കെ.ടി.എം ആര്.സി 390 വിപണിയിലെത്തി. നിരവധി സവിശേഷതകളാണ് ഈ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 3.13 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.
ബുക്കിംഗ് ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളില്‍ ആരംഭിച്ചിട്ടുണ്ട്. പ്രീമിയം മോട്ടോര്‍സൈക്കിള്‍ രംഗത്തെ പ്രമുഖ ബ്രാന്‍ഡാണ് കെടിഎം. ആര്‍സി 390 എന്ന സൂപ്പര്‍ സ്പോര്‍ട്സ് ബൈക്ക് 2014 ലാണ് ആദ്യമായി കെടിഎം പുറത്തിറക്കിയത്. റേസിംഗ് മോഡല്‍ ബൈക്കുകളിലെ പ്രത്യേക സവിശേഷതകള്‍ പുതിയ മോഡലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ധന ടാങ്കിന്റെ ശേഷി 13.7 ലിറ്ററാണ്. ലിക്വിഡ് കൂള്‍, സിംഗിള്‍ സിലിണ്ടര്‍, 373 സിസിയാണ് എന്ജിന്.