Category: News

  • കാരവന്‍ ടൂറിസത്തില്‍ സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് ഭാരത് ബെന്‍സ്

    കാരവന്‍ ടൂറിസത്തില്‍ സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ത്ത് ഭാരത് ബെന്‍സ്

    തിരുവനന്തപുരം: കേരളം നടപ്പാക്കുന്ന പങ്കാളിത്തസൗഹൃദ കാരവന്‍ ടൂറിസം പദ്ധതിയായ ‘കാരവന്‍ കേരള’യുമായി കൈകോര്‍ത്ത് വാഹന നിര്‍മാതാക്കളായ ഭാരത്ബെന്‍സ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവന്‍ സംസ്ഥാനത്ത് പുറത്തിറക്കി. സുഗമമായ യാത്രയ്ക്കും സുഖപ്രദമായ താമസത്തിനുമുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ടൂറിസ്റ്റ് കാരവന്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസും ഗതാഗത മന്ത്രി ആന്‍റണി രാജുവും ചേര്‍ന്നാണ് പുറത്തിറക്കിയത്. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി പ്രയോജനപ്പെടുത്താനുള്ള കേരള ടൂറിസത്തിന്‍റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് കാരവന്‍ ടൂറിസമെന്ന് മന്ത്രി പി.എ മുഹമ്മദ്…

  • മലയാളി സ്റ്റാര്‍ട്ടപ്പില്‍753 കോടി രൂപയുടെ ആഗോള നിക്ഷേപം

    മലയാളി സ്റ്റാര്‍ട്ടപ്പില്‍753 കോടി രൂപയുടെ ആഗോള നിക്ഷേപം

    തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ് യുഎം) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന  ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് ‘ഓപ്പണ്‍’-ന് 753  കോടി രൂപയുടെ (നൂറ് മില്യണ്‍ ഡോളര്‍) ആഗോള നിക്ഷേപം ലഭിച്ചു.  ഗൂഗിള്‍ ഉള്‍പ്പെടെയുള്ള ആഗോള പ്രശസ്ത സ്ഥാപനങ്ങളാണ് നിക്ഷേപം നടത്തിയത്. ആകെ 137 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപം ഓപ്പണ്‍ നേടിയിട്ടുണ്ട്. ചെറുകിട-ഇടത്തരം വ്യവസായങ്ങളെ ലക്ഷ്യമാക്കിയ നൂതന ബാങ്കിംഗ് പ്ലാറ്റ് ഫോമായ ഓപ്പണ്‍ സീരീസ് സി റൗണ്ടിലാണ് 100 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപം നേടിയത്. സിംങ്കപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെമാസെക്ക് ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി…

  • ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് 10,000 രൂപപലിശരഹിത വായ്പ- സര്‍ക്കാര്‍ ഉത്തരവിറങ്ങി

    ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് 10,000 രൂപപലിശരഹിത വായ്പ- സര്‍ക്കാര്‍ ഉത്തരവിറങ്ങി

    തിരുവനന്തപുരം: കൊവിഡ് മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായ വായ്പാപദ്ധതി അംഗീകരിച്ച് ഉത്തരവിറങ്ങിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവര്‍ക്ക് 10,000 രൂപ വരെ പലിശ-ഈട് രഹിത വായ്പ നല്‍കുന്നതാണ് റിവോള്‍വിംഗ് ഫണ്ട് എന്ന പദ്ധതി. തുടക്കത്തില്‍ പത്ത് കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഉത്തരവാദിത്ത ടൂറിസം മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. റിവോള്‍വിംഗ് ഫണ്ട് പ്രകാരം ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും അംഗീകൃത…

  • സിമന്റ് വില വർധിപ്പിക്കേണ്ടിവരുമെന്ന് നിർമ്മാതാക്കൾ

    സിമന്റ് വില വർധിപ്പിക്കേണ്ടിവരുമെന്ന് നിർമ്മാതാക്കൾ

    സിമന്റ് വില ചാക്കിന് 60 രൂപ വരെ വർധിപ്പിക്കേണ്ടി വരുമെന്ന് സിമന്റ് നിർമ്മാതാക്കളുടെ സംഘടന. പെറ്റ് കോക്ക് ലഭ്യമല്ലാത്തതും ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ അനിയന്ത്രിതമായ വിലവർധനയുമാണ് സിമന്റിന്റെ വിലക്കയറ്റത്തിന് കാരണമെന്ന് സൗത്ത് ഇന്ത്യൻ സിമന്റ് മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും പെന്നാ സിമന്റ്സ് ഡയറക്ടറുമായ കൃഷ്ണ ശ്രീവാസ്തവ അറിയിച്ചു. ഇന്ധനവില ഇനിയും കൂടിയാൽ ഭാവികാര്യങ്ങൾ ഇപ്പോൾ പ്രവചിക്കാൻ പറ്റാത്ത അവസ്ഥയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. 

  • ഇന്ത്യയിലെ വിമാന സര്‍വീസുകളില്‍ പകുതിയില്‍ അധികവും ഇനി ടാറ്റ കൈകാര്യം ചെയ്യും

    ഇന്ത്യയിലെ വിമാന സര്‍വീസുകളില്‍ പകുതിയില്‍ അധികവും ഇനി ടാറ്റ കൈകാര്യം ചെയ്യും

    ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ കൂടി ടാറ്റ സ്വന്തമാക്കിയതോടെ ഇന്ത്യയിലെ വിമാന സര്‍വീസുകളില്‍ പകുതിയിലധികവും ടാറ്റ കമ്പനികള്‍ സ്വന്തമാക്കും. എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, വിസ്താര എന്നീ കമ്പനികള്‍ ടാറ്റ നിയന്ത്രണത്തിലാണ്. ഇതോടെ ഇന്ത്യയുടെ ആകാശത്ത് കൂടി പറക്കുന്ന വിമാനങ്ങളില്‍ പകുതിയിലധികവും ടാറ്റയുടെ സ്വന്തമാകും.എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ സാറ്റ്‌സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് എന്നിവയുടെ 50 ശതമാനം ഓഹരികളുമാണ് ടാറ്റ സണ്‍സ് ഗ്രൂപ്പിന് ലഭിക്കുക. എയര്‍ ഇന്ത്യ വില്പന വഴി 2700…

  • ഖത്തര്‍ എയര്‍വെയ്സ് ഹോളിഡേയ്സ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു

    ഖത്തര്‍ എയര്‍വെയ്സ് ഹോളിഡേയ്സ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു

    by

    in

    ദോഹ: ഖത്തര്‍ എയര്‍വെയ്സ് ഹോളിഡേയ്സ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഖത്തറില്‍ താമസിക്കുന്ന വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ പൗരന്മാരെയും താമസക്കാരെയും ലക്ഷ്യമിട്ടാണ് ഖത്തര്‍ എയര്‍വെയ്സ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവുകളുമുണ്ട്. യാത്ര പുറപ്പെടുന്നതിന് മുമ്ബുള്ള പി.സി.ആര്‍ പരിശോധനയില്‍ നിന്നും രാജ്യത്തേയ്ക്ക് മടങ്ങിവന്നതിനു ശേഷമുള്ള ക്വാറന്റൈനില്‍ നിന്നും ഇവരെ ഒഴിവാക്കി. ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇറ്റലി, യുകെ, തുര്‍ക്കി, ഒമാന്‍, ജോര്‍ജിയ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ് ഈ പ്രത്യേക പാക്കേജുകള്‍. വിമാന ടിക്കറ്റിനൊപ്പം ഹോട്ടല്‍ ബുക്കിങ്ങും പാക്കേജിന്റെ…

  • പത്ത് ക്ഷീര സംഘങ്ങള്‍ക്ക് ഐഎസ്ഒ അംഗീകാരം

    തിരുവനന്തപുരം: സംസ്ഥാനത്ത് പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതില്‍ മില്‍മ നിര്‍ണായക പങ്ക് വഹിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരം മേഖലസഹകരണ  ക്ഷീരോല്‍പ്പാദക യൂണിയന്‍റെ  (ടിആര്‍സിഎംപിയു-മില്‍മ) കീഴിലുള്ള പത്ത് പ്രാഥമിക ക്ഷീര സഹകരണസംഘങ്ങള്‍ക്ക്  ഐഎസ്ഒ 22000 2018  അംഗീകാരം ലഭിച്ചതിന്‍റെ പ്രഖ്യാപനവും സാക്ഷ്യപത്ര വിതരണവും നടത്തുകയായിരുന്നു അദ്ദേഹം. ക്ഷീരോത്പാദന സഹകരണ സംഘങ്ങളില്‍ സ്ത്രീകളുടെ കൂട്ടായ്മ മികച്ചതാണ്. ഉപജീവനത്തിലൂടെ സ്ത്രീശാക്തീകരണത്തിന് ആക്കംകൂട്ടുന്നതില്‍ മില്‍മയുടെ പങ്കാളിത്തം നിസ്തുലമാണ്. അംഗീകാരം ഏറ്റുവാങ്ങാന്‍ മൂന്ന് സംഘങ്ങളില്‍ നിന്നും സ്ത്രീ പ്രതിനിധികള്‍ എത്തിയത് ശ്രദ്ധേയമാണെന്നും രാജ്ഭവനില്‍ നടന്ന…

  • ലോകത്തെ മികച്ച മൂന്നാമത്തെ ടെലിഫോണ്‍ ബ്രാന്‍ഡായി ജിയോ

    ലോകത്തെ മികച്ച മൂന്നാമത്തെ ടെലിഫോണ്‍ ബ്രാന്‍ഡായി ജിയോ

    മുംബൈ: ലോകത്തെ കരുത്തുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ റിലയന്‍സ് ജിയോ അഞ്ചാമത് എത്തിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ മൂന്നാമത്തെയും ടെലികോം കമ്പനിയായി ജിയോ മാറിയെന്ന് റിലയന്‍സ് വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയുണ്ടായി. ബ്രാന്‍ഡ് ഫിനാന്‍സ് ഗ്ലോബല്‍ 500 പട്ടികയില്‍ ജിയോ അഞ്ചാമത് എത്തുകയുണ്ടായി. നൂറില്‍ 91.7 ബിഎസ്‌ഐ സ്‌കോര്‍ നേടിയാണ് ജിയോ നേട്ടം സ്വന്തമാക്കിയതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുകയുണ്ടായി. 40 കോടി ഉപയോക്താക്കളാണ് ഇപ്പോള്‍ ജിയോക്ക് ഉള്ളത്. ചൈനീസ് ആപ്പ് ആയ വീ ചാറ്റ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 95.4…

  • ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നത് സൗദി അറേബ്യയില്‍ നിന്ന്

    ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നത് സൗദി അറേബ്യയില്‍ നിന്ന്

    2020 ല്‍ ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്ത രാജ്യം സൗദി അറേബ്യയെന്ന് കണക്ക്. മുമ്പ് റഷ്യയായിരുന്നു ചൈനയില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്.ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാണ്.ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. കൊറോണ വേളയില്‍ കൂടുതല്‍ എണ്ണ ഇറക്കാന്‍ ചൈന ആശ്രയിച്ചത് സൗദിയെ ആണ്. ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറക്കുമതി ചെയ്തത്. 2019ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 1.9 ശതമാനം…

  • ബിഗ് ബാസ്‌ക്കറ്റിന്റെ 60 ശതമാനം ഓഹരികളും ടാറ്റ ഗ്രൂപ്പിലേക്ക്

    ഓണ്‍ലൈന്‍ പലചരക്ക് പ്ലാറ്റ്‌ഫോമായ ബിഗ് ബാസ്‌ക്കറ്റില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. 200-250 ദശലക്ഷം ഡോളര്‍ നിക്ഷേപത്തിനാണ് ടാറ്റ ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നെങ്കിലും ഇപ്പോഴാണ് അന്തിമഘട്ടത്തിലെത്തിയത്. മൊത്തത്തില്‍, ടാറ്റയ്ക്ക് ബിഗ് ബാസ്‌ക്കറ്റിലേക്കുള്ള പ്രാഥമിക, ദ്വിതീയ ഓഹരി വില്‍പ്പനയില്‍ ഏകദേശം 1.3 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ കഴിയും. കമ്പനിയ്ക്കുള്ള 60 ശതമാനം ഓഹരികളുടെ മൂല്യമാണിത്.ടാറ്റ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റ സണ്‍സാണ് ഓണ്‍ലൈന്‍ പലചരക്ക് രംഗത്തേക്ക് കാലെടുത്തുവയ്ക്കുന്നത്.