Author: Admin

  • സൗദിയില്‍ വില്പനയ്ക്കുള്ളത് ടൊയോട്ടയുടെ 20 മോഡലുകള്‍; വില അറിയാം

    സൗദിയില്‍ വില്പനയ്ക്കുള്ളത് ടൊയോട്ടയുടെ 20 മോഡലുകള്‍; വില അറിയാം

    റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ പലപ്പോഴും യൂസ്ഡ് വാഹനങ്ങള്‍ക്ക് പിന്നാലെയാണ്. എന്നാല്‍ വലിയ വിലയില്ലാതെ തവണ വ്യവസ്ഥയില്‍ പുതിയ കാര്‍ വാങ്ങാന്‍ കഴിയും. സൗദിയില്‍ ടൊയോട്ട കമ്പനി 20 മോഡലുകളാണ് വില്പനയ്ക്കുള്ളത്. ഇതില്‍ ഏറ്റവും കുറഞ്ഞത് യാരിസ് സെഡാന്‍ ടൈപ്പാണ്. 52785 റിയാലാണ്. വില. ടൊയോട്ട സുപ്രയുടെ ഫുള്‍ ഓപ്ഷന്‍ കാറാണ് ഏറ്റവും കൂടിയത്. 235,000 റിയാലാകും വില.ടൊയോട്ട കാറുകളുടെ വിവിധ മോഡലുകളുടെ വിലയാണ് കൊടുത്തിരിക്കുന്നത്.ടൊയോട്ടോ കൊറോള 2020 1.6ലിറ്റര്‍ എക്‌സ്.എല്‍.ഐ. വില: 75325…

  • മോഡിയുടെ ഭരണത്തില്‍ വായ്പയെടുത്ത് ഇന്ത്യ വിട്ടത് 38 വന്‍കിടക്കാര്‍

    ന്യൂഡല്‍ഹി: കോടികള്‍ വായ്പ എടുക്കുക. ഇന്ത്യ വിടുക.വിദേശ രാജ്യങ്ങളില്‍ സുരക്ഷിതമായി കഴിയുക. ഇതാണ് വന്‍കിട ബിസിനസുകാരുടെ പരിപാടി. പാവങ്ങള്‍ ഒരു ലക്ഷത്തിന് താഴെ രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്യുമ്പോഴാണ് ആയിരം കോടി രൂപയിലധികം വായ്പയെടുത്ത് വ്യവസായികള്‍ മുങ്ങുന്നത്.ഇങ്ങനെ 38 കോടീശ്വരന്മാരാണ് മോഡിയുടെ കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നു മുങ്ങിയത്. വായ്പ എടുത്ത് മുങ്ങിയവരും സാമ്പത്തിക കുറ്റവാളികളും ഉള്‍പ്പെടെ 38 ബിസിനസുകാര്‍ 2015 ജനുവരി 1 മുതല്‍ 2019 ഡിസംബര്‍ 31 വരെ രാജ്യം വിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.…

  • കാണുന്ന ലിങ്കുകളിലെല്ലാം ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൊടുക്കാതിരിക്കുക

    കാണുന്ന ലിങ്കുകളിലെല്ലാം ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൊടുക്കാതിരിക്കുക

    ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് പ്രോഡക്റ്റ്‌സ്, കണ്‍സ്യൂമര്‍ ക്രെഡിറ്റ് കാര്‍ഡ്‌സ്, ഡിജിറ്റല്‍ അക്വിസിഷന്‍സ് ഹെഡ്, അംഗ്ഷുമാന്‍ ചാറ്റര്‍ജി നല്‍കുന്ന സുരക്ഷിതമായ ബാങ്കിംഗ് ടിപ്സ് ചോദ്യകര്‍ത്താവ്: ക്രെഡിറ്റ് കാര്‍ഡ് സെഗ്മെന്റ് വളര്‍ന്നു വരികയാണല്ലോ, പങ്കുവെയ്ക്കാന്‍ എന്തെങ്കിലും ഉപദേശങ്ങളുണ്ടോ, പ്രത്യേകിച്ചും ക്രെഡിറ്റ്കാര്‍ഡ് എടുക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തില്‍ നില്‍ക്കുന്നവരോട് അംഗ്ഷുമാന്‍ചാറ്റര്‍ജി (ഹെഡ് പ്രോഡക്റ്റ്‌സ് – കണ്‍സ്യൂമര്‍ ക്രെഡിറ്റ് കാര്‍ഡ്സ് ആന്‍ഡ് ഡിജിറ്റല്‍ അക്വിസിഷന്‍): ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതും ചെയ്യരുതാത്തുമായ ചില കാര്യങ്ങള്‍ ഞാന്‍ പറയാം. ലോകമാകെ ഡിജിറ്റല്‍…

  • വിനോദ് കോവൂരും മീന്‍കച്ചവടം തുടങ്ങി

    വിനോദ് കോവൂരും മീന്‍കച്ചവടം തുടങ്ങി

    സിനിമാതാരങ്ങള്‍ക്ക് മീന്‍കച്ചവടം പുത്തരിയല്ല. ധര്‍മ്മജനും പിഷാരടിയുമൊക്കെ മീന്‍ കച്ചവടം നടത്തുന്നവരാണ്. ഇപ്പോഴിതാ എം80 മൂസ എന്ന ടെലിവിഷനിലെ മീന്‍കാരന്‍ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടി പിന്നീട് സിനിമയിലേക്കും എത്തിയ വിനോദ് കോവൂരും മീന്‍ കച്ചവടം ആരംഭിക്കുന്നു.‘സീ ഫ്രഷ്’ എന്ന പേരില്‍ മീന്‍ വില്‍ക്കുന്ന കട തുറന്നിരിക്കുകയാണ് താരം. കോവിഡ് കാലത്ത് സിനിമാ തിരക്കുകള്‍ നിലച്ചതോടെയാണ് മറ്റൊരു ബിസിനസിലേക്ക് കൂടി താരം തിരിഞ്ഞത്. പലരും തന്നെ മീന്‍ കച്ചവടത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്ന് വ്യക്തമാക്കുകയാണ് വിനോദ്.മറ്റുള്ളവരെ പറ്റിക്കുകയും പിടിച്ചു…

  • പ്രവാസികള്‍ക്കും തുടങ്ങാം പശുഫാം

    പ്രവാസികള്‍ക്കും തുടങ്ങാം പശുഫാം

    പ്രവാസികള്‍ നാട്ടില്‍ ചെന്നാല്‍ എന്തു ബിസിനസ് തുടങ്ങുമെന്നത് ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. എന്നാല്‍ കൃഷിയുമായി ബന്ധമുള്ളവര്‍ ഫാമോ പശുവളര്‍ത്തലോ കൃഷിയോ ആരംഭിക്കുന്നതാണ് ഉത്തമം.ഏഴ് യുവാക്കള്‍ ഗുണ്ടല്‍പ്പേട്ടില്‍ തുടങ്ങിയ പശു ഫാം വന്‍ വിജയമായിക്കഴിഞ്ഞു. ഫാം തുടങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം.ചെലവ് കുറയ്ക്കുക എന്നതാണ്. അതിനാദ്യം അവര്‍ ചെയ്തത് തീറ്റപ്പുല്ല് സ്വന്തമായി ഉല്പാദിപ്പിച്ചു എന്നതാണ്. ടൂറിസത്തിന്റെ സാധ്യത പഠിക്കാനെത്തിയതാണ് ഏഴ് മലയാളി യുവാക്കള്‍ കര്‍ണാടകയിലെ ഗൂണ്ടല്‍പേട്ടയില്‍ ഒരു പരീക്ഷണം എന്ന നിലയില്‍ 2 വര്‍ഷം മുന്‍പ് 2 പശുക്കളുമായി പശുവളര്‍ത്തലിനാണ്…

  • മാനുപ്പ കിടപ്പാടം വിറ്റ് ഹൗസ് ബോട്ട് വാങ്ങി; ഇന്ന് ദുരിതക്കയത്തിലും

    മാനുപ്പ കിടപ്പാടം വിറ്റ് ഹൗസ് ബോട്ട് വാങ്ങി; ഇന്ന് ദുരിതക്കയത്തിലും

    by

    in

    കോവിഡുമായി ബന്ധപ്പെട്ട് ആറുമാസമായി വരുമാനമൊട്ടുമില്ലാത്ത മേഖലകളില്‍ പ്രധാനപ്പെട്ടവ ഓഡിറ്റോറിയം, ടൂറിസ്റ്റ് ബസ് സര്‍വീസ്, ട്രാവല്‍, ടൂറിസം മേഖലയിലെ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കൊപ്പം നൂറുശതമാനം വരുമാനം നഷ്ടപ്പെട്ട മേഖലയാണ് ഹൗസ് ബോട്ടുകളും. ആലപ്പുഴയിലെ മുഹമ്മദ് എന്ന മാനുപ്പ കിടപ്പാടം വിറ്റ് ഒരു ഹൗസ് ബോട്ട് വാങ്ങി. 65 ലക്ഷം രൂപയ്ക്ക്. കോവിഡിന് മുമ്പ് മാസവും ചെലവെല്ലാം കഴിഞ്ഞ് അന്‍പതിനായിരം രൂപയില്‍ അധികം വരുമാനമുണ്ടായിരുന്നു. എന്നാല്‍ കോവിഡ് തുടങ്ങിയ മാര്‍ച്ച് മുതല്‍ തന്റെ കഷ്ടകാലം തുടങ്ങിയെന്നാണ് മുഹമ്മദ് പറയുന്നത്. ഇത് മുഹമ്മദിന്റെ…

  • കാപ്പി കൃഷിയില്‍ നൂറുമേനി കൊയ്ത് സൗദി കര്‍ഷകന്‍

    കാപ്പി കൃഷിയില്‍ നൂറുമേനി കൊയ്ത് സൗദി കര്‍ഷകന്‍

    കാപ്പി കൃഷിയില്‍ നൂറുമേനി കൊയ്ത് സൗദി കര്‍ഷകന്‍. ഗിബ്രാന്‍ അല്‍ മാലികി എന്ന കര്‍ഷകനാണ് ജിസാനില്‍ 6000 കാപ്പിത്തൈകള്‍ നട്ട് കാപ്പികൃഷിയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ചത്.ആറായിരം മരങ്ങളില്‍ ഇപ്പോള്‍ തന്നെ ആയിരം കാപ്പിത്തൈകളില്‍ നിന്ന് മൂന്നു കിലോ വീതം വിള നല്‍കുന്നുണ്ട്. പിതാവില്‍ നിന്നു പാരമ്പര്യമായി കൃഷി ഏറ്റെടുത്തതാണ് ജിബ്രാന്‍.സൗദിയില്‍ പ്രധാനമായും മൂന്നു മേഖലകളിലാണ് കാപ്പികൃഷിക്ക് പറ്റിയ കാലാവസ്ഥ. ജിസാന്‍, അസീര്‍, അല്‍ബഹ എന്നീ സ്ഥലങ്ങളിലെ മിതശീതോഷ്ണ കാലാവസ്ഥ കാപ്പികൃഷിക്ക് ഏറെ അനുയോജ്യമാണ്.ജിസാനില്‍ വെള്ളത്തിന്റെ ദൗര്‍ലഭ്യമില്ലാത്തതും കൃഷിക്ക്…

  • വിമാനം ഷൂട്ട് ചെയ്യാന്‍ സെറ്റ് നിര്‍മിക്കേണ്ട; സ്ഥിരം സെറ്റുമായി എസ്.ക്യൂബ് ഫിലിംസ്‌

    വിമാനം ഷൂട്ട് ചെയ്യാന്‍ സെറ്റ് നിര്‍മിക്കേണ്ട; സ്ഥിരം സെറ്റുമായി എസ്.ക്യൂബ് ഫിലിംസ്‌

    സിനിമ- സീരിയൽ ഷൂട്ടിംഗിനായി വിമാനസെറ്റ് വാടകയ്ക്ക് നൽകി എസ് ക്യൂബ് ഫിലിംസ്. സാധാരണരീതിയിലുള്ള വിമാനത്തിനകത്തെ ഷൂട്ടിംഗുകൾക്കും കോക്പിറ്റിലെ സംഭവങ്ങൾ ഷൂട്ട് ചെയ്യാനും വേണ്ടിയാണ് ഈ പദ്ധതി. കോക്പിറ്റിനകത്തെ പൈലറ്റുമാർക്കുള്ള വസ്ത്രങ്ങളും ഇതിൽ ഉൾപ്പെടും. സ്വകാര്യ വിമാനത്തിന് ആവശ്യമുള്ള ഇന്റീരിയറുകൾ ഇതിന്റെ ഭാഗമായുണ്ട്. കോക്പിറ്റിന് നാല് മീറ്റർ നീളവും നാല് മീറ്റർ വീതിയും 3.5 മീറ്റർ ഉയരവുമുണ്ട്. യാത്രക്കാർ ഇരിക്കുന്ന ഭാഗത്തിന് ഒമ്പത് മീറ്റർ നീളവും നാലു മീറ്റർ വീതിയും 3.5 മീറ്റർ ഉയരവും ആണ് ഉള്ളത്. കോവിഡ്…

  • പേര് പോലെ; വില കൂടിയത് മാത്രം; പുരുഷ അടിവസ്ത്രത്തിന് 40000 രൂപ

    പേര് പോലെ; വില കൂടിയത് മാത്രം; പുരുഷ അടിവസ്ത്രത്തിന് 40000 രൂപ

    ബൊത്തെഗ വെനറ്റ ഇന്ന് ഏറ്റവും അധികം വിലയുള്ള ബ്രാന്‍ഡുകളില്‍ ഒന്നാണ്. ബൊത്തെഗ വെനറ്റയുടെ പുരുഷ അടിവസ്ത്രത്തിന് 2085 സൗദി റിയാലാണ് വില. അതായത് ഇന്ത്യന്‍ രൂപ നാല്പതിനായിരത്തില്‍ അധികം.1966ല്‍ ഇറ്റലിയിലെ വികന്‍സയിലാണ് കമ്പനി ആരംഭിച്ചത്. ബൊത്തേഗ വെനറ്റ എന്നാല്‍ ഉന്നത ഗുണനിലവാരം എന്നാണ് അര്‍ത്ഥം.കുറഞ്ഞ വിലയിലുള്ളതൊന്നും ബൊത്തേഗ നല്‍കുന്നില്ല. നാല്പതിനായിരത്തിനു മുകളിലാണ് സാധാരണ ഷൂ വില.ബാഗിന്റെ വില കേട്ടാല്‍ ഞെട്ടും. നൈലോണ്‍ മെസഞ്ചര്‍ ബാഗിന് ഒരു ലക്ഷത്തിനു മുകളിലാണ് വില. സ്ത്രീകളുടെ അടിവസ്ത്രത്തിനും വന്‍ വിലയാണ്. ഒരു…

  • പുതിയ സ്‌പോര്‍ട്‌സ് ബ്രായുമായി യാഹൂ ലൈഫ് സ്റ്റൈല്‍

    പുതിയ സ്‌പോര്‍ട്‌സ് ബ്രായുമായി യാഹൂ ലൈഫ് സ്റ്റൈല്‍

    യാഹൂ ലൈഫ് സ്‌റ്റൈല്‍ പുതിയ സ്‌പോര്‍ട്‌സ് ബ്രായും ഷോര്‍ട്ടും ലെഗ്ഗിങ്‌സും വില്പനയ്ക്കിറക്കി. ജോഡിക്ക് 100 ഡോളറാണ് വില. ഹിലാരി ഡഫ് ലെഗ്ഗിങ് ഉള്‍പ്പെടെ 70 ഡോളര്‍ വിലയ്ക്കും ലഭ്യമാണ്. അഞ്ച് നിറങ്ങളില്‍ പോപ്പുലര്‍ ലെഗ്ഗിങ്‌സ്, ബൈക്ക് ഷോര്‍ട്ട്‌സ്, സ്‌പോര്‍ട്‌സ് ബ്രാ എന്നിവ മാര്‍ക്കറ്റില്‍ ലഭിക്കും. ഇറ്റലിയിലാണ് നിര്‍മാണം. കൂടുതല്‍ ശരീരത്തിന് യോജിച്ചതാണ് വലിയ സൈസുകളില്‍ ലഭ്യമാണെന്നും കമ്പനി അവകാശപ്പെടുന്നു.