മുംബൈ: ഐടി സര്‍വീസ് കന്പനിയായ വിപ്രോയ്ക്കു സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 2930.7 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇതേ ത്രൈമാസത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 17.9 ശതമാനം വര്‍ധനയാണുള്ളത്. അതേസമയം, കന്പനിയുടെ മൊത്ത വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനമുയര്‍ന്ന് 19,667.4 കോടി രൂപയായി.