ഇനി സ്ഥലം മാറുമ്പോള്‍ വീടും കൊണ്ടുപോകാം. ലാത്വിയന്‍ സ്റ്റാര്‍ട്ടപ്പായ ബ്രെറ്റ് ഹായ്സാണ് പുതിയ രീതിയിലുള്ള വീടുകളുടെ നിര്‍മാണത്തിനു പിന്നില്‍. ക്രോസ്-ലാമിനേറ്റഡ് തടി ഉപയോഗിച്ചാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. എട്ട് ആഴ്ചയെടുത്തു വീടു നിര്‍മാണം പൂര്‍ത്തിയാക്കാന്‍.
ഇതിന് സ്ഥിരമായ ഒരു അടിത്തറ ഇല്ല. 240 മുതല്‍ 520 ചതുരശ്ര മീറ്റര്‍ വരെ വലുപ്പത്തിലുള്ളതാണ് അത്. മടക്കാവുന്ന വീടുകള്‍ എവിടെ വേണമെങ്കിലും സുരക്ഷിതമായി എത്തിക്കാന്‍ കഴിയും. ഒരു ചെറിയ ക്രെയിന്‍ ഉപയോഗിച്ച് 3-4 മണിക്കൂറിനുള്ളില്‍ എവിടെയും ഇത് ഇന്‍സ്റ്റാള്‍ ചെയ്യുകയുമാകാം.
വീടുകളിലെല്ലാം ഇലക്ട്രിക് വയറിംഗ്, പ്ലംബിംഗ്തുടങ്ങിയവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഏകദേശം 17 ലക്ഷത്തോളം രൂപയാണ് ഒരു വീടിന് മുടക്കേണ്ടി വരുക.