സ്വന്തം പേരില്‍ ഒന്‍പതില്‍ കൂടുതല്‍ സിംകാര്‍ഡുകള്‍ കൈവശമുള്ളവര്‍ ജനുവരി 10നകം മടക്കിനല്‍കണമെന്ന് നിര്‍ദേശം. ടെലികോം സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചുതുടങ്ങി.
കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഒരാള്‍ക്ക് സ്വന്തംപേരില്‍ പരമാവധി ഒന്‍പതു സിംകാര്‍ഡുകളേ കൈവശംവയ്ക്കാനാകൂ.
ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ കൈവശം എല്ലാവരുടെയും കണക്ഷനുകളുടെ വിവരങ്ങളുണ്ട്.
സേവനദാതാക്കളുടെ അടുത്തെത്തി അന്വേഷിച്ചാലേ മുന്‍പെടുത്ത സിംകാര്‍ഡുകള്‍ എത്രയെണ്ണം തങ്ങളുടെപേരില്‍ നിലനില്‍ക്കുന്നുണ്ടെന്ന് അറിയാനാകൂ.
കുറെക്കാലം ഉപയോഗിക്കാതെയിരിക്കുന്ന സിംകാര്‍ഡുകളുടെ കണക്ഷന് താനെ റദ്ദാകാറുണ്ട്.