തിരുവനന്തപുരം: സംരംഭകത്വ വികസന പദ്ധതിയില്‍ 2000 പേര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ഈടില്ലാതെ ലഭ്യമാക്കുമെന്നു കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് സിഎംഡി ടോമിന് തച്ചങ്കരി അറിയിച്ചു. അപേക്ഷ ലഭിച്ച്
ഒരാഴ്ചയ്ക്കകം 50% തുക മുന്‍കൂറായി നല്‍കും. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കു മുന്‍ഗണന. 7% പലിശ നിരക്കുള്ള വായ്പയുടെ തിരിച്ചടവു കാലാവധി 3 വര്‍ഷമാണ്.