Category: News

  • ജനുവരി മുതല്‍ ചെക്ക് ഇടപാടുകള്‍ക്ക് പുതിയ നിയമം

    ജനുവരി മുതല്‍ ചെക്ക് ഇടപാടുകള്‍ക്ക് പുതിയ നിയമം

    ചെക്ക് വഴിയുള്ള ഇടപാടുകള്‍ക്ക് 2021 ജനുവരി 1 മുതല്‍ പുതിയ ചട്ടം വരുന്നൂ. ചെക്ക് തട്ടിപ്പുകള്‍ തടയുന്നതിനായി റിസര്‍വ് ബാങ്ക് ആവിഷ്‌കരിച്ച പുതിയ ‘പോസിറ്റീവ് പേ’ സംവിധാനം വഴിയാണിത്. 50,000 രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ അതിവേഗം ക്ലിയര്‍ ചെയ്യാന്‍ പുതിയ നടപടികൊണ്ട് സാധിക്കും.‘പോസിറ്റീവ് പേ’യ്ക്ക് കീഴില്‍ ചെക്ക് നല്‍കുന്ന വ്യക്തി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ബാങ്കിന് കൈമാറണം. ഇഷ്യൂ ചെയ്യുന്ന സമയത്ത് അക്കൗണ്ട് ഉടമ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാകും അതത് ബാങ്കുകള്‍ ചെക്ക് പ്രോസസ് ചെയ്യുക.…

  • ഇരുമ്പ് സാമഗ്രികളുടെ വില കുതിക്കുന്നു; നിര്‍മ്മാണമേഖലയെ പ്രതികൂലമായി ബാധിച്ചേക്കും

    ഇരുമ്പ് സാമഗ്രികളുടെ വില കുതിക്കുന്നു; നിര്‍മ്മാണമേഖലയെ പ്രതികൂലമായി ബാധിച്ചേക്കും

    ഇരുമ്പുരുക്ക് സാമഗ്രികളുടെ വില ഉയരുന്നു. നവംബറില്‍ തുടങ്ങിയ വിലക്കയറ്റം ഡിസംബറിലും തുടരുകയാണ്. കിലോയ്ക്ക് 10 മുതല്‍ 14 രൂപ വരെയാണ് വര്‍ധനയുണ്ടായിരിക്കുന്നത്.ടി.എം.ടി. ബാറുകള്‍ക്കും എം.എസ്. ആംഗിളുകള്‍ക്കും കിലോയ്ക്ക് 10 മുതല്‍ 13 രൂപ വരെയാണ് വില കൂടിയത്. പ്ലേറ്റുകള്‍, ഷീറ്റുകള്‍ ജി.പി./എം.എസ്. പൈപ്പുകള്‍ എന്നിയ്ക്ക് 11 മുതല്‍ 14 രൂപ വരെയും അലുമിനിയം ഷീറ്റിന് 30 രൂപ മുതല്‍ 40 രൂപ വരെയും വില വര്‍ധിച്ചിട്ടുണ്ട്.ഒരു മാസം മുന്‍പേ ഉപയോക്താക്കളുമായി കരാറിലേര്‍പ്പെടുന്ന വ്യാപാരികള്‍ക്ക് വലിയ നഷ്ടമാണ് സഹിക്കേണ്ടി…

  • ഇന്ത്യയിലെ 476 കമ്പനികള്‍ക്ക് സൗദിയില്‍ പ്രവര്‍ത്തനാനുമതി

    ഇന്ത്യയിലെ 476 കമ്പനികള്‍ക്ക് സൗദിയില്‍ പ്രവര്‍ത്തനാനുമതി

    റിയാദ്: സൗദി അറേബ്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത് ഇന്ത്യയിലെ 476 കമ്പനികള്‍ക്ക്. സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റിയാണ് 476 കമ്പനികള്‍ക്ക് സൗദി സര്‍ക്കാരുമായി ചേര്‍ന്നോ അല്ലാതെയോ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ 11069 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ കമ്പനികള്‍ സൗദിയില്‍ നടത്തിയിട്ടുള്ളത്.34 ബില്യന്‍ ഡോളറിന്റെ ഇടപാടാണ് രാജ്യങ്ങള്‍ തമ്മില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത്. ഇപ്പോള്‍ റിലയന്‍സിലടക്കം സ്വകാര്യസ്ഥാപനങ്ങളിലേക്ക് സൗദി ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിക്ഷേപമുണ്ട്. ഓയില്‍ ഇറക്കുമതി അടക്കം 2.5 ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം…

  • കോണ്ടാക്റ്റ്‌ലെസ് കാര്‍ഡ് ഇടപാട് തുക 5000 രൂപയായി ഉയര്‍ത്തി

    കോണ്ടാക്റ്റ്‌ലെസ് കാര്‍ഡ് ഇടപാട് തുക 5000 രൂപയായി ഉയര്‍ത്തി

    കോണ്ടാക്റ്റ്‌ലെസ് കാര്‍ഡ് പേയ്‌മെന്റിന്റെ പരിധി 2,000 രൂപയില്‍ നിന്നും 5,000 രൂപയായി റിസര്‍വ്വ് ബാങ്ക് ഉയര്‍ത്തി. 2021 ജനുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഉപയോക്താവിന്റെ വിവേചനാധികാരത്തില്‍ പെടുന്നതായിരിക്കും ഇതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. റിസര്‍വ് വ്യക്തമാക്കിയിട്ടുള്ള പെയ്‌മെന്റ് പദ്ധതികളും കാര്‍ഡുടമകള്‍ക്ക് അവരുടെ ഇടപാടുകള്‍ ഒരു സുരക്ഷിത രീതിയില്‍ നടത്തുന്നതിനും എന്‍എഫ്‌സി ഇടപാടുകള്‍ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പിന്തുടരണമെന്നും വേള്‍ഡ് ലൈന്‍ സൗത്ത് ഏഷ്യ, മിഡില്‍ ഈസ്റ്റ് മാനേജിങ് ഡയറക്ടര്‍ ദീപക് ഛംദ്‌നനി…

  • യുപിഐ, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പുതിയ നിയമം

    യുപിഐ, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പുതിയ നിയമം

    റിസര്‍വ് ബാങ്ക് പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് സുരക്ഷാ നിയന്ത്രണ നിയമങ്ങള്‍ കൊണ്ടുവരുന്നു. ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യുപിഐ ഉള്‍പ്പെടെയുള്ളവ ഇതില്‍ ഉള്‍ക്കൊള്ളും. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പുതിയ നിയമത്തില്‍ കൂടുതല്‍ സുരക്ഷിതവുമാക്കുമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. പുതിയ നിയമങ്ങള്‍ വരുമ്പോഴും മൊബൈല്‍ വാലറ്റുകള്‍, യുപിഐ പേയ്‌മെന്റുകള്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ ഡിജിറ്റല്‍ പേയ്‌മെന്റ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന രീതിയില്‍ ഒരു മാറ്റവുമുണ്ടാകില്ല. മുമ്പത്തെപ്പോലെ പേയ്‌മെന്റുകള്‍ നടത്താം.നിങ്ങള്‍ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങളുടെ ബാങ്ക് ചില…

  • റോഷ്‌നി നാടാര്‍ മല്‍ഹോത്ര ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത

    റോഷ്‌നി നാടാര്‍ മല്‍ഹോത്ര ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത

    ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായി എച്ച്‌സിഎല്‍ ടെക്‌നോളജീസ് ചെയര്‍പേഴ്‌സണ്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്രയെ തിരഞ്ഞെടുത്തു. കൊട്ടക് വെല്‍ത്ത് മാനേജ്‌മെന്റും ഹുറന്‍ ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് റോഷ്‌നി ഒന്നാമതെത്തിയത്.ബയോകോണ്‍ ചെയര്‍പേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ കിരണ്‍ മസുദാര്‍ഷാ, യുഎസ്‌വി പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ ലീന ഗാന്ധി തിവാരി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പട്ടികയിലെ ധനികരായ സ്ത്രീകളുടെ മൊത്തം സ്വത്ത് 2,72,540 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികയില്‍ 38 സ്ത്രീകള്‍ക്ക് 1,000 കോടി രൂപയും…

  • 7 കോടിയുടെ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ  അധ്യാപകന്‍

    7 കോടിയുടെ പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യയുടെ അധ്യാപകന്‍

    പത്ത് ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള ‘ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ്’ പുരസ്‌കാരം സ്വന്തമാക്കി മഹാരാഷ്ട്രയിലെ സോലാപുരില്‍ നിന്നുള്ള അധ്യാപകനായ രഞ്ജിത്ത് സിന്‍ഹ് ദിസാലേ.ലോകമാകമാനമായി പത്ത് പേരുടെ ചുരുക്കപ്പെട്ടികയില്‍ നിന്നാണ് രഞ്ജിത്ത് ഈ നേട്ടം സ്വന്തമാക്കിയത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഇദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും ഇന്ത്യയിലെ ടെക്സ്റ്റ് ബുക്കുകളില്‍ ക്യൂ ആര്‍ കോഡ് പതിപ്പിച്ച നടപടിക്കായി രഞ്ജിത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. 140 രാജ്യങ്ങളില്‍ നിന്നായി 1200 അധ്യാപകരുടെ പേരാണ് മത്സരത്തിനെത്തിയത്. വിദ്യാഭ്യാസ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കായി…

  • വിമാന കമ്പനികള്‍ക്ക് ഇനി 80% സീറ്റുകളും വില്‍ക്കാം

    വിമാന കമ്പനികള്‍ക്ക് ഇനി 80% സീറ്റുകളും വില്‍ക്കാം

    ന്യൂഡല്‍ഹി: ഇന്ത്യയിലെ എയര്‍ലൈനുകള്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 80% വരെ സീറ്റുകള്‍ വില്‍ക്കാന്‍ അനുമതി. ഇതുവരെ 70 ശതമാനമായിരുന്നു കമ്പനികള്‍ക്ക് വില്‍ക്കാന്‍ കഴിഞ്ഞിരുന്നത്. വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഇത് അറിയിച്ചത്. കൊവിഡ് 19 മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളിലൊന്നാണ് വ്യോമയാന മേഖല. ക്രിസ്മസ്, ന്യൂ ഇയര്‍ എന്നിവ വരാനിരിക്കുന്നതിനാല്‍ കൂടുതല്‍ യാത്രക്കാരെ അനുവദിക്കുന്ന പുതിയ ഇളവ് എയര്‍ലൈനുകള്‍ക്ക് ആശ്വാസമാകും. വ്യോമയാന മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവനയ്ക്ക് മുന്നോടിയായി മന്ത്രി ട്വിറ്ററില്‍ അറിയിക്കുകയായിരുന്നു ഈ കാര്യം

  • ഇലക്ട്രിക് വാഹനം വാങ്ങാന്‍ കെഎഫ്‌സി യില്‍ നിന്ന് വായ്പ; മടങ്ങിവന്ന പ്രവാസികള്‍ക്ക് 4% പലിശ

    ഇലക്ട്രിക് വാഹനം വാങ്ങാന്‍ കെഎഫ്‌സി യില്‍ നിന്ന് വായ്പ; മടങ്ങിവന്ന പ്രവാസികള്‍ക്ക് 4% പലിശ

    വാഹന വായ്പാ രംഗത്തേക്ക് കടന്ന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്‌സി). വൈദ്യുത കാര്‍, ഓട്ടോ, ഇരുചക്ര വാഹനങ്ങള്‍ എന്നിവക്കാണ് വായ്പ അുവദിക്കുക.സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകത്വ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7% പലിശയിലായിരിക്കും വായ്പ ലഭ്യമാകയെന്ന് കെഎഫ്‌സി എംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു. വിദേശത്തു നിന്ന് മടങ്ങിവന്ന പ്രവാസികള്‍ക്ക് നോര്‍ക്കയുടെ എന്‍ഡി പ്രേം പദ്ധതിയുമായി ചേര്‍ന്നു 4% പലിശയില്‍ ലഭിക്കും.വാഹനത്തിന്റെ ഓണ്‍ ദി റോഡ് നിരക്കിന്റെ 80% വരെ പരമാവധി 50 ലക്ഷം വരെ ലാഭിക്കുന്ന തരത്തിലായിരിക്കും വായ്പ.…

  • ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും ബദലായി സര്‍ക്കാര്‍ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം

    ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും ബദലായി സര്‍ക്കാര്‍ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം

    ഇന്ത്യയില്‍ ആഗോള ഇകൊമേഴ്‌സ് ഭീമന്മാര്‍ക്ക് ബദലായി സര്‍ക്കാര്‍ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നു. ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും മാതൃകയില്‍ ഓണ്‍ലൈന്‍ വ്യാപാരം രാജ്യമൊട്ടാകെ പ്രോത്സാഹിപ്പിക്കുന്നതിനായി സമിതിയെ ഇതിനകം നിയോഗിച്ചുകഴിഞ്ഞു.11 അംഗങ്ങളാകും സമിതിയില്‍ ഉണ്ടാകുക. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രഡേഴ്‌സ് ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ടേല്‍വാളടക്കം മൂന്നുപേരെ ഇതിനകം നിയമിച്ചിട്ടുണ്ട്. വാണിജ്യമന്ത്രാലയമാണ് സമിതിക്ക് രൂപംനല്‍കിയത്. ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റള്‍ കൊമേഴ്‌സ്(ഒഎന്‍ഡിസി)യുടെ മേല്‍നോട്ടത്തിലാകും പ്രവര്‍ത്തനം. അടിസ്ഥാനസൗകര്യവികസനം ഉള്‍പ്പടെയുള്ളവയ്ക്ക് ഒഎന്‍ഡിസി നേതൃത്വംനല്‍കും. ഇകൊമേഴ്‌സ് വ്യാപാരത്തിന്റെ മറവില്‍നടക്കുന്ന തട്ടിപ്പുകള്‍ തടയുന്നതുകൂടി ലക്ഷ്യമിട്ടാണ്…