ഡ്രൈവര്‍മാരുടെ പെണ്‍മക്കള്‍ക്ക്‌ മഹീന്ദ്ര സാരഥി അഭിയാന്‍ വഴി സ്‌കോളര്‍ഷിപ്പ്‌

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ മഹീന്ദ്ര ട്രക്ക്‌ ആന്‍ഡ്‌ ബസ്‌ ഡിവിഷന്‍ (എം.ടി.ബി.ഡി) ട്രക്ക്‌ ഡ്രൈവര്‍മാരുടെ പെണ്‍മക്കള്‍ക്ക്‌ മഹീന്ദ്ര സാരഥി അഭിയാന്‍ വഴി സ്‌കോളര്‍ഷിപ്പ്‌ നല്‍കും.

2024 സാമ്ബത്തിക വര്‍ഷത്തില്‍ പത്താം ക്ലാസ്‌ വിജയിക്കുകയും തുടര്‍ വിദ്യാഭ്യാസം നേടുകയും ചെയ്യുന്ന അര്‍ഹരായ 1100 ട്രക്ക്‌ ഡ്രൈവര്‍മാരുടെ പെണ്‍മക്കള്‍ക്കാണ്‌ ഇത്തവണ 10,000 രൂപയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുക. തെരഞ്ഞെടുക്കപ്പെട്ട ഓരോ പെണ്‍കുട്ടിയുടെയും അക്കൗണ്ടിലേക്ക്‌ നേരിട്ടാണ്‌ പണം കൈമാറും. ഇതുവരെ 8928 പെണ്‍കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന്‌ മഹീന്ദ്ര മഹീന്ദ്ര ലിമിറ്റഡ്‌ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ്‌ ബിസിനസ്‌ ഹെഡ്‌ ജലജ്‌ ഗുപ്‌ത പറഞ്ഞു.