ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുള്ള മമ്മൂട്ടിയുടെ പുതിയ കാരവാന്‍ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ഭാരത് ബെന്‍സിന്റെ ഷാസിയില്‍ നിര്‍മിച്ചിരിക്കുന്ന കാരവന്‍ ബോഡി കോഡ് പ്രകാരം നിര്‍മിച്ച് റജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനമാണ്. എആര്‍എഐയുടെ എഐഎസ് 124 കോഡ് പ്രകാരം ക്രാഷ് ടെസ്റ്റ്, റോള്‍ ഓവര്‍ ടെസ്റ്റ്, ആക്‌സിലറേഷന്‍ ടെസ്റ്റ്, മോട്ടര്‍ ടെസ്റ്റ് തുടങ്ങി നിരവധി സുരക്ഷ പരീക്ഷകള്‍ക്ക് ശേഷമാണ് ഈ വാഹനം ഇറക്കിയത്. കോതമംഗലത്തെ ഓജസ് ബോഡി ബില്‍ഡേഴ്‌സാണ് ഈ വാഹനം നിര്‍മിച്ചത്.
കോവിഡിന് മുന്‍പേ വാഹനത്തിന്റെ നിര്‍മാണം തുടങ്ങിയിരുന്നു. 369 എന്ന നമ്പറാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കാരവനാണ് ഇത്. ഭാരത് ബെന്‍സിന്റ 12 മീറ്റര്‍ ഷാസിയില്‍ നിര്‍മിച്ച വാഹനത്തില്‍ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
സെമി ബുളളറ്റ് പ്രൂഫ് ഗ്ലാസുകള്‍ വാഹനത്തിന് നല്‍കിയിട്ടുണ്ട്. സൗണ്ട് പ്രൂഫ് കാരവാന്റെ പ്രത്യേകതയാണ്. ബെഡ്‌റൂം, കിച്ചന്‍ സൗകര്യവും വാഹനത്തിലുണ്ട്. ബെഡ്‌റൂം ഇരുവശങ്ങളിലേയ്ക്കും വികസിപ്പി
ക്കാന്‍ സാധിക്കും, അതിനാല്‍ വലിയ മുറിയുടെ സൗകര്യം കിടപ്പുമുറിക്ക് ലഭിക്കും. ടോയിലറ്റ് ഫ്‌ലഷ്, ടാപ്പുകള്‍ എന്നിവയെല്ലാം ടച്ച് സ്‌ക്രീനില്‍ പ്രവര്‍ത്തിപ്പിക്കാം. സ്റ്റാര്‍ലൈറ്റ് ഹെഡ്‌ലൈനര്‍ റൂഫ്‌ടോപ് ആണ് വാഹനത്തിലുളളത്. കൂടാതെ ബെഡ് റൂമില്‍ പനോരമിക് സണ്‍റൂഫുമുണ്ട്. മമ്മൂട്ടിയുടെ ഫോണുമായി കണക്റ്റ് ചെയ്തിരിക്കുന്ന വാഹനത്തിന്റെ ഫീച്ചറുകള്‍ ഫോണില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കാം.
ടിവിയും ലൈറ്റുകളുമെല്ലാം ശബ്ദനിര്‍ദ്ദേശം കൊണ്ട് നിയന്ത്രിക്കാന്‍ സാധിക്കും. ഹോം തീയേറ്റര്‍ സംവിധാനവും കാരവനില്‍ ഒരുക്കിയിട്ടുണ്ട്. 6373 സിസി എന്‍ജിന് 235 എച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കുമുണ്ട്.