സി.എസ്.ആര്‍ മികവിനുള്ള മഹാത്മാ അവാര്‍ഡ് യു.എസ്.ടിക്ക്

സമഗ്രമായ സിഎസ്ആർ പ്രവർത്തനങ്ങൾ, സാമൂഹിക പരിവർത്തനം എന്നിവയിലൂടെ യു.എസ്.ടിക്ക് വീണ്ടും പുരസ്‌ക്കാരത്തിളക്കം

തിരുവനന്തപുരം: കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി മേഖലയിലെ സുസ്ഥിരവും ഫലപ്രദവുമായ സംഭാവനയ്ക്ക് നല്‍കുന്ന മഹാത്മ അവാര്‍ഡ് 2023, പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫമേഷന്‍സ് സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടിക്ക്. ഈ വലിയ അംഗീകാരത്തിലൂടെ ആഗോള വ്യവസായ രംഗത്തെ സി.എസ്.ആര്‍ മേഖലയില്‍ യു.എസ്.ടി മുന്‍പന്തിയിലെത്തിയിരിക്കുകയാണ്. ആദിത്യ ബിര്‍ള ഗ്രൂപ്പ് നല്‍കി വരുന്ന പുരസ്‌ക്കാരം മഹാത്മാ ഗാന്ധിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ സമ്മാനിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ജീവനോപാധി, പരിസ്ഥിതി, ദുരിതാശ്വാസം തുടങ്ങിയ സാമൂഹിക വിഷയങ്ങളില്‍ യു.എസ്.ടി നിരന്തരം നടത്തുന്ന ഇടപെടലുകളാണ് പുരസ്‌ക്കാരത്തിന് അര്‍ഹരാക്കിയത്.

‘ജീവിത പരിവർത്തനം സാധ്യമാക്കുക’ എന്ന ലക്ഷ്യത്തോടെ 1999ല്‍ ആരംഭിച്ച കമ്പനിയാണ് യു.എസ്.ടി. സാമൂഹ്യമൂല്യങ്ങള്‍ നിലനിര്‍ത്താനായി നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങള്‍ കമ്പനി നിരന്തരം നടത്തി വരുന്നു. ഇന്ത്യയിലെയും മെക്‌സിക്കോയിലെയും 32,000 സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മികവിനായി നടത്തുന്ന ‘അഡോപ്റ്റ് എ സ്‌കൂൾ ‘ എന്ന പരിപാടിയാണ് സി.എസ്.ആര്‍ വഴി നടപ്പാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതി. ഗുമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും 104 സ്‌കൂളുകളെ യു.എസ്.ടി സഹായിക്കുന്നു.

ഭിന്നശേഷിക്കാരെ സഹായിക്കുകയും വീടില്ലാത്തവര്‍ക്ക് വീടുവെച്ചു കൊടുക്കുകയുമാണ് കേരളത്തില്‍ യു.എസ്.ടി നടത്തുന്ന പ്രധാന കാരുണ്യപദ്ധതി. പ്രകൃതി സംരക്ഷണവും സുസ്ഥിരവുമായ ജീവനോപാധി ഉറപ്പു വരുത്തുകയും ചെയ്യുന്ന പദ്ധതിയിലൂടെ 2022ല്‍ മാത്രം 75,000 ഔഷധസസ്യങ്ങള്‍ വളരുന്ന പ്രദേശങ്ങള്‍ കണ്ടെത്തി രാജ്യത്തെ പല സംസ്ഥാനങ്ങളിലുമുള്ള കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കുന്നതിനു സഹായിച്ചു. യുദ്ധത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ യുക്രൈനിലെ ജനങ്ങളെ സഹായിക്കാനായി ഒരു ലക്ഷം അമേരിക്കന്‍ ഡോളറാണ് കമ്പനി ദുരിതാശ്വാസമായി നല്‍കിയത്. യുദ്ധത്തില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം കൂടിയായിരുന്നു ഇത്. കൂടാതെ യു.കെ, യുക്രൈന്‍, പോളണ്ട് എന്നീ രാജ്യങ്ങളിലെ യു.എസ്.ടി ജീവനക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു.

2023ല്‍ രാജ്യത്തെ ഐ.ടി തലസ്ഥാനമായ ബംഗളൂരുവില്‍ പ്രളയമുണ്ടായപ്പോള്‍ യു.എസ്.ടി ജീവനക്കാര്‍ സത്വരനടപടി സ്വീകരിച്ചു. 48 മണിക്കൂറിനുള്ളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ട് റേഷന്‍ സാമഗ്രികൾ, മരുന്നുകൾ, ടാര്‍പ്പാളിന്‍ തുടങ്ങിയവ നഗരത്തിലെ ചേരികളിലെ 4000ത്തോളം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. ഇത്തരം പ്രയത്‌നങ്ങള്‍ക്കെല്ലാമുള്ള അംഗീകാരമാണ് 2023ലെ മഹാത്മാ അവാര്‍ഡ്. യു.എസ്.ടിയുടെ അചഞ്ചലമായ സാമൂഹ്യ പ്രതിബദ്ധതയും ലോകമെമ്പാടുമുള്ള ജനവിഭാഗങ്ങള്‍ക്ക് പ്രയോജനകരമായ രീതിയിലുള്ള കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സമര്‍പ്പണവും ആണ് ഈ നേട്ടത്തിന് അര്‍ഹമാക്കിയത്.

“ജനങ്ങൾക്കിടയിൽ നടപ്പാക്കി വരുന്ന സിഎസ്ആര്‍ മികവിനുള്ള 2023-ലെ മഹാത്മ അവാര്‍ഡ് ഞങ്ങള്‍ക്ക് ലഭിച്ച വലിയ അംഗീകാരമാണ്. വളരെ ആദരവോടെ പുരസ്‌ക്കാരം സ്വീകരിക്കുന്നു,” എന്ന് യു.എസ്.ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ പ്രതികരിച്ചു. സമൂഹത്തിന് അര്‍ത്ഥവത്തായ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിക്കുന്നതാണ് ഈ അംഗീകാരം. ഞങ്ങള്‍ സേവിക്കുന്ന സാമൂഹ്യവിഭാഗങ്ങളുടെ ക്ഷേമത്തിനായി തുടര്‍ച്ചയായി പുതിയ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കാനും സംഭാവന നല്‍കാനും യു.എസ്.ടിയുടെ മൂല്യങ്ങള്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നു. ഈ പുരസ്ക്കാരം ഞങ്ങളുടെ നിസ്വാര്‍ത്ഥരായ ടീമുകളുടെ കൂട്ടായ പരിശ്രമത്തിന്റെയും ഞങ്ങളുടെ സാമൂഹിക പ്രവർത്തനങ്ങളുണ്ടാക്കിയ മാറ്റങ്ങളുടെയും ശക്തിയുടെയും തെളിവാണ്. കമ്പനി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ ആയുധമാക്കി, സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ജീവിതത്തില്‍ ക്രിയാത്മകവും സുസ്ഥിരവുമായ മാറ്റം ഉണ്ടാക്കുന്നതിനുള്ള ദൗത്യത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

“സാമൂഹിക സംരംഭങ്ങളിലെ സിഎസ്ആര്‍ മികവിനുള്ള മഹാത്മാ അവാര്‍ഡ് ലഭിച്ചതില്‍ ഞങ്ങള്‍ വിനയാന്വതരും സന്തോഷവാന്മാരുമാണെന്ന്,” യു.എസ്.ടിയുടെ സി.എസ്.ആര്‍ ഗ്ലോബല്‍ പ്രോഗ്രാം മാനേജര്‍ സ്മിത ശര്‍മ പറഞ്ഞു. ഈ അംഗീകാരം സുസ്ഥിര മാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ ആഗോള സന്നദ്ധ സംഘങ്ങളുടെ അര്‍പ്പണബോധത്തിനും അഭിനിവേശത്തിനും മാറ്റ് കൂട്ടും. യുഎസ്ടിയുടെ സിഎസ്ആര്‍ പ്രവർത്തനങ്ങളിലൂടെയുള്ള സുസ്ഥിരത സംരംഭങ്ങള്‍ സമൂഹത്തില്‍ കാതലായ മാറ്റങ്ങളുണ്ടാക്കുന്നതിനും ദീര്‍ഘകാലം നിലനില്‍ക്കുന്ന സാമൂഹിക നേട്ടങ്ങള്‍ കൈവരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പ്രവര്‍ത്തിക്കുന്നത്. ഈ അവാര്‍ഡ് ഞങ്ങളുടെ ആഗോള സാമൂഹിക ഉന്നമന പരിപാടികളുടെ പ്രാധാന്യവും ലോകമെമ്പാടുമുള്ള ജനവിഭാഗങ്ങള്‍ക്കിടയില്‍ അവ ചെലുത്തുന്ന സ്വാധീനവും ശക്തിപ്പെടുത്തുന്നു.
ഞങ്ങളുടെ സി.എസ്.ആര്‍ വോളന്റിയര്‍മാരുടെ അചഞ്ചലമായ പ്രതിബദ്ധതയെയും കഠിനാധ്വാനത്തെയും കമ്പനി ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു, അവരെല്ലാം വളരെ നിസ്വാര്‍ത്ഥമായ സേവനമാണ് നടത്തുന്നത്. അവരുടെ അനുകമ്പയും അര്‍പ്പണബോധവും കമ്പനി സേവിക്കുന്നവരുടെ ക്ഷേമത്തിന് അര്‍ത്ഥപൂര്‍ണമായ സംഭാവന ചെയ്യാന്‍ സഹായിക്കുന്നു. യുഎസ്ടിയിലെ നല്ല മാറ്റത്തിന്റെയും സാമൂഹ്യ ഇടപഴകലിന്റെയും ചൈതന്യം ഉള്‍ക്കൊള്ളുന്ന, നിസ്വാര്‍ത്ഥമായ സംഭാവനകള്‍ക്ക് ഓരോ സന്നദ്ധപ്രവര്‍ത്തകരോടും കമ്പനി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. സുസ്ഥിരവും അചഞ്ചലവുമായ പ്രതിബദ്ധതയാണ് യു.എസ്.ടിയെ നയിക്കുന്നത്. ഞങ്ങള്‍ സേവനം നല്‍കുന്ന സാമൂഹ്യ വിഭാഗങ്ങളുടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇനിയും പ്രവർത്തങ്ങൾ നവീകരിക്കുകയും സഹകരിക്കുകയും ചെയ്യുമെന്നും സ്മിത ശര്‍മ വ്യക്തമാക്കി.

യു.എസ്.ടിയുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് മുമ്പും നിരവധി തവണ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ആരോഗ്യം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം എന്നിവയിലെ മികവിന് 2023ലെ കേരളാ മാനേജ്‌മെന്റ് അസോസിയേഷന്‍ അവാര്‍ഡ്; പ്രാദേശിക ക്ഷേമപ്രവര്‍ത്തന മികവിന് തിരുവനന്തപുരം മാനേജ്‌മെന്റ് അസോസിയേഷന്റെ 2023ലെ സി.എസ്.ആര്‍ പഡോസന്‍ അവാര്‍ഡ് (2023); ഹൈദരാബാദ് ടെക് ഹബ്ബിന് നല്‍കിയ മികച്ച സംഭാവനകളെ മുന്‍നിര്‍ത്തി ഹൈദരാബാദ് സോഫ്റ്റ് വയര്‍ എന്റര്‍പ്രൈസസ് അസോസിയേഷന്‍ അവാര്‍ഡ് (2023); മികച്ച സാമൂഹ്യ പരിവർത്തനങ്ങൾ നടപ്പാക്കുന്ന സി.എസ്.ആര്‍ വിഭാഗത്തിന് നല്‍കുന്ന മഹാത്മാ അവാര്‍ഡ് (2022); വിദ്യാഭ്യാസത്തിലൂടെ ജീവിത പുരോഗതി കൈവരിക്കുക എന്ന പദ്ധതിക്ക് 2022ലെ പ്രോജക്ട് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സൗത്ത് ഏഷ്യാ അവാര്‍ഡ്; മികച്ച പരിസ്ഥിതി സംരക്ഷണത്തിനുള്ള 2022ലെ ഇന്ത്യന്‍ സി.എസ്.ആര്‍ പുരസ്‌ക്കാരം തുടങ്ങിയവയാണ് യു.എസ്. ടിയെത്തേടിയെത്തിയ മറ്റു പുരസ്‌ക്കാരങ്ങൾ