നടി മംമ്താ മോഹന്‍ദാസും സിനിമാ നിര്‍മാണ രംഗത്തേക്ക്. മംമ്താ മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പേരിലുള്ള നിര്‍മ്മാണ കമ്പനിയുമായാണ് മംമ്ത രംഗത്തുവരുന്നത്.
താന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്ത മംമ്ത തന്നെയാണ് തന്നെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. കുറെ നാള്‍ നീണ്ടുനിന്ന ഒരു സ്വപ്‌ന സാക്ഷാത്കാരം ആണ് ഇവിടെ സാധ്യമാകുന്നത് എന്നും അവരെയും പ്രാര്‍ത്ഥനയും അനുഗ്രഹം അഭ്യര്‍ത്ഥിക്കുന്നു എന്നും താരം ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്. മംമ്തക്കൊപ്പം നോയല്‍ എന്ന ഒരു പാര്‍ട്ണറും നിര്‍മ്മാണസംരംഭത്തില്‍ ഒപ്പമുണ്ട്.പ്രൊഡക്ഷന്‍ നമ്പര്‍ വണ്‍ എന്നെഴുതിയ ക്ലാപ് ബോര്‍ഡുമായി നില്‍ക്കുന്ന മംമ്തയും, അണിയറ പ്രവര്‍ത്തകരുമാണ് താരം പങ്കുവെച്ച് ചിത്രത്തിലുള്ളത്.