ഇലക്ട്രിക് വാഹനം വാങ്ങാന്‍ കെഎഫ്‌സി യില്‍ നിന്ന് വായ്പ; മടങ്ങിവന്ന പ്രവാസികള്‍ക്ക് 4% പലിശ

വാഹന വായ്പാ രംഗത്തേക്ക് കടന്ന് കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ (കെഎഫ്‌സി). വൈദ്യുത കാര്‍, ഓട്ടോ, ഇരുചക്ര വാഹനങ്ങള്‍ എന്നിവക്കാണ് വായ്പ അുവദിക്കുക.
സംസ്ഥാന സര്‍ക്കാരിന്റെ സംരംഭകത്വ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7% പലിശയിലായിരിക്കും വായ്പ ലഭ്യമാകയെന്ന് കെഎഫ്‌സി എംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു. വിദേശത്തു നിന്ന് മടങ്ങിവന്ന പ്രവാസികള്‍ക്ക് നോര്‍ക്ക
യുടെ എന്‍ഡി പ്രേം പദ്ധതിയുമായി ചേര്‍ന്നു 4% പലിശയില്‍ ലഭിക്കും.
വാഹനത്തിന്റെ ഓണ്‍ ദി റോഡ് നിരക്കിന്റെ 80% വരെ പരമാവധി 50 ലക്ഷം വരെ ലാഭിക്കുന്ന തരത്തിലായിരിക്കും വായ്പ. വാഹനത്തിന്റെ ഈട് നല്‍കിയുള്ള വായ്പയുടെ തിരിച്ചടവ് കാലാവധി 5 വര്‍ഷമാണ്. സര്‍ക്കാരില്‍ നിന്നുള്ള മറ്റു സബ്‌സിഡികളും പ്രയോജനപ്പെടുത്താം.