍ ഡോളറായി കുറഞ്ഞു. മുന്‍ വര്‍ഷം ഈ കാലയളവില്‍ ഇത് 26.72 ബില്യണ്‍ ഡോളറായിരുന്നു.അതേസമയം ഉയര്‍ന്ന എണ്ണവിലയും ആഭ്യന്തര ഡിമാന്‍ഡും മൂലം ഓഗസ്റ്റില്‍ വ്യാപാര കമ്മി 10 മാസത്തെ ഉയര്‍ന്ന നിരക്കായ 24.16 ബില്യണ്‍ ഡോളറായി വര്‍ധിച്ചിരുന്നു. സെപ്റ്റംബറിലെ രാജ്യത്തെ ചരക്ക് കയറ്റുമതി വാര്‍ഷികാടിസ്ഥാനത്തില്‍ 2.6% കുറഞ്ഞ് 34.47 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 15% കുറഞ്ഞ് 53.84 ബില്യണ്‍ ഡോളറിലെത്തി.ഓഗസ്റ്റിലെ കയറ്റുമതി 34.48 ബില്യണില്‍ നിന്ന് 38.45…

 • എംടിആര്‍ ഫുഡ്‌സ് ഓര്‍ക്ക്‌ല ഇന്ത്യ എന്ന പേരിലേക്ക് മാറും

  എംടിആര്‍ ഫുഡ്‌സ് ഓര്‍ക്ക്‌ല ഇന്ത്യ എന്ന പേരിലേക്ക് മാറും

  ജനപ്രിയ സുഗന്ധവ്യഞ്ജനങ്ങളുടെയും കറി പൗഡറിന്റെയും ബ്രാൻഡുകളായ എംടിആര്‍, ഈസ്റ്റേണ്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള എംടിആര്‍ ഫുഡ്‌സ് ഓര്‍ക്ക്‌ല ഇന്ത്യ എന്ന പേരിലേക്ക് മാറുന്നതായി നോര്‍വീജിയൻ വ്യാവസായിക നിക്ഷേപ സ്ഥാപനമായ ഒര്‍ക്‌ല എഎസ്‌എ അറിയിച്ചു. എംടിആറിന്റെ പ്രവര്‍ത്തനങ്ങളെ എംടിആര്‍, ഈസ്റ്റേണ്‍, ഇന്റര്‍നാഷണല്‍ ബിസിനസ് (ഐബി) എന്നിങ്ങനെ മൂന്ന് യൂണിറ്റുകളായി പുനഃക്രമീകരിക്കുമെന്നും ഓര്‍ക്ക്ല പ്രഖ്യാപിച്ചു. ഈ യൂണിറ്റുകള്‍ക്കെല്ലാം അവരുടേതായ സ്വതന്ത്ര സിഇഒമാര്‍ ഉണ്ടായിരിക്കും, എംടിആര്‍ സിഇഒ സഞ്ജയ് ശര്‍മ്മയെ ഇപ്പോള്‍ ഓര്‍ക്ക്ല ഇന്ത്യയുടെ സിഇഒ ആയി നിയമിച്ചിരിക്കുന്നു.ഓര്‍ക്ക്‌ലയുടെ മൊത്തത്തിലുള്ള പോര്‍ട്ട്‌ഫോളിയോ ശക്തിപ്പെടുത്തുന്നതില്‍…

 • പലിശ നിരക്കില്‍ മാറ്റമില്ല; റീപ്പോ 6.5ശതമാനം ആയി തുടരും

  പലിശ നിരക്കില്‍ മാറ്റമില്ല; റീപ്പോ 6.5ശതമാനം ആയി തുടരും

  ഡല്‍ഹി: ഇത്തവണയും റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിച്ചില്ല. തുടര്‍ച്ചയായി നാലാം തവണയാണ് റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ മാറ്റം വരുത്താത്തത്.ആര്‍ബിഐ വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റീപ്പോ 6.5ശതമാനം ആയി തുടരും. 2 മാസത്തേക്കു കൂടി ഭവന,വാഹന,വ്യക്തിഗത വായ്പകളുടെ പലിശ നിലവിലെ നിരക്കില്‍ തുടരുമെന്നതിനാല്‍ വായ്പയെടുത്തവര്‍ക്ക് തിരിച്ചടവ് ഭാരം കൂടില്ല. പലിശനിരക്ക് തീരുമാനിക്കുന്ന ആര്‍ബിഐ പണനയസമിതിയുടെ (എംപിസി) അടുത്ത യോഗം ഡിസംബര്‍ 6 മുതല്‍ 8 വരെയാണ്.വിലക്കയറ്റ ഭീഷണി തുടരുന്നതിനാല്‍ പലിശനിരക്ക് കുറയ്ക്കാനുള്ള സമയമായിട്ടില്ലെന്നും റിസര്‍വ്…

 • ലുലു മാളിൽ സീ ഫുഡ് ഫെസ്റ്റ്

  ലുലു മാളിൽ സീ ഫുഡ് ഫെസ്റ്റ്

  ഒക്ടോബർ 8 വരെയാണ് ഫെസ്റ്റ് ……………………. തിരുവനന്തപുരം : ഇനിയുള്ള പത്ത് നാൾ കടൽക്കാഴ്ചകളുടെ തലസ്ഥാനമാകാൻ ലുലു മാൾ. കടല്‍ വിഭവങ്ങളുടെ വേറിട്ട കാഴ്ചകളും രുചികളുമായി മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ സീഫുഡ് ഫെസ്റ്റിന് തുടക്കമായി. ഫിഷറീസ് വകുപ്പ് സൗത്ത് സോൺ ജോയിൻ്റ് ഡയറക്ടര്‍ സ്മിത ആർ നായർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഹൈപ്പര്‍മാര്‍ക്കറ്റിൽ പ്രത്യേക പവലിയനുകളിലായാണ് സീ ഫുഡ് ഫെസ്റ്റിന്‍റെ ഭാഗമായുള്ള പ്രത്യേക മത്സ്യ പ്രദര്‍ശന-വിപണന കേന്ദ്രങ്ങള്‍. 75 ലധികം വൈവിധ്യം നിറഞ്ഞ മത്സ്യങ്ങളാണ് ഫെസ്റ്റിലുള്ളത്. കേരളത്തിന്‍റെ…

 • കൊച്ചി വാട്ടർ മെട്രോയെ അടുത്തറിയാൻ തലസ്ഥാനവാസികൾക്കും അവസരം

  കൊച്ചി വാട്ടർ മെട്രോയെ അടുത്തറിയാൻ തലസ്ഥാനവാസികൾക്കും അവസരം

  തിരുവനന്തപുരം. കൊച്ചി വാട്ടർ മെട്രോയെ അടുത്തറിയാൻ തലസ്ഥാനവാസികൾക്കും അവസരം. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിളിച്ചോതിക്കൊണ്ട് അരങ്ങേറുന്ന കേരളീയം ജനകീയോത്സവത്തിലാണ് കൊച്ചി വാട്ടർ മെട്രോ കൊച്ചിക്കായലിൽ നിന്ന് തലസ്ഥാനനഗരിയിൽ പ്രദർശനത്തിനായി എത്തുന്നത്. കേരളീയത്തിന്റെ പ്രധാന തീമായി അവതരിപ്പിക്കുന്ന ജലസംരക്ഷണക്യാമ്പയിന്റെ ഭാഗമായാണ് കൊച്ചി വാട്ടർ മെട്രോയെ അനന്തപുരിയിലെത്തിക്കുന്നത്. കേരളീയത്തിന്റെ പ്രധാനവേദികളിലൊന്നായ പുത്തരിക്കണ്ടം മൈതാനിയിലാവും വാട്ടർ മെട്രോ ബോട്ടിന്റെ പ്രദർശനം. പൊതുജനങ്ങൾക്ക് വാട്ടർമെട്രോയിൽ കയറാനുള്ള അവസരവുമൊരുക്കും. കൊച്ചി വാട്ടർ മെട്രോ സർവീസിൽ ഉപയോഗിക്കുന്ന ബോട്ട് തന്നെയാവും ഇവിടെ…