തീപ്പൊരി ബെന്നി ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു


ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കർ നിർമിച്ച് ജോജി തോമസ്സും രാജേഷ് മോഹനും ചേർന്നു സംവിധാനം ചെയ്യുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
അർജുൻ അശോകൻ ഒരു കുല പഴവുമായി നടന്നു വരുന്ന ഈ ലുക്ക് ഏറെ കൗതുകം പകരുന്നതാണ്.
ഒരു കർഷക ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ ചിത്രത്തിന് ഏറ്റവും അനുയോജ്യമായ ഒരു പോസ്റ്റർ തന്നെയായിരിക്കുമിത്.
തീവ്ര ഇടതുപക്ഷ രാഷ്ട്രീയ
പ്രവർത്തകനായ വട്ടക്കുട്ടയിൽ ചേട്ടായിയുടേയും മകൻ തീപ്പൊരി ബെന്നിയുടേയും കഥ പറയുകയാണ് ഈ ചിത്രം.
രാഷ്ട്രീയവും കൃഷിയും, പ്രണയവും, കിടമത്സരങ്ങളും, ആശയ വൈരുദ്ധ്യമുളള അപ്പന്റേയും മകന്റേയും സംഘർഷവുമൊക്കെ യാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.
സാധാരണക്കാർ ജീവിക്കുന്ന ഒരു ഗ്രാമത്തിന്റെ ജീവിതത്തിന്റെ നേർക്കാഴ്ച്ച കൂടിയാണ് ഈ ചിത്രം.
ഇവിടെ വട്ടക്കുട്ടയിൽ ചേട്ടായിയെ ജഗദീഷും മകൻ ബെന്നിയെ യുവനിരയിലെ ശ്രദ്ധേയനായ നടൻ അർജുൻ അശോകനും അവതരിപ്പിക്കുന്നു.
ടി.ജി.രവി , പ്രേംപ്രകാശ്, ഷാജു ശ്രീധർ, സന്തോഷ് കീഴാറ്റൂർ, ശ്രീകാന്ത് മുരളി,
റാഫി (ചക്കപ്പഴം ഫെയിം നിഷാ ബാരംഗ് എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം.. ശ്രീരാഗ് സജി.
ഛായാഗ്രഹണം – അജയ് ഫ്രാൻസിസ് ജോർജ്.
എഡിറ്റിംഗ് – സൂരജ്. ഈ എസ്.
കലാസംവിധാനം – മിഥുൻ ചാലിശ്ശേരി .
കോസ്റ്റ്യും – ഡിസൈൻ. ഫെമിന ജബ്ബാർ. മേക്കപ്പ്. കിരൺ രാജ് . മനോജ്.കെ..
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കുടമാളൂർ രാജാജി.
ഫിനാൻസ് കൺട്രോളർ. – ഉദയൻ കപ്രശ്ശേരി.
പ്രൊഡക്ഷൻ മാനേജർ – എബി കോടിയാട്ട്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – രാജേഷ് മേനോൻ. നോബിൾ ജേക്കബ്ബ് ഏറ്റു മാന്നൂർ.
പ്രൊഡക്ഷൻ കൺടോളർ. അലക്സ് – ഈ . കുര്യൻ.
തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.
സെൻട്രൽ പിക്ച്ചേഴ്സ് . ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു