മരുന്നുകളുടെ റീഇംമ്പേഴ്‌സ്‌മെന്റ് പരിധി 10000 രൂപയാക്കി

തിരുവനന്തപുരം: ഇഎസ്‌ഐ ആശുപത്രികളില്‍ നിന്നും മരുന്നുകള്‍ക്കുള്ള റീ ഇംമ്പേഴ്‌സ്‌മെന്റിന്റെ പരിധി ഇഎസ്‌ഐ കോര്‍പ്പറേഷന്‍ ഉയര്‍ത്തി. നേരത്തെ മരുന്നുകള്‍ക്ക് റീ ഇംമ്പേഴ്‌സ്‌മെന്റ് നല്‍കിയിരുന്ന പരമാവധി തുക 2000 രൂപയായിരുന്നു. 10000 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ആശുപത്രികളില്‍ ചികിത്സിയിലിരിക്കെ മരുന്ന് തീരുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് പുറത്ത് നിന്ന് മരുന്നുകള്‍ വാങ്ങേണ്ടി വരും. ഇത്തരത്തില്‍ വാങ്ങുന്ന മരുന്നുകളുടെ ബില്ലുകള്‍ നല്‍കുമ്പോള്‍ ഈ തുക നല്‍കുകയായിരുന്നു നേരത്തെ ചെയ്തിരുന്നത്. എന്നാല്‍ 2000ന് മുകളിലുള്ള ബില്ലുകള്‍ക്ക് പണം തിരികെ ലഭിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.
2000രൂപയില്‍ അധികമുള്ള ബില്ലുകള്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാക്ക് നല്‍കിയാണ് മാറിയെടുക്കേണ്ടിയിരുന്നത്. 6000 രൂപ വരെ മാത്രമേ റീ ഇംമ്പേഴ്‌സ് ചെയ്ത് നല്‍കിയിരുന്നുള്ളൂ. പരിധി 10000ലേക്ക് ഉയര്‍ത്തിയതോടെ റീജിയണല്‍ ഡയറക്ടറേറ്റിലേക്ക് അയയ്ക്കാതെ തന്നെ ബില്ലുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കും. റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പാസാക്കാവുന്ന ബില്ലിന്റെ പരിധി ഇതോടൊപ്പം 25000ലേക്കും ഉയര്‍ത്തിയിട്ടുണ്ട്. ജോയിന്റെ് ഡയറക്ടര്‍ക്ക് ഇത് 75000ലേക്കും ഉയര്‍ത്തിയിട്ടുണ്ട്.