2021 മോഡല്‍ ആര്‍ 3 വിപണിയില്‍ അവതരിപ്പിച്ച് യമഹ.ജാപ്പനീസ് വിപണിയിലാണ് വാഹനത്തിന്‍റെ അവതരണം എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ജനുവരി 15 മുതല്‍ മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയ്‌ക്കെത്തും. പുതുക്കിയ മോഡലിന് പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭിച്ചേക്കും.2021 യമഹ R3 പതിപ്പിന് 687,500 ജാപ്പനീസ് യെന്നാണ് (ഏകദേശം 4.89 ലക്ഷം രൂപ) വില. ബൈക്കിനെ ആകര്‍ഷകമാക്കാന്‍ സിയാന്‍ കളര്‍ ഓപ്ഷന്‍ കമ്ബനി സമ്മാനിച്ചിട്ടുണ്ട്.
അപ്‌ഡേറ്റ് ചെയ്ത മാറ്റ് ബ്ലാക്ക് ഷേഡിലും 2021 യമഹ R3 ലഭ്യമാണെന്നാണ് റിപ്പോര്‍ട്ട്. കളര്‍ ഓപ്ഷനില്‍ ഡീപ് പര്‍പ്പിളിഷ് ബ്ലൂ മെറ്റാലിക് ഓപ്ഷനുമുണ്ട്. 320 സിസി പാരലല്‍-ട്വിന്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് മോട്ടോര്‍സൈക്കിളിന്റെ കരുത്ത്. R3-യില്‍ 4 വാല്‍വുകള്‍ക്കൊപ്പം ഒരു DOHC സംവിധാനമാണ്.