കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൊറിയര്‍ സേവനം

തിരുവനന്തപുരം. കെ.എസ്.ആര്‍.ടി.സി വീണ്ടും കൊറിയര്‍ സര്‍വീസ് തുടങ്ങുന്നു. നേരത്തെ കൊറിയര്‍ സര്‍വീസ് ആരംഭിച്ചെങ്കിലും ഒരു വര്‍ഷം കഴിഞ്ഞതോടെ സേവനം നിര്‍ത്തിവെച്ചു.
കെ.എസ്.ആര്‍.ടി.സി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സംവിധാനത്തിന്റെ ഉദ്ഘാടനം 15ന് രാവിലെ 11ന് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും കൊറിയര്‍/പാഴ്‌സല്‍ കൈമാറുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, കെ.എസ്.ആര്‍.ടി.സി ജോയിന്റ് എം.ഡി പ്രമോജ് ശങ്കര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.