കോണ്ടാക്റ്റ്‌ലെസ് കാര്‍ഡ് ഇടപാട് തുക 5000 രൂപയായി ഉയര്‍ത്തി

കോണ്ടാക്റ്റ്‌ലെസ് കാര്‍ഡ് പേയ്‌മെന്റിന്റെ പരിധി 2,000 രൂപയില്‍ നിന്നും 5,000 രൂപയായി റിസര്‍വ്വ് ബാങ്ക് ഉയര്‍ത്തി. 2021 ജനുവരി 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഉപയോക്താവിന്റെ വിവേചനാധികാരത്തില്‍ പെടുന്നതായിരിക്കും ഇതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. റിസര്‍വ് വ്യക്തമാക്കിയിട്ടുള്ള പെയ്‌മെന്റ് പദ്ധതികളും കാര്‍ഡുടമകള്‍ക്ക് അവരുടെ ഇടപാടുകള്‍ ഒരു സുരക്ഷിത രീതിയില്‍ നടത്തുന്നതിനും എന്‍എഫ്‌സി ഇടപാടുകള്‍ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പിന്തുടരണമെന്നും വേള്‍ഡ് ലൈന്‍ സൗത്ത് ഏഷ്യ, മിഡില്‍ ഈസ്റ്റ് മാനേജിങ് ഡയറക്ടര്‍ ദീപക് ഛംദ്‌നനി പറഞ്ഞു.
റിയല്‍ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) വഴി ഫണ്ട് കൈമാറ്റം അടുത്ത കുറച്ച് ദിവസങ്ങളില്‍ ലഭ്യമാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ ആര്‍ടിജിഎസ് സംവിധാനം 24 മണിക്കൂര്‍ ആക്കും. പ്രാഥമികമായി ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്കാണ് ആര്‍ടിജിഎസ് സംവിധാനം. ഇത് തത്സമയ അടിസ്ഥാനത്തിലാണ് സംഭവിക്കുന്നത്. ആര്‍ടിജിഎസ് വഴി അയയ്‌ക്കേണ്ട ഏറ്റവും കുറഞ്ഞ തുക പരമാവധി പരിധിയില്ലാതെ 2 ലക്ഷമാണ്.