Category: News

  • കേരളത്തിലെ ആദ്യത്തെ പാരാ സെയ്ലിംഗ് കോവളത്ത്

    കേരളത്തിലെ ആദ്യത്തെ പാരാ സെയ്ലിംഗ് കോവളത്ത്

    തിരുവനന്തപുരം:  കോവളം ഹവ്വാ ബീച്ച് കേന്ദ്രമാക്കി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ പാരാ സെയ് ലിംഗിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പാരാ സെയ് ലിംഗ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ അന്തര്‍ദേശീയ ബീച്ച് ടൂറിസം കേന്ദ്രമായ കോവളത്തെ വാട്ടര്‍ സ്പോര്‍ട്ട് ടൂറിസത്തിന് പ്രാധാന്യമേറും. കേരളത്തെ അഡ്വഞ്ചര്‍ ടൂറിസം ഹബ്ബായി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഊര്‍ജ്ജമേകുമെന്നും ഹവ്വാ ബീച്ചില്‍ നടന്ന ചടങ്ങില്‍ മന്ത്രി പറഞ്ഞു. ഗോവയില്‍ നിര്‍മ്മിച്ച വിഞ്ച് പാരാസെയില്‍ ബോട്ടാണ് ബോണ്ട് അഡ്വഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഒരുക്കുന്ന കോവളത്തെ…

  • കെഎഫ്‌സിയില്‍ ഇനിമുതല്‍ നിക്ഷേപം സ്വീകരിക്കും

    കെഎഫ്‌സിയില്‍ ഇനിമുതല്‍ നിക്ഷേപം സ്വീകരിക്കും

    കൂടുതല്‍ വായ്പ പദ്ധതികളുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെ അടിമുടി ഉടച്ചു വാര്‍ക്കുന്നു. സംരംഭകര്‍ക്ക് കൂടുതല്‍സഹായകരമായ വായ്പ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന സ്ഥാപനമായി മാറ്റുകയാണ് ലക്ഷ്യം. കെഎഫ്‌സി 1951ലെ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ആക്ടിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പകരം സംസ്ഥാന സര്‍ക്കാരിന്റെ നിയമത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായി പുനസംഘടിപ്പിക്കും.റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ ഡിപ്പോസിറ്റ് സമാഹരിക്കുന്ന ധനകാര്യ സ്ഥാപനമായി മാറ്റുകയും ചെയ്യും. രാജ്യത്ത് ഏറ്റവും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ധനകാര്യ സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്ന് മന്ത്രി…

  • 10 വര്‍ഷത്തിനുള്ളില്‍ 438 ലക്ഷം കോടി രൂപയുടെ നിക്ഷേപാവസരം സൃഷ്ടിക്കുമെന്ന് സൗദി കിരീടാവകാശി

    10 വര്‍ഷത്തിനുള്ളില്‍ 438 ലക്ഷം കോടി രൂപയുടെ നിക്ഷേപാവസരം സൃഷ്ടിക്കുമെന്ന് സൗദി കിരീടാവകാശി

    റിയാദ്: വരുന്ന 10 വര്‍ഷത്തിനകം ആറ് ട്രില്യന്‍ ഡോളറി(ഏകദേശം 438 ലക്ഷം കോടി രൂപ)ന്റെ നിക്ഷേപാവസരം സൗദിയില്‍ സൃഷ്ടിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മന്‍ ബിന്‍ സല്‍മാന്‍. ലോക സാമ്പത്തിക ഫോറത്തിന്റെ ചര്‍ച്ചാ സെക്ഷനില്‍ പങ്കെടുത്തുകൊണ്ടാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്. 36 രാജ്യങ്ങളിലെ 160 പ്രമുഖരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.സൗദി വിഷന്‍ 2030ലെ മൂന്നു ട്രില്യന്‍ ഡോളറിന്റെ പദ്ധതികള്‍ ഉള്‍പ്പെടെയാണിത്. ഇതില്‍ 85 ശതമാനം പദ്ധതികളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പബ്ലിക് ഇന്‍വെസ്റ്റ് ഫണ്ടിന്റെ നിക്ഷേപത്തിലും സൗദിയിലെ സ്വകാര്യമേഖലയുടെ ധനപങ്കാളിത്തത്തിലുമാണു…

  • സൗദി ഉടമസ്ഥതയിലുള്ള കമ്പനികളുടെ നടത്തിപ്പിനു വിദേശികള്‍ക്ക് അനുമതി

    റിയാദ് : സൗദി ഉടമസ്ഥതയിലുള്ള കമ്പനികളുടെ നടത്തിപ്പിനു വിദേശികള്‍ക്ക് അനുമതി നല്‍കാന്‍ സൗദി അറേബ്യ തീരുമാനിച്ചു.ഒരു വിദേശിക്ക് സൗദി കമ്പനി കൈകാര്യം ചെയ്യുന്നതിനോ ജുഡീഷ്യല്‍ ഉത്തരവിലൂടെ സൗദി പൗരന്റെ അധികാരങ്ങള്‍ കൈമാറുന്നതിനോ അനുവാദമില്ലെന്ന മുന്‍ മന്ത്രിസഭാ തീരുമാനം നീതിന്യായ മന്ത്രാലയം റദ്ദാക്കി. ഈ വിഷയം പഠിക്കാന്‍ വാണിജ്യ മന്ത്രാലയം രൂപീകരിച്ച ഒരു വര്‍ക്കിംഗ് ടീം നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സൗദി കമ്ബനികളുടെ മാനേജര്‍മാരായി വിദേശികളെ നിയമിക്കുന്നതിലും അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നതിലും എതിര്‍പ്പില്ലെന്ന നിഗമനത്തിലെത്തിയതിനെ തുടര്‍ന്നാണ് സുപ്രധാന…

  • വ്യവസായങ്ങൾക്കും സ്റ്റാർട്ട് അപ്പുകൾക്കും സഹായമായി കൊച്ചിയിലെ സൂപ്പർ ഫാബ് ലാബ്

    by

    in

    കൊച്ചി: ചെറുകിട വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഏറെ ഗുണകരമായതും ഹാർഡ്‌വെയർ മേഖലയ്ക്ക് വമ്പൻ കുതിച്ചുചാട്ടം നൽകുന്നതുമായ സൂപ്പർ ഫാബ് ലാബിന്റെ പ്രവർത്തനം കേരളത്തിൽ സജീവമായി. യുഎസിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സഹകരണത്തോടെ ‘കേരള സ്റ്റാർട്ടപ്പ് മിഷൻ’ ആണ് കൊച്ചിയിലെ സൂപ്പർ ഫാബ് ലാബ് തുടങ്ങിയിരിക്കുന്നത്. അമേരിക്കയ്ക്ക് പുറത്ത് എം.ഐ.ടി നിർമ്മിക്കുന്ന ആദ്യത്തെ സൂപ്പർ ഫാബ് ലാബ് ആണ് കൊച്ചിയിലേത്.കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിലെ 10,000 ചതുരശ്ര അടി സ്ഥലത്ത് ഏഴു കോടിയിലേറെ രൂപയുടെ അത്യാധുനിക യന്ത്രങ്ങളാണു ഇതിനായി…

  • വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ പഴയ പിഴയില്ല

    വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ പഴയ പിഴയില്ല

    സ്വകാര്യവാഹനങ്ങളുടെ കാലാവധി കഴിഞ്ഞ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള പിഴത്തുക കുറക്കുന്നു.ഇതുസംബന്ധിച്ച് ശുപാര്‍ശകള്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര മോട്ടോര്‍ വാഹനവകുപ്പിന് നല്‍കിയിട്ടുണ്ട്. റദ്ദാകുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് പിഴയീടാക്കുന്നതും അവസാനിപ്പിക്കും.എല്ലാ വാഹനങ്ങള്‍ക്കും പരമാവധി 300 രൂപയാകും പുതുക്കിയ പിഴത്തുക. നിലവില്‍ നാലുചക്ര വാഹനങ്ങള്‍ക്ക് 500 രൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 300 രൂപയുമാണ് ഒരുമാസത്തേക്കുള്ള പിഴയായി ഈടാക്കുന്നത്.ഒപ്പം ഹെവി ലൈസന്‍സ് നിയമങ്ങളിലും മാറ്റംവരുത്തും.ഹെവി ലൈസന്‍സ് പുതുക്കാത്തത് ചൂണ്ടിക്കാട്ടി സ്വകാര്യ ലൈസന്‍സ് പുതുക്കുന്നത് ഇനി മുതല്‍ തടയേണ്ടതില്ലെന്നാണ് തീരുമാനം. പിഴത്തുക കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്…

  • ആപ്പ് വഴി വസ്ത്രത്തിന്റെ അളവെടുത്തു തുന്നി വീട്ടിലെത്തിക്കും; ലീഐടി നല്‍കുന്നത് പുതിയ സാങ്കേതിക വിദ്യ

    ആപ്പ് വഴി വസ്ത്രത്തിന്റെ അളവെടുത്തു തുന്നി വീട്ടിലെത്തിക്കും; ലീഐടി നല്‍കുന്നത് പുതിയ സാങ്കേതിക വിദ്യ

    കോഴിക്കോട്: വസ്ത്ര രൂപകല്‍പനാ രംഗത്തെ വിപ്ലകരമായ മാറ്റം ലക്ഷ്യം വയ്ക്കുന്ന പ്രമുഖ ഐടി സ്ഥാപനമായ ലീഐടി ടെക്നോഹബ് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി. 2014 മുതല്‍ ഗള്‍ഫ് മേഖലയില്‍ സജീവമായ സോഫ്റ്റ് വെയര്‍ കമ്പനിയാണ് കോഴിക്കോട് സൈബര്‍ പാര്‍ക്കിലെത്തുന്നത്. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ നിരീഷ് സി കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള തയ്യല്‍ക്കാരുടെ കൂട്ടായ്മയാണ് ലീഐടി മുന്നോട്ടു വയ്ക്കുന്നതെന്ന് കമ്പനി ഡയറക്ടര്‍ ഷഫീഖ് പാറക്കുളത്ത് പറഞ്ഞു. വ്യക്തികള്‍ക്കോ വാണിജ്യ സ്ഥാപനങ്ങള്‍ക്കോ ലീഐടിയുടെ ഊപാക്സ് എന്ന ഈ…

  • സൗദിയില്‍ വാട്‌സാപ്പ് കോളുകള്‍ക്ക് അനുമതി

    സൗദിയില്‍ വാട്‌സാപ്പ് കോളുകള്‍ക്ക് അനുമതി

    റിയാദ്: സൗദിയില്‍ വാട്‌സാപ്പ് കോളുകള്‍ക്ക് അനുമതി. ഇതോടെ നാട്ടിലേക്ക് ഫോണ്‍ ചെയ്യുന്നവരില്‍ അധികവും വാട്‌സാപ്പ് കോളുകളിലേക്ക് മാറി.നേരത്തെ വാട്‌സാപ്പ് കോളുകള്‍ക്ക് സൗദിയില്‍ വിലക്കുണ്ടായിരുന്നു. യു.എ.ഇയിലും വാട്‌സാപ്പ് കോളിന് നിരോധനമുണ്ടെങ്കിലും ഉടനെ നിരോധനം മാറ്റുമെന്നും അറിയുന്നു. വാട്‌സാപ്പ്, ഫേസ് ടൈം തുടങ്ങിയവയില്‍ വോയ്‌സ് കോളിനുള്ള വിലക്ക് നീക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.180ഓളം രാജ്യങ്ങളിലായി ഏകദേശം രണ്ട് ബില്ലിയനിലധികം പേര്‍ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഇന്‍സ്റ്റന്റ് മെസ്സേജിങ് ആപ്പ് ആണ് വാട്സ്ആപ്പ്. ടെലിഗ്രാം, വീ ചാറ്റ്, സ്‌നാപ്ചാറ്റ് തുടങ്ങിയ എതിരാളികളുണ്ടെങ്കിലും…

  • ഇനി സ്ഥലം മാറുമ്പോള്‍ വീടും കൊണ്ടുപോകാം

    ഇനി സ്ഥലം മാറുമ്പോള്‍ വീടും കൊണ്ടുപോകാം

    by

    in

    ഇനി സ്ഥലം മാറുമ്പോള്‍ വീടും കൊണ്ടുപോകാം. ലാ​ത്വി​യ​ന്‍ സ്റ്റാ​ര്‍​ട്ട​പ്പാ​യ ബ്രെ​റ്റ് ഹാ​യ്സാ​ണ് പു​തി​യ രീ​തി​യി​ലു​ള്ള വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​നു പി​ന്നി​ല്‍. ക്രോ​സ്-​ലാ​മി​നേ​റ്റ​ഡ് ത​ടി ഉ​പ​യോ​ഗി​ച്ചാ​ണ് വീ​ട് നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന​ത്. എ​ട്ട് ആ​ഴ്ച​യെ​ടു​ത്തു വീ​ടു നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍. ഇ​തി​ന് സ്ഥി​ര​മാ​യ ഒ​രു അ​ടി​ത്ത​റ ഇ​ല്ല. 240 മു​ത​ല്‍ 520 ച​തു​ര​ശ്ര മീ​റ്റ​ര്‍ വ​രെ വ​ലു​പ്പ​ത്തി​ലു​ള്ള​താ​ണ് അ​ത്. മ​ട​ക്കാ​വു​ന്ന വീ​ടു​ക​ള്‍ എ​വി​ടെ വേ​ണ​മെ​ങ്കി​ലും സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കാ​ന്‍ ക​ഴി​യും. ഒ​രു ചെ​റി​യ ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ച്‌ 3-4 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ എ​വി​ടെ​യും ഇ​ത് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യു​ക​യു​മാ​കാം. വീ​ടു​ക​ളി​ലെ​ല്ലാം ഇ​ല​ക്‌ട്രി​ക്…

  • കേരളം നിര്‍മിച്ച ഓട്ടോയ്ക്ക് നേപ്പാളില്‍ വന്‍ ഡിമാന്‍ഡ്‌

    കേരളം നിര്‍മിച്ച ഓട്ടോയ്ക്ക് നേപ്പാളില്‍ വന്‍ ഡിമാന്‍ഡ്‌

    നേപ്പാളിലെ നിരത്തുകള്‍ കീഴടക്കി കേരളത്തിന്റെ സ്വന്തം ഇലക്‌ട്രിക് ഓട്ടോ നീം ജി മുന്നോട്ട്. സംസ്ഥാന പൊതുമേഖലാ സ്ഥാപനം കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോ ഒക്ടോബറിലാണ് നേപ്പാളിലേക്ക് കയറ്റി അയച്ചത്. നടപടിക്രമങ്ങള്‍ എല്ലാം തീര്‍ത്ത് കഴിഞ്ഞ ദിവസമാണ് നീം ജി നേപ്പാളില്‍ ലോഞ്ച് ചെയ്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നഷ്ടത്തിലേക്ക് കൂപ്പുകുത്തി അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്ഥാപനം ഇ‑ഓട്ടോ നിര്‍മ്മാണത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. പൊതുമേഖലയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കിയ ആധുനികവല്‍ക്കരണവും വൈവിധ്യവല്‍ക്കരണവും ഫലപ്രദമായതിന്…