ചൈനയുടെ സ്മാര്‍ട്ട് ഫോണ്‍ വില്പന കുത്തനെ കുറഞ്ഞു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ചൈനയുടെ വിപണി ഇടിഞ്ഞത്.
2021ല്‍ ഇത് 32.9 കോടി സ്മാര്‍ട്ട് ഫോണുകളാണ് വിറ്റതെങ്കില്‍ 2022 ല്‍ വിറ്റ ഹാന്‍ഡ്സെറ്റുകളുടെ എണ്ണം 28.6 കോടി മാത്രമാണ്. 13 ശതമാനമാണ് വളര്‍ച്ച കുറഞ്ഞത്.
2013 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വില്പനയാണ് രേഖപ്പെടുത്തിയത്. ആദ്യമായാണ് വാര്‍ഷിക വില്പന 30 കോടിയില്‍ താഴെ പോകുന്നതെന്നും ഐഡിസി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷവും ചൈനയില്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളായിരുന്നു. പല പ്ലാന്റുകളിലും കാര്യമായ നിര്‍മാണം നടന്നില്ല. വിപണി വന്‍ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ഡിസംബറോടെ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ സ്മാര്‍ട് ഫോണ്‍ വിപണി ഉണര്‍ന്നിട്ടുണ്ട്.
ഐഡിസിയുടെ കണക്കനുസരിച്ച് ചൈനയില്‍ 18.6 ശതമാനം വിപണി വിഹിതവുമായി ആന്‍ഡ്രോയിഡ് ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളായ വിവോ കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡായി. എന്നാല്‍ വിവോയുടെ മൊത്തം വില്പന പ്രതിവര്‍ഷം 25.1 ശതമാനമായി കുറഞ്ഞു. വിപണിയില്‍ 34 ശതമാനത്തിലധികം ഇടിവ് നേരിട്ടെങ്കിലും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ബ്രാന്‍ഡായി ഓണറിനെ തിരഞ്ഞെടുത്തു. 2022 ല്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ ഫോണ്‍ ബ്രാന്‍ഡായിരുന്നു ആപ്പിള്‍. ഹാന്‍ഡ്സെറ്റ് വില്പനയില് ആപ്പിളും ഒപ്പോയും ഒപ്പത്തിനൊപ്പമാണ്