Category: News

  • ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ കോളജുകളില്‍ ടൂറിസം വകുപ്പിന്റെ ചെലവില്‍ ക്ലബുകള്‍

    ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ കോളജുകളില്‍ ടൂറിസം വകുപ്പിന്റെ ചെലവില്‍ ക്ലബുകള്‍

    തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ ടൂറിസം അവബോധം സൃഷ്ടിക്കാനും സംസ്ഥാനത്തിന്‍റെ ടൂറിസം വളര്‍ച്ചയില്‍ അവരെ ഭാഗമാക്കാനുമായി കേരളത്തിലെ പ്രധാനപ്പെട്ട കലാലയങ്ങളില്‍ ടൂറിസം ക്ലബ്ബുകള്‍ രൂപീകരിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പും ടൂറിസം വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 25 കോളേജുകളില്‍ ടൂറിസം ക്ലബ്ബുകള്‍ രൂപീകരിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദുവും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ലബ്ബുകളുടെ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് ടൂറിസം വകുപ്പ് നല്‍കും. ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഉടന്‍ നടക്കും.ക്ലബ്ബുകള്‍ രൂപീകരിച്ച് കലാലയങ്ങളുടെ…

  • അമേരിക്കന്‍ കമ്പനികള്‍ റഷ്യ വിട്ടുപോയി

    അമേരിക്കന്‍ കമ്പനികള്‍ റഷ്യ വിട്ടുപോയി

    മോസ്‌കോ: വിദേശ കമ്പനികള്‍ റഷ്യ ഉപേക്ഷിച്ചു പോയതിന് ദൈവത്തിനോട് നന്ദി പ്രകടിപ്പിച്ച്‌ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. തന്നെ സംബന്ധിച്ചിടത്തോളം, ഇതു വളരെ സന്തോഷകരമായ കാര്യമാണെന്ന് പുടിന്‍ പറഞ്ഞു. യുഎസ് കമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു മടങ്ങിയതില്‍ നിരാശയില്ലെന്നും, 1991-ലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച മുതല്‍ അമേരിക്ക റഷ്യയെ അപമാനിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നാണ് അമേരിക്കന്‍, യൂറോപ്യന്‍ കമ്പനികളെല്ലാം തന്നെ റഷ്യയിലെ ബിസിനസ് അവസാനിപ്പിച്ചു മടങ്ങിയത്. എന്നാല്‍, ഇത് വളരെ ഗുണപരമായ…

  • കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ജെന്‍റോബോട്ടിക്സിന് 20 കോടിയുടെ നിക്ഷേപം

    കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ജെന്‍റോബോട്ടിക്സിന് 20 കോടിയുടെ നിക്ഷേപം

    തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ജെന്‍റോബോട്ടിക്സ് 20 കോടിരൂപയുടെ നിക്ഷേപം നേടി. ചെന്നൈ ആസ്ഥാനമായ ആഗോള ടെക്നോളജി സ്ഥാപനം സോഹോ കോര്‍പ്പറേഷനാണ് മാന്‍ഹോള്‍ വൃത്തിയാക്കുന്ന ബാന്‍ഡിക്കൂട്ട് റോബോട്ട് വികസിപ്പിച്ച് രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ മാതൃകയായ ജെന്‍റോബോട്ടിക്സില്‍ നിക്ഷേപിച്ചത്.മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് മനുഷ്യരെ ഉപയോഗിക്കുന്ന നിലവിലുള്ള ഹാനികരമായ രീതി ഇന്ത്യയില്‍ നിന്നു അവസാനിപ്പിക്കുന്നതിനും വാതക-എണ്ണ-ശുചീകരണ മേഖലകളിലെ തൊഴിലാളികള്‍ക്ക് സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതിനും തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെന്‍റോബോട്ടിക്സിന് ഈ നിക്ഷേപം സഹായകമാകും.മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിന് ലോകത്താദ്യമായി വികസിപ്പിച്ച…

  • കര്‍ണാടകയിലും തെലങ്കാനയിലും നിക്ഷേപവുമായി ലുലു

    കര്‍ണാടകയിലും തെലങ്കാനയിലും നിക്ഷേപവുമായി ലുലു

    കര്‍ണാടകയിലും തെലങ്കാനയിലും വന്‍ നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്. കര്‍ണാടകയില്‍ 2,000 കോടി രൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ലുലു ഗ്രൂപ്പ് കര്‍ണാടക സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്‍യുഇഎഫ്) കോണ്ഫറന്‍സില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സാന്നിധ്യത്തില്‍ ലുലു ഗ്രൂപ്പുമായി 2,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള ധാരണാപത്രത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഒപ്പുവെച്ചു. അതേസമയം ലുലു ഗ്രൂപ്പ് തെലങ്കാനയിലും നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിനും തമിഴ്നാടിനും പുറമെ ദക്ഷിണേന്ത്യന്‍…

  • ബിവറേജുകളെല്ലാം ഇനി മദ്യ സൂപ്പര്‍മാര്‍ക്കറ്റുകള്‍

    ബിവറേജുകളെല്ലാം ഇനി മദ്യ സൂപ്പര്‍മാര്‍ക്കറ്റുകള്‍

    തിരുവനന്തപുരം: മുഴുവന്‍ ബിവറേജസ്​ കോര്‍പറേഷന്‍ (ബെവ്​കോ) ഔട്ട്​ലെറ്റുകളും പ്രീമിയമാക്കുന്നു. നിലവിലെ ഔട്ട്​ലെറ്റുകള്‍ മുഴുവനും ആഗസ്റ്റ്​​ ഒന്നിനകം പ്രീമിയം ഷോപ്പുകളാക്കാന്‍​ ബെവ്​കോ എം.ഡി നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയാല്‍ റീജനല്‍ മാനേജര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ്​ എം.ഡിയുടെ മുന്നറിയിപ്പ്​. പുതിയ മദ്യനയത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത്​ 68 പുതിയ മദ്യവില്‍പനശാലകള്‍ ആരംഭിക്കാന്‍ കഴിഞ്ഞദിവസം ഉത്തരവായിരുന്നു. ഇവയെല്ലാം പ്രീമിയം ഷോപ്പുകളാണ്. മഴയത്തും വെയിലത്തും ക്യൂ നിന്ന്​ മദ്യം വാങ്ങുന്നത്​ ഗതാഗതപ്രശ്നങ്ങള്‍ ഉള്‍പ്പെടെ സൃഷ്ടിച്ചത്​ കോടതി വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. പ്രീമിയം ഔട്ട്​ലെറ്റുകള്‍ക്കുപുറമെ ഓണ്‍ലൈന്‍ സംവിധാനവും…

  • 2010ല്‍ 10000 രൂപയ്ക്ക് 885 റിയാല്‍ വേണം ഇപ്പോള്‍ 485 റിയാല്‍ മതി; പ്രവാസികള്‍ ആഹ്ലാദത്തില്‍

    2010ല്‍ 10000 രൂപയ്ക്ക് 885 റിയാല്‍ വേണം ഇപ്പോള്‍ 485 റിയാല്‍ മതി; പ്രവാസികള്‍ ആഹ്ലാദത്തില്‍

    റിയാദ്: പണപ്പെരുപ്പം ഇന്ത്യയില്‍ വര്‍ധിച്ചതും ഡോളര്‍ ശക്തമായതും പ്രവാസികള്‍ക്ക് ഗുണമായി. അഞ്ചു വര്‍ഷത്തിനിടെ സൗദി റിയാലിന് രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് രൂപയുടെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്.പത്തുവര്‍ഷത്തിനിടെ 10 രൂപയുടെയും. അതായത് 2010ല്‍ ഇന്ത്യയുടെ 10000 രൂപ വാങ്ങണമെങ്കില്‍ 850 റിയാല്‍ മുതല്‍ 885 റിയാല്‍ വരെ വേണമായിരുന്നു. എന്നാല്‍ 2022 ആയപ്പോള്‍ 486 റിയാല്‍ മതി.നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് 10000 രൂപയ്ക്ക് 600 റിയാലില്‍ അധികം വേണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 480 റിയാല്‍ മതി.വായ്പ എടുത്തവര്‍ക്ക്…

  • സൗദിയില്‍ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ലെവി രണ്ടു ഘട്ടങ്ങളായി

    സൗദിയില്‍ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ലെവി രണ്ടു ഘട്ടങ്ങളായി

    റിയാദ്: സൗദിയില്‍ വീട്ടുഡ്രൈവര്‍മാര്‍ക്കും ലെവി ബാധകമാകും. രണ്ട് ഘട്ടങ്ങളായാണ് ലെവി നടപ്പാക്കുക. ആദ്യഘട്ടത്തില്‍ നാളെമുതല്‍ പുതുതായി വരുന്ന തൊഴിലാളികള്‍ക്കാണ് ലെവി ഈടാക്കുന്നത്.9600 റിയാലാണ് ലെവി തുക. നേരത്തെ മറ്റിതര ജോലിക്കാര്‍ക്ക് ലെവി ഈടാക്കിയിരുന്നുവെങ്കിലും ഇതാദ്യമായാണ് സൗദിയില്‍ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ലെവി നടപ്പാക്കുന്നത്. ഒരു സ്വദേശി പൗരന്റെ കീഴില്‍ നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ടെങ്കില്‍ കൂടുതലുള്ള ഓരോ തൊഴിലാളിക്കും ലെവി നല്‍കണം. 600 റിയാലാണ് ലെവി തുക. ഇന്ത്യയിലെ 12000 രൂപയില്‍ അധികം വരും.അടുത്തവര്‍ഷം ശവ്വാല്‍ 21മുതല്‍…

  • വിമാനം പറത്താന്‍ വനിതാജീവനക്കാര്‍ മാത്രം മതിയെന്ന് സൗദി തെളിയിച്ചു

    വിമാനം പറത്താന്‍ വനിതാജീവനക്കാര്‍ മാത്രം മതിയെന്ന് സൗദി തെളിയിച്ചു

    റിയാദ്: പൂര്‍ണമായും വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തി സൗദിയില്‍ ആദ്യത്തെ ആഭ്യന്തര വിമാനം പറന്നുയര്‍ന്നു. സൗദിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ലൈഡീല്‍ വിമാനമാണ് തലസ്ഥാനമായ റിയാദില്‍ നിന്ന് ജിദ്ദയിലേയ്ക്ക് വനിതാ ജീവനക്കാരുമായി സര്‍വീസ് നടത്തിയത്. ഏഴംഗ ക്രൂവില്‍ ഫസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെ എല്ലാവരും വനിതകളായിരുന്നു. ക്രൂ അംഗങ്ങളില്‍ ഭൂരിഭാഗവും സൗദി സ്വദേശിനികളായിരുന്നു എന്ന് ഫ്‌ലൈഡീല്‍ വക്താവ് ഇമാദ് ഇസ്‌കന്ദറാണി പറഞ്ഞു. ക്യാപ്റ്റന്‍ വിദേശ വനിതയായിരുന്നു.രാജ്യത്തെ ശാക്തീകരണത്തിനുള്ള ഒരു നാഴികക്കല്ലാണ് ഇതെന്ന് വിമാനത്തിന്റെ ആദ്യ ദൗത്യം പൂര്‍ത്തിയാക്കിയതിനു ശേഷം എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍…

  • സൗദിയില്‍ പ്രീമിയം ഇഖാമ സ്വന്തമാക്കാന്‍ ഇക്കാര്യങ്ങള്‍ അറിയൂ
  • റിയാദ് മെട്രോ; മൂന്നു മാസത്തിനകം സര്‍വീസ് തുടങ്ങും

    റിയാദ്: റിയാദ് മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തീകരണത്തിലേക്ക്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് മെട്രോയില്‍ യാത്ര ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ സിവില്‍ ജോലികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. നിര്‍മാണവുമായി ബന്ധപ്പെട്ട മൊത്തം പ്രവൃത്തികളുടെ 92 ശതമാനവും ഇതിനകം പൂര്‍ത്തിയായതായും റിയാദ് റോയല്‍ കമ്മീഷന്‍ അറിയിച്ചു. ഇതിനകം 180 ട്രെയിനുകള്‍ പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിക്കഴിഞ്ഞു. ഇവയുടെ പരീക്ഷണ ഓട്ടങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും റിയാദ് റോയല്‍ കമ്മീഷന്‍ ഉപദേഷ്ടാവ് ഹുസ്സം അല്‍ ഖുറൈശി അറിയിച്ചു. പദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണ ട്രെയിനുകളിലൊന്നില്‍ പരിശോധന നടത്തിയ…