Category: Uncategorized

  • 950 കോടി രൂപ കേരളത്തിലെ സാധാരണക്കാരിലേക്ക്

    950 കോടി രൂപ കേരളത്തിലെ സാധാരണക്കാരിലേക്ക്

    ക്ഷേമപെന്‍ഷന്‍ എട്ടുമുതല്‍തിരുവനന്തപുരം. ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ജൂണ്‍ എട്ടു മുതല്‍ വിതരണം ചെയ്യും. സംസ്ഥാനത്തെ 64 ലക്ഷം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഏപ്രിലില്‍ ജനുവരി, ഫെബ്രുവരി മാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കിയിരുന്നു. ഇപ്പോള്‍ മാര്‍ച്ചിലെയാണ് നല്‍കുന്നത്. ഏപ്രില്‍,മെയ് മാസത്തെ പെന്‍ഷന്‍ ഇനി നല്‍കാനുണ്ട്.

  • ഫ്ലൈദുബായ്; 52 രാജ്യങ്ങളിലായി 120  കേന്ദ്രങ്ങളിലേക്ക് 

    ഫ്ലൈദുബായ്; 52 രാജ്യങ്ങളിലായി 120  കേന്ദ്രങ്ങളിലേക്ക് 

    ദുബായ് : 2009 ജൂൺ ഒന്നിന് ദുബായിൽ നിന്ന് ബെയ്റൂട്ടിലേക്ക് എഫ് ഇസെഡ് 157 പറത്തിക്കൊണ്ട് തുടക്കമിട്ട  ഫ്ലൈദുബായ് 14 വർഷം പൂർത്തിയാക്കിയിരിക്കയാണ്.  ഗൾഫ് മേഖലയിലെ ജനവിഭാഗങ്ങളുടെ  വിമാന യാത്രയെ സംബന്ധിച്ചേടത്തോളം വലിയ മാറ്റം സൃഷ്ടിക്കാൻ ഈ കാലയളവിൽ ഫ്ലൈ ദുബായ്ക്ക് സാധിച്ചതായി കമ്പനി ചെയർമാൻ ഷെയ്ക്ക് അഹമ്മദ് ബിൻ സയീദ് അൽ മഖ്തൂം പറഞ്ഞു..കൂടുതൽ സ്ഥലങ്ങളിലേക്ക്, ഇടയ്ക്കിടെ യാത്ര ചെയ്യാൻ ഇത് വഴി സാധിച്ചു. ദുബായിൽ നിന്ന് നേരത്തെ സർവീസില്ലാതിരുന്ന സ്ഥലങ്ങൾക്ക് പ്രാമുഖ്യം നൽകിയത് വ്യാപാരവും…

  • സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മൂന്ന് കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങാം

    സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മൂന്ന് കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങാം

    സര്‍ക്കാര്‍ 2 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായുള്ള പ്രഖ്യാപനമെന്ന തിളക്കവുംതിരുവനന്തപുരം: കെഎസ് യുഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനുള്ള പരിധി ഒരു കോടി രൂപയില്‍ നിന്നും മൂന്ന് കോടിയായി വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്. നേരത്തേ ഐടി മേഖലയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രം ലഭ്യമായിരുന്ന ഈ ആനുകൂല്യം ഇനി ഐടി ഇതര മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ലഭ്യമാകും. പുതിയ ഉത്തരവ് പ്രകാരം ഐടി, ഐടി ഇതര മേഖലയിലുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും മൂന്നു കോടി…

  • കെ-ഫോൺ അടുത്ത മാസം

    കെ-ഫോൺ അടുത്ത മാസം

    *കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചു സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കേരള ഫൈബർ ഓപ്റ്റിക് നെറ്റ് വർക്ക്  (കെ-ഫോൺ) അടുത്ത മാസം നാടിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘കെ-ഫോൺ യാഥാർഥ്യമാകുന്നതോടെ നമ്മുടെ ഇന്റർനെറ്റ് സാന്ദ്രതയിൽ വർധനവുണ്ടാകും. അതോടെ ജനങ്ങൾക്ക് ഓൺലൈൻ സേവനങ്ങൾ കൂടുതലായി പ്രയോജനപ്പെടുത്താം. അങ്ങനെ ജനങ്ങളും സർക്കാരുകളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകും, ‘ കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തവെ മുഖ്യമന്ത്രി പറഞ്ഞു. നവകേരള സൃഷ്ടിക്ക് ശക്തമായ…

  • യു.എസ്.ടി കൊച്ചി കേന്ദ്രം യമ്മി എയ്ഡ് 2023 ഭക്ഷ്യ-പാചകമേള സംഘടിപ്പിച്ചു

    യു.എസ്.ടി കൊച്ചി കേന്ദ്രം യമ്മി എയ്ഡ് 2023 ഭക്ഷ്യ-പാചകമേള സംഘടിപ്പിച്ചു

    കൊച്ചി: ആഗോള ഡിജിറ്റൽ സൊല്യൂഷൻസ് മേഖലയിലെ മുൻനിര സ്ഥാപനമായ യു എസ് ടി വർഷം തോറും സംഘടിപ്പിക്കുന്ന ഭക്ഷ്യ-പാചക മേളയായ യമ്മി എയ്ഡ് ഈ വർഷം കമ്പനിയുടെ കൊച്ചി ഇൻഫോപാർക്കിലെ കേന്ദ്രത്തിൽ നടന്നു. യു എസ് ടിയിലെ വനിതാ ജീവനക്കാരുടെ കൂട്ടായ്മയായ നെറ്റ്‌വർക്ക് ഓഫ് വിമൻ അസ്സോസിയേറ്റ്സ് (നൗയു) നേതൃത്വം നൽകിയ ‘യമ്മി എയ്ഡ് 2023 ഭക്ഷ്യ മേളയിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണവും സാധ്യമായി. ഭക്ഷ്യമേളയിലും പാചകമത്സരത്തിലും 14 ടീമുകള്‍ പങ്കെടുത്തു. ജീവനക്കാർ വീട്ടില്‍ നിന്നും പാചകം…

  • പുതിയ മദ്യനയം ഈ ആഴ്ച

    പുതിയ മദ്യനയം ഈ ആഴ്ച

    തിരുവനന്തപുരം. സംസ്ഥാനത്ത് മദ്യനയം പരിഷ്‌ക്കരിക്കാന്‍ ആലോചന. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഐ.ടി പാര്‍ക്കുകളിലും ബാറുകള്‍ തുടങ്ങാന്‍ വ്യവസ്ഥ ലഘൂകരിക്കുന്ന തരത്തില്‍ പരിഷ്‌ക്കരിക്കാനാണ് ആലോചന.പുതിയ മദ്യനയം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. അടുത്ത മന്ത്രിസഭായോഗത്തില്‍ മദ്യനയം പരിഗണനയ്ക്ക് വരും. ബാറുകളുടെ ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അഞ്ച് മുതല്‍ 10 ലക്ഷം വരെ വര്‍ധിപ്പിക്കും. നെിലവില്‍ 30 ലക്ഷം രൂപയാണ് ഫീസ്. എയര്‍പ്പോര്‍ട്ട് ലോഞ്ച്, ക്ലബ് എന്നിവിടങ്ങളിലെയും ഫീ വര്‍ധിപ്പിക്കും.ഐടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്കും വ്യവസ്ഥകള്‍ കൊണ്ടുവരാനും ആലോചനയുണ്ട്. നിലവില്‍…

  • കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്കില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക്

    കൊച്ചി മെട്രോ ഇന്‍ഫോപാര്‍ക്കില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക്

    കൊച്ചി.കാക്കനാട് മെട്രോ റെയിലിന്റെ അവസാന സ്‌റ്റേഷന്‍ ഇടച്ചിറ ജംഗ്ഷനില്‍ സ്ഥാപിക്കും. കെഎംആര്‍എല്‍ പ്രതിനിധികളും തൃക്കാക്കര നഗരസഭാ ജനപ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചയിലാണ് ധാരണയായത്. ഇന്‍ഫോപാര്‍ക്കിനുള്ളില്‍ ഫെയ്‌സ് വണ്‍, ഫെയ്‌സ് ടു സ്റ്റേഷനുകളാണ് ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നത്. ഇന്‍ഫോപാര്‍ക്കിനുള്ളിലെ അവസാന സ്റ്റേഷന്‍ പൊതുജനങ്ങള്‍ക്കുകൂടി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ പുറത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന ജനപ്രതിനിധികളുടെ നിര്‍ദേശം കെഎംആര്‍എല്‍ അംഗീകരിച്ചു. ഇടച്ചിറ സ്‌റ്റേഷന്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് സ്മാര്‍ട്ട് സിറ്റി പ്രദേശങ്ങളിലേക്കുള്ള അത്യാധുനിക വാക് വേ നിര്‍മാണം നഗരസഭ ഏറ്റെടുക്കും. ഐടി ജീവനക്കാര്‍ക്ക് സ്‌റ്റേഷനില്‍ നിന്ന് ഇന്‍ഫോപാര്‍ക്കിലേക്കുള്ള…

  • മദ്യ ഉപഭോഗം കൂടുതലുള്ള 7 രാജ്യങ്ങള്‍ അറിയാം

    മദ്യ ഉപഭോഗം കൂടുതലുള്ള 7 രാജ്യങ്ങള്‍ അറിയാം

    ചെക്ക് റിപ്പബ്ലിക്ക്ലോകത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നവര്‍ ചെക്ക് റിപ്പബ്ലിക്കുകാരാണ്. ചെക്ക് പൗരനായ ഒരാള്‍ 14.26 ലിറ്റര്‍ മദ്യം വര്‍ഷം കുടിച്ചുതീര്‍ക്കുമെന്നാണ് കണക്ക്. രാജ്യത്തെ മൊത്തം മദ്യഉപഭോഗത്തെ ജനസംഖ്യ കൊണ്ടു ഭാഗിക്കുന്ന കണക്കാണിത്. രാജ്യത്തെ മുഴുവന്‍ പേരും മദ്യപിക്കുന്നുണ്ടാവില്ല. 2. ലാറ്റ്വിയബീച്ചുകളും വനങ്ങളും ടൂറിസമാക്കിയ ലാറ്റ്വിയക്കാര്‍ക്ക് മദ്യം ഒഴിച്ചുകൂടാനാകില്ല. ഓരോ ലാറ്റ്വിയക്കാരനും വര്‍ഷം 13. 19 ലിറ്റര്‍ മദ്യം അകത്താക്കുന്നു. റഷ്യയുടെ അതിര്‍ത്തിരാജ്യമായ ലാറ്റ്വിയക്കാര്‍ക്ക് യൂറോപ്പിന്റെ സംസ്‌കാരമാണുള്ളത്. 3. മോല്‍ദാവ12.85 ലിറ്റര്‍ മദ്യമാണ് മോല്‍ദാവക്കാര്‍ കുടിച്ചു തീര്‍ക്കുന്നത്.…

  • 2000 രൂപയുടെ നോട്ടുകൾ കെ.എസ്.ആര്‍.ടി.സി സ്വീകരിക്കും

    2000 രൂപയുടെ നോട്ടുകൾ കെ.എസ്.ആര്‍.ടി.സി സ്വീകരിക്കും

    തിരുവനന്തപുരം. രാജ്യത്ത് ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ നിലവിൽ സാധാരണ പോലെ റിസർവ്ബാങ്ക് നിർദ്ദേശം നൽകിയ തീയതി വരെകെ.എസ്.ആര്‍.ടി.സി ബസ്സുകളിൽ സ്വീകരിക്കും.ഇതിന് എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്മെന്റ് നിർദ്ദേശം നൽകി. ഇതിന് വിപരീതമായി വരുന്ന വാർത്തകളും അറിയിപ്പികളും വാസ്തവവിരുദ്ധമാണ്. നോട്ടുകൾ സ്വീകരിക്കരുത് എന്ന യാതൊരു നിർദ്ദേശവും നൽകിയിട്ടില്ല എന്നും നോട്ടുകൾ സ്വീകരിക്കാത്ത പരാതികൾ വന്നാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും എന്നും മാനേജ്മെന്റ് വ്യക്തമാക്കി. നോട്ട് നിരോധിച്ചതിന് പിന്നാലെ നിരോധിച്ച നോട്ടുകൾ…

  • സംസ്ഥാനത്ത് ഫ്‌ലാറ്റ് നിര്‍മാണം കുറഞ്ഞു; മൂന്നര വര്‍ഷത്തിനിടെ 294 നിര്‍മാണം മാത്രം

    സംസ്ഥാനത്ത് ഫ്‌ലാറ്റ് നിര്‍മാണം കുറഞ്ഞു; മൂന്നര വര്‍ഷത്തിനിടെ 294 നിര്‍മാണം മാത്രം

    അന്‍ഷാദ് കൂട്ടുകുന്നംതിരുവനന്തപുരം. സംസ്ഥാനത്ത് ഫഌറ്റ് നിര്‍മാണത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ മൂന്നര വര്‍ഷങ്ങളിലായി 294 ഫഌറ്റുകള്‍ മാത്രമാണ് പൂര്‍ത്തിയായി ഉടമകള്‍ക്ക് കൈമാറിയത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഏറ്റവും കുറവാണിത്. കേരള റിയല്‍ എസ്‌റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത കണക്കാണിത്. ലൈഫ് മിഷന്‍ വഴി സര്‍ക്കാര്‍ പാവങ്ങള്‍ക്കായി നല്‍കുന്ന ഫഌറ്റ് ഈ കണക്കില്‍ ഉള്‍പ്പെടില്ല.സ്റ്റാമ്പ് ഡൂട്ടി പരിഷ്‌ക്കരിച്ചതോടെ കേരളത്തില്‍ ഫഌറ്റ് വിലയില്‍ വന്‍ വര്‍ധനവ് വന്നിരുന്നു. പഴക്കം ചെല്ലുന്തോറും ഫഌറ്റുകളുടെ വില വര്‍ധിക്കാത്തതും വീടുകള്‍ക്കു വില വര്‍ധിക്കുന്നതുമാണ്…