Category: Uncategorized

  • എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ യാത്രക്കാർക്ക് നൽകി വന്ന സൗജന്യ ഭക്ഷണം നിർത്തലാക്കി

    എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ യാത്രക്കാർക്ക് നൽകി വന്ന സൗജന്യ ഭക്ഷണം നിർത്തലാക്കി

    തിരുവനന്തപുരം. എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ യാത്രക്കാർക്ക് നൽകി വന്നിരുന്ന സൗജന്യ ഭക്ഷണം നിർത്തലാക്കി. എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങളിലെയും ഭക്ഷണ മെനുവും പുതുക്കി. പുതിയ  മെനുവായിരിക്കും ഇനി ലഭ്യമാവുക. പ്രവാസികൾക്ക് കുറഞ്ഞ ചെലവിലുള്ള യാത്രയും സൗജന്യ ഭക്ഷണമടക്കമുള്ള സംവിധാനങ്ങളും നൽകിയാണ്‌ എയർഇന്ത്യ സർവീസ്‌ നടത്തിയിരുന്നത്‌. വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കും നൽകി വന്നിരുന്ന ഇളവുകൾ നേരത്തെ വെട്ടിക്കുറച്ചിരുന്നു. ഇതിന്‌ പിന്നാലെ സൗജന്യ ഭക്ഷണവും നിർത്തലാക്കിയത്‌ യാത്രക്കാർക്ക്‌ തിരിച്ചടിയായി.  സ്വകാര്യ എയർലെെനുകളുടെ കൊള്ളയിൽ യാത്രക്കാർക്ക്‌ ആശ്വാസമായിരുന്നത്‌ എയർഇന്ത്യയായിരുന്നു. വിമാന യാത്രാനിരക്ക്‌…

  • ടാറ്റ ടീ കണ്ണൻ ദേവനുമായി കൈകോർത്ത് നെസ്‌ലെ എവരിഡേ

    ടാറ്റ ടീ കണ്ണൻ ദേവനുമായി കൈകോർത്ത് നെസ്‌ലെ എവരിഡേ

    തിരുവനന്തപുരം. ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകളായ ടാറ്റ കണ്ണൻ ദേവനും നെസ്‌ലെ ഇന്ത്യയും കൈകോർക്കുന്നു. കേരളത്തിലെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ചായ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പങ്കാളിത്തം. കേരളം ഇഷ്ടപ്പെടുന്ന ചായയുടെ തനത് കൂട്ട് കണ്ണൻ ദേവൻ വാഗ്ദാനം ചെയ്യുമ്പോൾ നെസ്ലെ എവരിഡേ അത് കട്ടിയുള്ളതും കൂടുതൽ രുചികരവുമാക്കി മികച്ച ചായ അനുഭവം ഉറപ്പുനൽകുന്നു. കേരളത്തിന്റെ പ്രിയപ്പെട്ട ചായ ബ്രാൻഡായ കണ്ണൻ ദേവനും ചായയുടെ ഉത്തമ പങ്കാളിയായ നെസ്‌ലെ ഇവരിഡേയും ആദ്യമായാണ് ഇത്തരത്തിൽ ഒന്നിക്കുന്നത്. പങ്കാളിത്തത്തിന്റെ ഭാഗമായി, പ്രത്യേക…

  • പെട്രോള്‍, ഡീസല്‍ സെസ്; ഏപ്രില്‍ മാസം സര്‍ക്കാരിന് ലഭിച്ചത് 80 കോടി രൂപ

    പെട്രോള്‍, ഡീസല്‍ സെസ്; ഏപ്രില്‍ മാസം സര്‍ക്കാരിന് ലഭിച്ചത് 80 കോടി രൂപ

    തിരുവനന്തപുരം. പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയതോടെ കഴിഞ്ഞ മാസം സര്‍ക്കാരിന് അധികവരുമാനം 80.02 കോടിരൂപ. സെസ് ഏര്‍പ്പെടുത്തിയ ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് 19.73 കോടി ലിറ്റര്‍ പെട്രോളും 20.28 കോടി ലിറ്റര്‍ ഡീസലും വിറ്റു. ഓരോ ലിറ്റര്‍ വില്‍ക്കുമ്പോഴും സര്‍ക്കാര്‍ ഖജനാവിലേക്ക് രണ്ടു രൂപ ലഭിക്കും.സംസ്ഥാനത്തെ സാമൂഹിക ക്ഷേമപദ്ധതികള്‍ക്കു പണം കണ്ടെത്താനായി കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതലാണു പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം സാമൂഹിക സുരക്ഷാ സെസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.ജി.എസ്.ടി ഇനത്തില്‍ സംസ്ഥാന വിഹിതം യു.പി…

  • വാലാട്ടി; ജൂലൈ പതിന്നാലിന് റിലീസ്

    വാലാട്ടി; ജൂലൈ പതിന്നാലിന് റിലീസ്

    *ആദ്യ ട്രയിലർ പുറത്തുവിട്ടു ………………………………….ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് നവാഗതനായ ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വാലാട്ടി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി ,പതിനൊന്നു നായകളേയും ഒരു പൂവൻകോഴിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി യാണ് ഈ ചിത്രത്തിൻ്റെ അവതരണം.മൃഗങ്ങൾ മാത്രമഭിനയിക്കുന്ന ചിത്രമെന്ന നിലയിൽ ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു ‘വലിയ സാഹസം തന്നെയായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണമെന്ന് അണിയറ പ്രവർത്തകർ പറയുന്നു’“രണ്ടു വർഷം നീണ്ടു നിന്ന പരിശീലനമാണ് നായകൾക്കും കോഴിക്കും വേണ്ടി…

  • കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൊറിയര്‍ സേവനം

    കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൊറിയര്‍ സേവനം

    തിരുവനന്തപുരം. കെ.എസ്.ആര്‍.ടി.സി വീണ്ടും കൊറിയര്‍ സര്‍വീസ് തുടങ്ങുന്നു. നേരത്തെ കൊറിയര്‍ സര്‍വീസ് ആരംഭിച്ചെങ്കിലും ഒരു വര്‍ഷം കഴിഞ്ഞതോടെ സേവനം നിര്‍ത്തിവെച്ചു.കെ.എസ്.ആര്‍.ടി.സി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സംവിധാനത്തിന്റെ ഉദ്ഘാടനം 15ന് രാവിലെ 11ന് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും കൊറിയര്‍/പാഴ്‌സല്‍ കൈമാറുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, കെ.എസ്.ആര്‍.ടി.സി ജോയിന്റ് എം.ഡി പ്രമോജ് ശങ്കര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍…

  • നല്ല ഭക്ഷണം കണ്ടെത്താന്‍ സര്‍ക്കാരിന്റെ ഈറ്റ് റൈറ്റ് ആപ്പ്; കേരള ഹോട്ടലുകളെ ഇനി മാര്‍ക്കിടാം

    നല്ല ഭക്ഷണം കണ്ടെത്താന്‍ സര്‍ക്കാരിന്റെ ഈറ്റ് റൈറ്റ് ആപ്പ്; കേരള ഹോട്ടലുകളെ ഇനി മാര്‍ക്കിടാം

    തിരുവനന്തപുരം. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമാകുന്നു. ഈറ്റ് റൈറ്റ് എന്ന മൊബൈല്‍ ആപ്പിലൂടെ ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാന്‍ കഴിയുന്നതാണ്. നിലവില്‍ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി ആപ്പില്‍ സ്ഥാനം നേടിയിട്ടുള്ളത്. കൂടൂതല്‍ സ്ഥാപനങ്ങളെ ഓഡിറ്റിംഗ് നടത്തി അതില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭക്ഷ്യസുരക്ഷാ നിയമത്തെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്. കൂടാതെ ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടല്‍ ഈ…

  • വിയറ്റ്ജെറ്റിൽ നിന്ന് ഇ- വൗച്ചർ

    വിയറ്റ്ജെറ്റിൽ നിന്ന് ഇ- വൗച്ചർ

    മുംബൈ: 25 ശതമാനം ഡിസ്കൗണ്ടോടെ 1753 രൂപ മുതൽ 3506 രൂപവരെ മൂല്യമുള്ള ഇ- വൗച്ചറുകൾ ഇന്ത്യൻ യാത്രക്കാർക്കായി വിയറ്റ്ജെറ്റ്  ലഭ്യമാക്കുന്നു.  https://evoucher.vietjetair.com/ എന്ന സൈറ്റിൽ നിന്ന് യാത്രക്കാർക്ക് ജൂൺ 2 മുതൽ സൗച്ചറുകൾ ലഭിച്ചു തുടങ്ങി. ജൂലൈ 15 മുതൽ www.vietjetair.com എന്ന സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഇവ ഉപയോഗപ്പെടുത്താവുന്നതാണ്. ടിക്കറ്റ് നിരക്കിൻമേലുള്ള നികുതി, ഇതര സേവനങ്ങൾക്കുള്ള ചാർജുകൾ എന്നിവയ്ക്കും വൗചർ ചെലവഴിക്കാവുന്നതാണ്.. വിയറ്റ്ജെറ്റ് എയർ മൊബൈൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും…

  • മലയാളി നഴ്‌സിന് 45 കോടിയോളം രൂപ സമ്മാനം

    മലയാളി നഴ്‌സിന് 45 കോടിയോളം രൂപ സമ്മാനം

    അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി നഴ്‌സിന് 45 കോടിയോളം രൂപ (20 ദശലക്ഷം ദിര്‍ഹം) സമ്മാനം. അബുദാബിയില്‍ ജോലി ചെയ്യുന്ന ലൗലി മോള്‍ അച്ചാമ്മയാണ് ഇന്നലെ നടന്ന നറുക്കെടുപ്പിലെ ഭാഗ്യവതി. കഴിഞ്ഞ 21 വര്‍ഷമായി അബുദാബിയില്‍ കുടുംബസമേതം താമസിക്കുകയാണ് ലൗലിയും കുടുംബവും. ലൗലിയുടെ ഭര്‍ത്താവ് മക്കളെ ഉപരിപഠനത്തിന് ചേര്‍ക്കാനായി നാട്ടിലാണുള്ളത്. അദ്ദേഹം എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്ന് ലൗലി പറഞ്ഞു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഇന്‍ സ്റ്റോര്‍ കൗണ്ടറില്‍ നിന്ന് യാത്രയ്ക്കിടെയാണ് മിക്കവാറും ടിക്കറ്റെടുത്തിട്ടുള്ളത്.…

  • പ്രകൃതി സൗഹൃദ ഇലക്ട്രിക് കാര്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍

    പ്രകൃതി സൗഹൃദ ഇലക്ട്രിക് കാര്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍

    തിരുവനന്തപുരം. പ്രകൃതി സൗഹൃദ ഇലക്ട്രിക് കാര്‍ സ്വന്തമായി രൂപകല്‍പ്പന ചെയ്ത് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍. ബാര്‍ട്ടണ്‍ ഹില്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥി കൂട്ടായ്മയായ പ്രവേഗയാണു പ്രകൃതി സൗഹൃദ റേസിംഗ് കാര്‍ രൂപകല്‍പ്പന ചെയ്തത്.പ്രകൃതി സൗഹൃദമാക്കാനായി മുളകളുപയോഗിച്ചാണു വാഹന ബോഡി നിര്‍മ്മിച്ചത്. പ്രാട്ടോടൈപ്പ് ഇലക്ട്രിക് വാഹനത്തില്‍ മൂന്ന് അള്‍ട്രാവൈഡ് ക്യാമറകള്‍ അടങ്ങുന്ന ഡാറ്റ & ടെലിമെട്രി സംവിധാനമുണ്ട്. വാഹനത്തിന് അത്യാധുനിക പാസീവ് ബാറ്ററി തെര്‍മല്‍ മാനേജ്‌മെന്റ് സിസ്റ്റം (ബിടിഎംഎസ്) ഉണ്ട്.പ്രകൃതി സൗഹൃദ റേസിംഗ് കാറിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹിക…

  • മഷിപ്പേനകളിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത് കേരള സര്‍വകലാശാല

    മഷിപ്പേനകളിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത് കേരള സര്‍വകലാശാല

    തിരുവനന്തപുരം. മഷിപ്പേനകള്‍ ഉപയോഗിച്ചിരുന്ന പഴയകാലത്തേക്കു മടങ്ങിപ്പോകാന്‍ ആഹ്വാനം ചെയ്തു കേരള സര്‍വകലാശാല. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സര്‍വകലാശാല പുതിയ ക്യാമ്പയിനുമായി രംഗത്തെത്തിയത്.ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പേന പരിസ്ഥിതിക്ക് വിപത്തുണ്ടാക്കുന്നതിനാലാണ് പുതിയ ക്യാമ്പയിന്‍ സര്‍വകലാശ ഏറ്റെടുത്തത്.‘മഷിപ്പേന ആഹ്വാനം’ അഥവാ ഇങ്ക് പെന്‍ ഡ്രൈവ് ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തില്‍ തുടക്കം കുറിക്കും. സര്‍വകലാശാലകള്‍ക്കു കീഴിലുള്ള കോളജുകളിലും ഇതിനായുള്ള ക്യാമ്പയിന്‍ നടക്കും. പ്ലാസ്റ്റിക് പേന ഉപേക്ഷിച്ചു മഷിപ്പേന സ്വീകരിക്കൂ എന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ പരസ്യമാര്‍ഗങ്ങളും സര്‍വകലാശാല നടത്തും.