ഖത്തര്‍ എയര്‍വെയ്സ് ഹോളിഡേയ്സ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു

ദോഹ: ഖത്തര്‍ എയര്‍വെയ്സ് ഹോളിഡേയ്സ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ഖത്തറില്‍ താമസിക്കുന്ന വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ പൗരന്മാരെയും താമസക്കാരെയും ലക്ഷ്യമിട്ടാണ് ഖത്തര്‍ എയര്‍വെയ്സ് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇവര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവുകളുമുണ്ട്. യാത്ര പുറപ്പെടുന്നതിന് മുമ്ബുള്ള പി.സി.ആര്‍ പരിശോധനയില്‍ നിന്നും രാജ്യത്തേയ്ക്ക് മടങ്ങിവന്നതിനു ശേഷമുള്ള ക്വാറന്റൈനില്‍ നിന്നും ഇവരെ ഒഴിവാക്കി.

ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇറ്റലി, യുകെ, തുര്‍ക്കി, ഒമാന്‍, ജോര്‍ജിയ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ് ഈ പ്രത്യേക പാക്കേജുകള്‍. വിമാന ടിക്കറ്റിനൊപ്പം ഹോട്ടല്‍ ബുക്കിങ്ങും പാക്കേജിന്റെ ഭാഗമായി ഉണ്ടാവും.