“യാതിസൈ” ഏപ്രിൽ 21 ന്

ഡോ.ജാനറ്റിന്റെ ദൈവിക് പ്രൊഡക്ഷൻസ് LLP, “യാതിസൈ”, ഏപ്രിൽ 21 ന് കേരളത്തിൽ റിലീസ് ചെയ്യും. ധരണി രസേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന തമിഴ് പിരീഡ് ഡ്രാമ ചിത്രമാണ് “യാതിസൈ”.
പ്രമുഖരുടെ വലിയ താരനിര ഇല്ലാത്ത യാത്തിസൈയുടെ ട്രയ്ലറും പരസ്യ ചിത്രങ്ങളും അമ്പരപ്പിക്കുന്നതാണ്.
  പൊന്നിയിന്‍ സെൽവൻ ചോളന്മാരുടെ കഥയാണ് പറയുന്നതെങ്കില്‍ യാതിസൈ, പാണ്ഡ്യ രാജവംശത്തെയാണ് കഥാപശ്ചാത്തലമാക്കുന്നത്.   ട്രെയ്‍ലര്‍ പുറത്തെത്തിയ തോടെ ഈ ചിത്രം സിനിമാപ്രേമികള്‍ ക്കിടയില്‍ സജീവ ചര്‍ച്ച ആയിരിക്കുന്നു. 
ചിത്രം ഏപ്രിൽ 21 ന് കേരളത്തിൽ റിലീസ് ചെയ്യുന്നത് “നന്നായിക്കൂടേ” സംവിധായിക ഡോ.ജെ. ജാനറ്റ് ന്റെ ദൈവിക് പ്രൊഡക്ഷൻസ് LLP ആണ്. 
     ശക്തിമിത്രന്‍, സെയോണ്‍, രാജലക്ഷ്മി, ഗുരു സോമസുന്ദരം, ചന്ദ്രകുമാര്‍, സെമ്മലര്‍ അന്നം, സുഭദ്ര, സമര്‍, വിജയ് സെയോണ്‍, എസ്.റൂബി ബ്യൂട്ടി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. 
  മണിരത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ 2 എത്തുന്നതിന് ഒരാഴ്ച മുന്‍പ് യാതിസൈ തിയറ്ററുകളില്‍ എത്തുന്നു എന്നത് ചിത്രത്തിന്റെ ഹൈപ്പ് കൂട്ടുന്നു. പി.എസ് -2 ന് എതിരാളിയാകുമോ അതോ ഒപ്പം പിടിച്ച് നിൽക്കുമോ എന്നതാണ് തമിഴ് ചലച്ചിത്ര ലോകം ഉറ്റുനോക്കുന്നത്.
 ചോള രാജവംശം അധികാരം നഷ്‌ടപ്പെടുകയും അവിടുത്തെ ജനങ്ങൾ കാടുകളിൽ ജീവിക്കാൻ നിർബന്ധിതരാവുകയും ചെയ്ത കാലത്ത് ഭരിച്ചിരുന്ന ഏഴാം നൂറ്റാണ്ടിലെ പാണ്ഡ്യ രാജകുമാരനായ രണധീരനെ അടിസ്ഥാനമാക്കിയുള്ള ആനുകാലിക ഫിക്ഷനാണ് യത്തിസായി . പാണ്ഡ്യന്മാർക്കെതിരായ ഐനാർമാരുടെയും ചോളരുടെയും കലാപം, യുദ്ധം ദേവരാടിയരുടെ ജീവിതത്തെ എങ്ങനെ തടസ്സപ്പെടുത്തി എന്നതിനെക്കുറിച്ചും ചിത്രം വിശദമാക്കുന്നു.
വീനസ് ഇൻഫോ ടെയ്ൻമെന്റും സിക്‌സ് സ്റ്റാർ എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന യതിസായിയുടെ ഛായാഗ്രഹണം അഖിലേഷ് കാത്തമുത്തുവും സംഗീതം ചക്രവർത്തിയുമാണ് നിർവ്വഹിച്ചിരിക്കുന്നത്.ഏപ്രിൽ 21 ന് ദൈവിക് പ്രൊഡക്ഷൻസ് LLP കേരളത്തിൽ ചിത്രം റിലീസ് ചെയ്യുന്നു.