കാസർഗോഡ് ജില്ലയിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് സുഭിക്ഷ കേരളം മിഷന്റെ ആഭിമുഖ്യത്തിലുള്ള വിപണന/ വാങ്ങല്‍ ആപ്പായ സുഭിക്ഷ കെ.എസ്.ഡി പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.ജില്ലയില്‍ കൃഷി ചെയ്യുന്ന ഏതൊരാള്‍ക്കും അവരുടെ കാര്‍ഷിക ഉത്പന്നങ്ങളായ പഴം, പച്ചക്കറി, തേങ്ങ, പാല്‍ മുട്ട, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവ ഈ ആപ്പു വഴി വിറ്റഴിക്കാം. സൗജന്യമായി ആര്‍ക്കും ഈ ആപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഉദ്പാദകനായ കര്‍ഷകനും ഉപഭോക്താവിനും നേരിട്ട് ഫോണ്‍, വാട്‌സ്‌സാപ്പ് എന്നിവ വഴി ഉത്പ്പന്നത്തിന്റെ വില, തരം ഇനം എന്നിവയോടൊപ്പം ഉത്പാദകന്റെ ലോക്കേഷന്‍ എന്നിവ കൃത്യമായി പങ്കുവെക്കുകയും വിപണനം നടത്തുകയും ചെയ്യാം. ഇടനിലക്കാരനെ പൂര്‍ണമായും ഒഴിവാക്കികൊണ്ട് വിപണനം നടത്താനും ഉത്പാദകന് യഥാര്‍ത്ഥ വില ഉല്‍പ്പന്നത്തിന് ലഭ്യമാക്കാനും ഈ ആപ്പിലൂടെ സാധിക്കും.