മൈ ജി യിൽ ഓണം മെഗാ ഓഫർ വടം വലി; മോഹൻലാലും മഞ്ജു വാര്യരും ഒന്നിച്ച ആദ്യ പരസ്യം

എ.വി ഫർദിസ്

കോഴിക്കോട് : മെഗാസ്റ്റാർ മോഹൻലാലും ലേഡീ സൂപ്പർ സ്റ്റാർ മഞ്ജു വാരിയരും ആദ്യമായി ഒന്നിക്കുന്ന മൈ ജിയുടെ ഓണം ഓഫർ വടം വലി പരസ്യം പുറത്തിറങ്ങി.

മെഗാസ്റ്റാർ മോഹൻ ലാലിനൊപ്പം ഇതാദ്യമായാണ് ഒരു പരസ്യ ചിത്രത്തിൽ മഞ്ജു വാര്യർ അഭിനയിക്കുന്നത്. പരസ്യ ചിത്രം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ബ്രഹ്മാണ്ഡ സിനിമ പോലെ ഫീൽ വരുന്ന തരത്തിലുള്ള പരസ്യ ചിത്രത്തെ ഇരു താരങ്ങളുടെയും ആരാധാകർ ഹർഷാരവത്തോടെയാണ് ഏറ്റെടുത്തത്. ഒരു പാട് താരങ്ങൾക്കൊപ്പം ആഘോഷമാക്കിയാണ് മൈ ജി യുടെ പരസ്യം ചെയ്തത്. എല്ലാവരുടെ പിന്തുണയും കൂട്ടായ്മയും ഈ പരസ്യ ചിത്രത്തിന്റെ പിന്നിലുണ്ട്. ആർട്ട് ഉൾപ്പെടെയുള്ളവരുടെ മികവ് എടുത്ത് പറയേണ്ടതാണ്. രണ്ട് വർഷം കഴിഞ്ഞ് മനസ് അറിഞ്ഞ് ഓണം ആഘോഷിക്കാൻ കാത്തിരിക്കുന്നവർക്ക് വലിയ അവസരമാണ് മൈ ജി ഒരുക്കുന്നതെന്നും മഞ്ജു വാര്യർ കോഴിക്കോട്ട് നടന്ന പരസ്യ ചിത്രത്തിന്റെ റിലീസ് ചടങ്ങിൽ വിശദികരിച്ചു. മൈ ജി പോലുള്ള ജനപ്രിയ ബ്രാന്റിൽ ലാലേട്ടൻ എന്ന ജനപ്രിയ താരത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യമാണെന്നും മഞ്ജു വാര്യർ പറഞ്ഞു. രണ്ട് സൂപ്പർ താരങ്ങളെ ഒരുമിച്ച് അഭിനയിപ്പിക്കാൻ അവസരം ലഭിച്ചത് അഭിമാന നിമിഷങ്ങളെന്ന് പരസ്യം സംവിധാനം ചെയ്ത ജിസ് ജോയ് പറഞ്ഞു. അതിന് അവസരം നൽകിയ മൈ ജി യോട് കടപ്പെട്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. മൈ ജി യുടെ സ്വന്തം ബ്രാന്റിൽ മൊബൈൽ ആക്സസറീസും ടി വിയും വിപണിയിലെത്തിയിട്ടുണ്ട് എന്നാൽ കോവിഡ് സാഹചര്യത്തിൽ ആഘോഷമാക്കി പുറത്തിറക്കാൻ സാധിച്ചില്ലന്ന് മൈ ജി – സി എം ഡി – എ കെ ഷാജി പറഞ്ഞു.
ഓണത്തോടനുബന്ധിച്ച് നാല് പുതിയ മൈ ജി ഫ്യൂച്ചർ ഷോറു തുറക്കും. .
വെറും 30 ദിവസങ്ങൾ കൊണ്ട് 5 കോടി രൂപയുടെ ഉറപ്പായ സമ്മാനങ്ങൾ, ഡിസ്ക്കൗണ്ട് എന്നിവയാണ് മൈ ജി വടം വലി ഓണം ഓഫർ സ്ക്രാച്ച് കാർഡിലൂടെ ലഭിക്കുക. . 5000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകൾക്ക് സ്ക്രാച്ച് ആന്റ് വിൻ കാർഡ് ലഭിക്കും.

മലബാർ പാലസിൽ നടന്ന ചടങ്ങിൽ സിനിയർ ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ – സി ആർ അനീഷ്, മീഡിയ മാനേജർ വി.ആത്മജൻ, സൂത്ര – ശ്യാം മനോഹർ തുടങ്ങിയവർ സന്നിഹിതരായി.